1 GBP = 88.70 INR                       

BREAKING NEWS

എന്റെ വിലപ്പെട്ട ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ച എല്ലാവരുടെയും പിറകില്‍ ഒരു നിഴല്‍ പോലെ ഞാനുണ്ടാകും; വീടിന് മുമ്പിലെ മതിലില്‍ കണ്ട പോസറ്റര്‍ കണ്ടു നാട്ടുകാര്‍ വീട്ടില്‍ പരിശോധിച്ചപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഗൃഹനാഥനെ; ഓച്ചിറയിലെ ഗൃഹനാഥന്‍ മരിച്ചത് മരണമെത്തുന്ന നേരത്ത് നീ എന്റെ അരികത്ത് ഇത്തിരിനേരം ഇരിക്കണേ എന്ന പാട്ട് ഭാര്യയ്ക്ക് വേണ്ടി എഴുതി വച്ചും

Britishmalayali
kz´wteJI³

കൊല്ലം : സ്വന്തം ചിതയൊരുക്കി ഭാര്യയ്ക്ക് പാട്ടെഴുതിവെച്ച് മരണം പുറംലോകത്തെ വ്യത്യസ്തമായി അറിയിച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഓച്ചിറ ഞക്കനാല്‍ നീലിമയില്‍ സജികുമാര്‍ (56) ആണ് മരണംവരിച്ചത്. മരണത്തിനുമുന്‍പ് സജി വെട്ടിയ കുഴിയില്‍ത്തന്നെ ശവസംസ്‌കാരവും നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ സജിയുടെ വീടിനുമുന്‍പിലെ മതിലില്‍ ''സജി വിടവാങ്ങി. എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയോടെ വിട. എന്റെ വിലപ്പെട്ട ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ച എല്ലാവരുടെയും പിറകില്‍ ഒരുനിഴല്‍പോലെ ഞാനുണ്ടാകും, എന്ന് സജി നീലിമ'' എന്നെഴുതിയ പോസ്റ്റര്‍ നാട്ടുകാര്‍ കണ്ടു. ഇവര്‍ വീട്ടില്‍ കയറി നടത്തിയ പരിശോധനയിലാണ് മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

മാസങ്ങളായി സജി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ നീലിമയും ഏകമകന്‍ ആദര്‍ശും എറണാകുളത്ത് കടയില്‍ ജോലിനോക്കുകയായിരുന്നു. വീടിന്റെ ഒരുവശത്ത് കുഴിമാടം തയ്യാറാക്കി ശവസംസ്‌കാരം നടത്തുന്നതിനുള്ള വിറകും അടുക്കിവെച്ചിരുന്നു. സമീപത്തായി എന്നെ ഇവിടെ കത്തിക്കുക എന്ന ബോര്‍ഡും വെച്ചു. ഭാര്യയ്ക്കായി സ്പിരിറ്റ് എന്ന ചിത്രത്തിന് റഫീഖ് അഹമ്മദ് രചിച്ച 'മരണമെത്തുന്ന നേരത്ത് നീ എന്റെ അരികത്ത് ഇത്തിരിനേരം ഇരിക്കണേ' എന്ന് തുടങ്ങുന്ന വരികളും എഴുതി ഭിത്തിയില്‍ പതിച്ചിരുന്നു.

പുതിയ വെള്ളവസ്ത്രങ്ങള്‍ ധരിച്ച് വീട്ടില്‍ കരിങ്കൊടി കെട്ടി വിളക്കും കത്തിച്ചുവെച്ചശേഷമായിരുന്നു ആത്മഹത്യ. മുന്‍പ് ലക്ഷദ്വീപില്‍ പെയിന്റിങ് ജോലി ചെയ്തിരുന്ന സജി ത്വക്ക് രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം സജിയെ മാനസികമായി അലട്ടിയിരുന്നു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഓച്ചിറ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു.

ഭാര്യയ്‌ക്കെഴുതിയ കവിത വീടിന്റെ പ്രധാന വാതിലിനോട് ചേര്‍ന്നാണ് ഒട്ടിച്ചിരുന്നത്.വീടിന്റെ പിന്നില്‍ കുഴിമാടം ഒരുക്കി ആവശ്യമായ വിറകും അടുക്കി വച്ചാണ് ഞക്കനാല്‍ നീലിമയില്‍ സജി സ്വീകരണമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. വിദേശത്തായിരുന്ന സജി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യ ഷീജയ്ക്ക് എറണാകുളത്ത് ചുരീദാര്‍ മെറ്റീരിയലിന്റെ മൊത്തവിതരണമാണ്. വവ്വാക്കാവ് സ്വദേശികളും വ്യത്യസ്ത ജാതിക്കാരുമായ ഇവരുടേത് പ്രണയ വിവാഹമായിരുന്നു.

ഏക മകന്‍ ആദര്‍ശ് എറണാകുളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. വിവരം അറിഞ്ഞ് ഇരുവരും വീട്ടിലെത്തി. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ ഓച്ചിറ ഞക്കനാലില്‍ വീട് വച്ച് താമസമാക്കിയത്. സജിയുടെ ആഗ്രഹപ്രകാരം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജി നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പെയിന്റിങ് ജോലി ചെയ്തു വരികയായിരുന്നു. മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category