1 GBP = 93.00 INR                       

BREAKING NEWS

മകന്‍ വാഹന കുടിശിക വരുത്തിയതിന് ജപ്തി ചെയ്യാന്‍ എച്ച് ഡി എഫ് സി ബാങ്ക് അധികൃതര്‍ വീട്ടിലെത്തിയപ്പോഴുണ്ടായ തര്‍ക്കത്തിനിടയില്‍ കുഴഞ്ഞ് വീണ് മരിച്ചത് കേരളം ആദരവോടെ കണ്ട പരിസ്ഥിതി പ്രവര്‍ത്തകന്‍; പെരിയാറിന്റെ കീപ്പറായി ഗ്രീന്‍ പീസ് നിയമിച്ച ജോസഫിന്റെ മരണത്തില്‍ പ്രതിഷേധം ഉയരുന്നു; കഴിഞ്ഞ രണ്ട് പതിറ്റാണ്ട് ഗ്രീന്‍പീസ് ജോസ് ജീവിതം മാറ്റി വച്ചത് പെരിയാറിന്റെ ജീവന്‍ കാക്കാന്‍; വ്യവസായ സ്ഥാപനങ്ങള്‍ പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതിനെതിരെ ജോസ് നടത്തിയിരുന്നത് സന്ധിയില്ലാത്ത സമരങ്ങള്‍

Britishmalayali
kz´wteJI³

കൊച്ചി: പെരിയാറിന് വേണ്ടിയായിരുന്നു പോരാട്ടം. നടത്തിയത് സന്ധിയില്ലാ സമരങ്ങള്‍. ഇതിനിടെ ശത്രു പക്ഷത്ത് നിന്നത് വമ്പന്‍ വ്യവസായ ഭീമന്മാരും. അപ്പോഴും ജോസഫ് കുലുങ്ങിയില്ല. അങ്ങനെ എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായി വി.ജെ. ജോസഫ് മാറി. ഏലൂരുകാരുടെ ഇടയില്‍ അറിയപ്പെടുന്നത് 'ഗ്രീന്‍പീസ് ജോസ്' എന്നും. ജോസിന്റെ മരണത്തോടെ പെരിയാറിന് കാവല്‍ക്കാരനെ നഷ്ടമാകുകയാണ്. കണ്ണിമ ചിമ്മാതെ പെരിയാറിനെ കാക്കാന്‍ ഇനി ജോസ് ഇല്ല.

ഗ്രീന്‍പീസ് എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടന പെരിയാറിന്റെ സംരക്ഷണത്തിനായി റിവര്‍ കീപ്പറായി നിയോഗിച്ചത് ജോസഫിനെയായിരുന്നു. ഇങ്ങനെയാണ് ഈ പേര് വീണത്. ഏകദേശം 20 വര്‍ഷത്തോളം അദ്ദേഹം പെരിയാറിന്റെ സംരക്ഷണത്തിനായി റിവര്‍ കീപ്പറായി പ്രവര്‍ത്തിച്ചു. അധികാരികള്‍ക്കു മുന്നില്‍ പെരിയാറിന്റെ പ്രശ്നങ്ങള്‍ ഗ്രീന്‍പീസ് അവതരിപ്പിച്ചത് ജോസഫ് നല്‍കുന്ന വിവരങ്ങള്‍ വച്ചായിരുന്നു. ഗ്രീന്‍പീസിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതോടെ സ്വന്തം നിലയില്‍ പെരിയാറിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ആദ്യ റിവര്‍ കീപ്പറായിരുന്നു ജോസ്.

