1 GBP = 91.00 INR                       

BREAKING NEWS

റിട്ടയര്‍ ചെയ്തതിന് ശേഷം ലക്ഷങ്ങള്‍ ശമ്പളമുള്ള സേവനം നീട്ടി കിട്ടുന്നതിന് വേണ്ടി കെഎസ്ആര്‍ടിസിയെ യൂണിയന്‍ കൊലയാളികളുടെ കൈകളിലേയ്ക്ക് വിട്ട് കൊടുത്ത എംപി ദിനേശന്‍ കെഎസ്ആര്‍ടിസി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി; തച്ചങ്കരി കൊണ്ടുവന്ന സര്‍വ്വ പരിഷ്‌കാരങ്ങളും തലതിരിച്ച പുതിയ എംഡി 1,90,000 രൂപയ്ക്ക് ഷാമിയാന വാടകയ്ക്ക് എടുത്തെങ്കിലും അത്ഭുതപെടേണ്ടതൊന്നുമില്ല; ഇനിയുള്ള ഏക പോംവഴി തച്ചങ്കരിയെ തിരിച്ച് കൊണ്ടുവരികയോ ആനവണ്ടിക്ക് ദയാവധം വിധിക്കുകയോ മാത്രം

Britishmalayali
ഷാജന്‍ സ്‌കറിയ

കെഎസ്ആര്‍ടിസി എന്ന ആനവണ്ടിയെ സ്നേഹിക്കാത്ത ഒരു മനുഷ്യ ജീവി പോലും ഈ ഭൂമി മലയാളത്തില്‍ ജീവിച്ചിരിപ്പുണ്ടാകില്ല. ഒരിക്കലെങ്കിലും കെഎസ്ആര്‍ടിസിയില്‍ കയറാത്ത ഒരു മലയാളിയെങ്കിലും ഉണ്ടാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സമ്പന്നരാകട്ടെ പാവങ്ങളാകട്ടെ നേതാക്കളാകട്ടെ മന്ത്രിമാരാകട്ടെ തൊഴിലാളികളാകട്ടെ അവര്‍ക്കൊക്കെ ഒരു ആത്മബന്ധമുള്ള ഏക പ്രസ്ഥാനമാണ് കെ.എസ്.ആര്‍.ടി.സി. ആ കെഎസ്ആര്‍ടിസി ഊര്‍ദ്ധ ശ്വാസം വലിച്ച് മരിക്കാന്‍ തുടങ്ങുമ്പോള്‍ നെഞ്ചിടിപ്പോടു കൂടി പ്രാര്‍ത്ഥിക്കുന്നവരുമാണ് ഈ മലയാളികള്‍. അതുകൊണ്ടാണ് ആരെങ്കിലും കെഎസ്ആര്‍ടിസിയെ രക്ഷിക്കും എന്ന് കരുതുമ്പോള്‍ മലയാളികള്‍ പ്രതീക്ഷയോടെ അവരെ നോക്കുന്നത്.

രാജമാണിക്യം എന്ന യുവ ഐഎസുകാരന്‍ കെഎസ്ആര്‍ടിസിയുടെ എംഡിയായപ്പോള്‍ ആണ് മലയാളികള്‍ ഏറെ കാലത്തിന് ശേഷം പ്രതീക്ഷകള്‍ പുലര്‍ത്തിയത്. അതിന് മുന്‍പ് ടി.പി സെന്‍കുമാര്‍ എംഡിയായപ്പോഴും ഹേമചന്ദ്രന്‍ എംഡിയായപ്പോഴും ഒക്കെ നേരിയ പ്രതീക്ഷ മലയാളികള്‍ക്കുണ്ടായിരുന്നു. ഒടുവില്‍ ടോമിന്‍ തച്ചങ്കരി എന്ന എംഡി കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് വരുമ്പോള്‍ മലയാളികള്‍ക്ക് ആഹ്ലാദം കൊണ്ട് അലതല്ലുകയായിരുന്നു. തച്ചങ്കരിയെ കുറിച്ച് പല ആക്ഷേപങ്ങളും ഉണ്ടെങ്കിലും മാനേജ്മെന്റ് വിദഗ്ധന്‍ എന്ന നിലയിലും തന്റേടിയായ ഉദ്യോഗസ്ഥന്‍ എന്ന നിലയിലും കെഎസ്ആര്‍ടിസിയെ തച്ചങ്കരി നന്നാക്കും എന്ന് വെറുതേ മലയാളികള്‍ സ്വപ്നം കണ്ടു പോയി.

