1 GBP = 88.50 INR                       

BREAKING NEWS

ജപ്തി ഭീഷണി ഒരു ജീവന്‍കൂടി പൊലിഞ്ഞു; സഹകരണ ബാങ്കിന്റെ ജപ്തിഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചതു കൊട്ടിയത്ത്; പലിശയും മുതലും ചേര്‍ത്ത് തിരിച്ചടയ്ക്കേണ്ടിയിരുന്നത് അഞ്ചുലക്ഷത്തിലധികം രൂപ; അയച്ചത് ജപ്തി നോട്ടീസല്ലെന്നും അദാലത്തില്‍ പങ്കെടുത്ത് കുടിശ്ശിക തീര്‍ക്കാനുള്ള അറിയിപ്പായിരുന്നെന്നും ഇടതുമുന്നണി ഭരിക്കുന്ന ബാങ്ക്; സുനില്‍കുമാര്‍ മനോവിഷമത്തിലായിരുന്നെന്ന് അടുത്ത ബന്ധുക്കള്‍

Britishmalayali
kz´wteJI³

കൊട്ടിയം: ജപ്തി ഭീഷണിയെ തുടര്‍ന്ന് ഒരു ജീവന്‍ കൂടി പൊലിഞ്ഞു. സഹകരണ ബാങ്കിന്റെ ജപ്തിഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചതുകൊല്ലം കൊട്ടിയത്ത്്. തൃക്കോവില്‍വട്ടം മുഖത്തല പാങ്കോണം ഗോപികഭവനത്തില്‍ സുനില്‍കുമാര്‍ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് സുനില്‍ തൂങ്ങി മരിച്ചത്. ജപ്തി നോട്ടീസ് ലഭിച്ച നാള്‍മുതല്‍ സുനില്‍കുമാര്‍ മനോവിഷമത്തിലായിരുന്നെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.

ആശാരിപ്പണിക്കാരനായ സുനില്‍കുമാര്‍ 2010-ല്‍ വീടുവയ്ക്കുന്നതിന്റെ ആവശ്യത്തിനായി തൃക്കോവില്‍വട്ടം സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ആദ്യം ഒരുലക്ഷം രൂപ വായ്പയെടുത്തു. പിന്നീട് ഇത് മൂന്നുലക്ഷം രൂപയാക്കി പുതുക്കിവെച്ചു. തിരിച്ചടവിനായി സുനില്‍കുമാര്‍ വിദേശത്ത് ജോലിതേടി പോയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ഇതോടെ തിരിച്ചടവ് മുടങ്ങി.

തിരികെ നാട്ടിലെത്തിയ സുനില്‍കുമാര്‍ വായ്പാ തിരിച്ചടവിനായി പല വഴികള്‍ നോക്കിയെങ്കിലും ഒന്നും നടന്നില്ല. തിരിച്ചടവ് മുടങ്ങി പലിശയും പിഴപ്പലിശയും ആയതോടെ കഴിഞ്ഞ 20-ന് ബാങ്ക് അധികൃതര്‍ ജപ്തിനോട്ടീസയച്ചു. മുതലും പലിശയും ചേര്‍ത്ത് 5,12,950 രൂപ ഏഴുദിവസത്തിനകം അടച്ചില്ലെങ്കില്‍ വീടും വസ്തുവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. പിന്നീട് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥനും ബാങ്ക് അധികൃതരും വീട്ടിലെത്തി പലിശയിനത്തില്‍ മൂന്നുലക്ഷം രൂപ ഉടന്‍ അടച്ചാല്‍ ജപ്തിനടപടി ഒഴിവാക്കാമെന്ന് അറിയിച്ചു. തുക കണ്ടെത്താനാകാതെ വന്നതോടെയാണ് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

അതേസമയം അയച്ചത് ജപ്തിനോട്ടീസല്ലെന്നും സഹകരണ അദാലത്തില്‍ പങ്കെടുത്ത് കുടിശ്ശിക തീര്‍ക്കാനുള്ള അറിയിപ്പായിരുന്നെന്നുമാണ് ഇടതുമുന്നണി ഭരിക്കുന്ന ബാങ്ക് അധികൃതരുടെ വാദം. സുനില്‍കുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: മായ. മക്കള്‍: ഗോപിക (പ്ലസ് ടു വിദ്യാര്‍ത്ഥിനി), മഹിമ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി).

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category