പെരിയാരിന്റെ തീരത്തുള്ള ഏലൂര്‍ ഫെറിയില്‍ താമസിക്കുന്ന അദ്ദേഹം പെരിയാറിനെ കൃത്യമായി മനസ്സിലാക്കിയിരുന്നു. വ്യവസായശാലകള്‍ മാലിന്യം കുഴലുകളിലൂടെ പെരിയാറില്‍ തള്ളുന്നതിനെതിരേ ജോസഫ് പ്രവര്‍ത്തിച്ചിരുന്നു. ഏഴു വര്‍ഷം മുമ്പ് ജോസഫ് അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്തരം കുഴലുകള്‍ കണ്ടെത്താന്‍ വഞ്ചിയില്‍ പുഴയിലൂടെ പരിശോധന നടത്തിയിരുന്നു. ഗുണ്ടകള്‍ എത്തി ഇത്തരം വഞ്ചികള്‍ മുക്കിയ സംഭവങ്ങള്‍ ഉണ്ടായി. എന്നിട്ടും ജോസഫും കൂട്ടരും മുന്നോച്ച് പോയി. ഏലൂര്‍, മുട്ടാര്‍ പരിസരങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതിനെതിരേയും ജോസഫ് ശബ്ദമുയര്‍ത്തിയിരുന്നു.

ജയില്‍വാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. നെറ്റിപ്പട്ടം, പാള കൊണ്ടുള്ള പ്ലേറ്റ്, സോപ്പ് എന്നിവ നിര്‍മ്മിക്കാനായിരുന്നു അദ്ദേഹം പ്രധാനമായി പരിശീലനം നല്‍കിയിരുന്നത്. കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്ലാസുകളും ജോസഫ് എടുത്തിരുന്നു. ഇത്തരത്തിലൊരു സാമൂഹിക പ്രവര്‍ത്തകനാണ് ഇന്നലെ ബാങ്ക് ജീവനക്കാരുമായുള്ള തര്‍ക്കത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. മകന്റെ വായ്പാ കുടിശിഖ എത്രയും വേഗം അടയ്ക്കാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ വഴങ്ങിയില്ല. എച്ച് ഡി എഫ് സിയില്‍ നിന്നുള്ള കളക്ഷന്‍ ഏജന്റിന്റെ അപമാന ശരങ്ങള്‍ ജോസിനെ തളര്‍ത്തി. ഇതാണ് അപ്രതീക്ഷിത വിയോഗത്തിന് കാരണമായതും. അതുകൊണ്ട് തന്നെ പരിസ്ഥിതി സ്നേഹികള്‍ വേദനയിലും അമര്‍ഷത്തിലുമാണ്.
എച്ച് ഡി എഫ് സി ബാങ്ക് തന്നെയാണ് ജോസിന്റെ ജീവനെടുത്തത് എന്ന് ഇവര്‍ പറയുന്നു. കോര്‍പ്പറേറ്റ് ബാങ്കുകളുടെ ജീവനെടുക്കലിന്റെ ഇര. ബാങ്കിനെതിരെ പ്രതിഷേധവും ശക്തമാണ്. മകന്‍ എടുത്ത ഇരുചക്ര വാഹന വായ്പയുടെ കുടിശികയെ കുറിച്ച് സംസാരിക്കാന്‍ ബാങ്ക് ജീവനക്കാര്‍ രാവിലെ വീട്ടിലെത്തിയിരുന്നു. ഇവരുമായുണ്ടായ തര്‍ക്കത്തിനിടെ ജോസ് കുഴഞ്ഞു വീഴുകയായിരന്നു. തിങ്കളാഴ്ച രാവിലെ 7.45 നായിരുന്നു സംഭവം. ബാങ്കുകാരുമായി ജോസ് തര്‍ക്കത്തിലേര്‍പ്പെടുകയും വീട്ടില്‍ നിന്നു ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഏലൂര്‍ സെന്റ് ആന്‍സ് പള്ളിയില്‍ നടക്കും. ആലീസാണ് ഭാര്യ. മക്കള്‍: രമ്യ, ജോയല്‍. മരുമകന്‍: എഡിസണ്‍.
ബാങ്ക് നിയോഗിച്ച സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയുമായിരുന്നു എന്നാണ് ആരോപണം. തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നു എന്നും ജോയല്‍ ആരോപിക്കുന്നുണ്ട്. ജോയലിന്റെ വിവാഹം ഓഗസ്റ്റ് 15ന് നടക്കാനിരിക്കെയാണ് ജോസിന്റെ മരണം സംഭവിച്ചത്. മകന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്താനാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category