അതിനുള്ള എല്ലാ ലക്ഷണങ്ങളും തച്ചങ്കരി കാണിക്കുകയും ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് കെഎസ്ആര്‍ടിസിയുടെ ചെലവ് ഗണ്യമായി കുറയ്ക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്തു. പക്ഷേ കെഎസ്ആര്‍ടിസിയെ ഒരു വെള്ളാനയായി മാത്രം കൊണ്ടു നടന്ന് പോക്കറ്റ് വീര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയ നേതാക്കന്മാരും ഒരു കാരണവുമില്ലാതെ തച്ചങ്കരിയെ നാടു കടത്തി. പകരമെത്തിയത് ആശ്രിത നിയമനത്തിലൂടെ പൊലീസുകാരനായ എംപി ദിനേശ് എന്ന ഉദ്യോഗസ്ഥനായിരുന്നു. ആ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം റിട്ടയര്‍മെന്റിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ അഞ്ചു വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടുന്ന ഏത് ഇടപാടിനും അദ്ദേഹം തയാറായിരുന്നു.

അതിന് തൊഴിലാളി യൂണിയന്‍ അംഗീകരിച്ചപ്പോള്‍ തൊഴിലാളി യൂണിയന്‍ എന്തൊക്കെ ചോദിച്ചുവോ അതൊക്കെ വാരിക്കോരി കൊടുത്തുകൊണ്ടിരിക്കുകയാണ് ഈ പുതിയ എംഡി. കോടിക്കണക്കിന് രൂപ നഷ്ടം വരുത്തുന്ന വിധത്തില്‍ കെഎസ്ആര്‍ടിസിയെ നഷ്ടത്തിന്റെ കാണാക്കയത്തിലേക്ക് അയാള്‍ തള്ളി വിടുകയാണ്. ഏറ്റവും സങ്കടരകരമായ വസ്തുത തച്ചങ്കരി എത്രത്തോളം പരിഷ്‌കാരങ്ങള്‍ തൊഴിലാളി യൂണിയനോട് മല്ലിട്ട് നടപ്പാക്കിയോ അവയെല്ലാം അദ്ദേഹം ഇല്ലാതാക്കി എന്നതാണ്. ഡബിള്‍ ഡ്യൂട്ടി അടക്കം കെഎസ്ആര്‍ടിസിയിലെ മെയ്യനങ്ങാതെ പണിയെടുക്കുന്ന ഉദ്യോഗസ്ഥന്മാരെയൊക്കെ ഓടിച്ചുവിട്ട തച്ചങ്കരിയെ ഇളിഭ്യനാക്കിക്കൊണ്ട് അവരെയെല്ലാം തിരിച്ച് വിളിച്ച് മടിയന്മാരുടെ കസേരയില്‍ ഇരുത്തിയിരിക്കുന്നു.

എംപി ദിനേശ് എന്ന എംഡിക്ക് കാല്‍ കാശിന്റെ ഗുണമില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് പുറത്ത് വന്നിരിക്കുന്ന ഞെട്ടിക്കുന്നതും നാണംകെട്ടതുമായ ഈ അഴിമതിക്കഥ. കെഎസ്ആര്‍ടിസിയുടെ പുതിയതും വലുതും നഷ്ടത്തിലോടുന്നതുമായ തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡിന്റെ മുന്‍പില്‍ വെയില്‍ കൊള്ളാതിരിക്കുന്നതിന് വേണ്ടി ഒരു ഷാമിയാനാ വാടകയ്ക്കെടുക്കുന്നതിനുള്ള തീരുമാനമായിരുന്നു ഈ തട്ടിപ്പിന്റെ പിന്നിലെ ആദ്യത്തെ കഥ. ഷാമിയാനാ വാടകയ്ക്ക് കൊടുക്കാന്‍ ഏല്‍പ്പിച്ചതോ കെഎസ്ആര്‍ടിസിയുടെ ഗാരേജിലെ ഒരു സാധാരണ മസ്ദൂറായ ഗോപകുമാര്‍ എന്ന വ്യക്തിക്ക്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category