1 GBP = 91.50 INR                       

BREAKING NEWS

സ്‌പോര്‍ട്‌സിലും സംഗീതത്തിലും തിളങ്ങിയ ബോണ്‍മൗത്തിലെ ജോയലും ആകാശച്ചാട്ടത്തിന്; പുതുതലമുറയുടെ കരുത്തറിയിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാലിസ്ബറിയിലേക്ക്

Britishmalayali
ജോര്‍ജ് എടത്വ

യുകെ മലയാളികള്‍ക്ക് അത്ഭുതം വിരിയിച്ച് ഒരുങ്ങുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്‌കൈ ഡൈവിംഗിന്റെ ആവേശം പുതുതലമുറയിലേക്കും പടര്‍ന്നുകഴിഞ്ഞു. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കാനിരിക്കെ ചാരിറ്റിയുടെ ഭാഗമാകാന്‍ പുതുതലമുറയുടെ കരുത്തറിയിച്ച് എത്തുന്ന ബോണ്‍മൗത്തിലെ ജോയല്‍ മനോജിനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

സെന്റ് പീറ്റേഴ്സ് കാത്തലിക് സ്‌കൂള്‍ സൗത്ത് ബോണില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോയല്‍.സ്‌പോര്‍ട്‌സിനും സംഗീതത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ജോയലിന്റെ ഒരു മേഖല ചാരിറ്റി പ്രവര്‍ത്തനം ആണ്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിവരുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആകാശച്ചാട്ടത്തിലും പങ്കാളിയാകുന്നത്. 
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളാണ് ജോയലിന്റെ കുടുംബം. പിതാവ് മനോജ് മാത്രാടന്‍ നാഷണല്‍ എക്‌സ്പ്രസ്സിലെ ജീവനക്കാരന്‍ ആണ്. ഗ്രെസ് മെലഡീസ് ഓര്‍ക്കസ്ട്രയുടെയും ഇവന്റ് മാനേജ്‌മെന്റ് ടീമിന്റെയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മനോജ് യുകെയിലെ കലാ സാംസ്‌കാരിക മേഖലയിലെ പരിചിതമുഖമാണ് 'അമ്മ ലൗലി മനോജ് റോയല്‍ ബോണ്മൗത് ഹോസിപിറ്റലില്‍ അക്യുട് മെഡിക്കല്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നു . മദേഴ്സ് ചാരിറ്റിയുടെ സജീവ പ്രവര്‍ത്തകയാണ് ലവ് ലി മനോജ്. ഏക സഹോദരി റോമ മനോജ് ജോയല്‍ പഠിക്കുന്ന അതെ സ്‌കൂളില്‍ ഏഴാം ക്ളാസില്‍ വിദ്യാര്‍ത്ഥിനിയാണ്.

സ്‌പോര്‍ട്‌സിലും സംഗീതത്തിലും വിഷ്വല്‍ മീഡിയിലുമൊക്കെ താല്പര്യമുള്ള ജോയലിന് ക്രിക്കറ്റും, ഹോക്കിയും, റെഗ്ബിയും ആണ് ഇഷ്ട സ്‌പോര്‍ട്‌സ് ഇനങ്ങള്‍. ഹാംപ്ഷെര്‍ കൗണ്ടിക്കുവേണ്ടി ജൂനിയര്‍ തലത്തില്‍ റെഗ്ബി കളിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കന്‍ .കീ ബോര്‍ഡും വയലിനും വായിക്കുന്നതില്‍ വൈദഗ്ദ്യം നേടിയിട്ടുള്ള ജോയല്‍ വയലിനില്‍ ഗ്രേഡ് സിക്‌സ് നേടിയിട്ടുണ്ട്. ബോണ്‍മൗത്തിലെ സിംഫണി ഓര്‍ക്കസ്ട്രാക്കൊപ്പം പ്രവര്‍ത്തിച്ചത് ജീവിതത്തിലെ അസുലഭനിമിഷങ്ങളില്‍ ഒന്നായി ജോയല്‍ വിലയിരുത്തുന്നു.

ഇപ്പോള്‍ പന്ത്രണ്ടാം ക്ളാസില്‍ ബിസ്‌നസ്, ഹിസ്റ്ററി , പൊളിറ്റിക്‌സ് , ഇക്കണോമിക്‌സ് എന്നിവ ഐച്ഛിക വിഷയങ്ങളായി എടുത്ത് പഠനം നടത്തുന്ന ജോയല്‍ സമകാലീന രാഷ്ട്രീയത്തിലും തല്പരനാണ്. ബോണ്‍മൗത് വെസ്റ്റ് എംപി കോണര്‍ ബണ്‍സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു ഈ കൗമാരക്കാരന്‍.

ഇപ്പോള്‍ കണ്ണൂരിലെ അഞ്ജലി എന്ന മാനസിക ആരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആണ്. തന്റെ ഈ സാഹിസിക പ്രവര്‍ത്തനം വഴി ഡെഫ് ചില്‍ഡ്രന്‍ സൊസെറ്റിക്കും, അതേപോലെ നാട്ടിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്കും സഹായമെത്തിക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് താനെന്ന് ജോയല്‍ പറയുന്നു.
നിങ്ങള്‍ക്ക് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ എത്രയും വേഗം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുത്തവരില്‍ നിരവധി പേര്‍ വിര്‍ജിന്‍ മണി ലിങ്കുകള്‍ ക്രിയേറ്റ് ചെയ്ത് ഫണ്ട് ശേഖരണം ആരംഭിച്ചു കഴിഞ്ഞു. താല്‍പര്യമുള്ളവര്‍ക്ക് ഇനി നാളെ ഒരു ദിവസം കൂടി മാത്രമാണ് ഈ ഉദ്യമത്തിന്റെ ഭാഗമാകാന്‍ അവസരം ഉണ്ടാവുക.

സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.
സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.
മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category