1 GBP = 88.70 INR                       

BREAKING NEWS

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു; വിട പറഞ്ഞത് അനില്‍ ബാബുസംവിധായക കുട്ടുകെട്ടിലെ ബാബു; കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, ഉത്തമന്‍ അടക്കം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍

Britishmalayali
kz´wteJI³

തൃശ്ശൂര്‍: മലയാള സിനിമാ സംവിധായകന്‍ ബാബു നാരായണന്‍(59) അന്തരിച്ചു. ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. 1989ല്‍ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ബാബു നാരായണ്‍ തൊണ്ണൂറുകളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ബാബു നാരായണന്‍ -അനില്‍ കുമാര്‍ കൂട്ടുക്കെട്ടില്‍ (അനില്‍ ബാബു) പിറവിയെടുത്ത ചിത്രങ്ങള്‍ പ്രേക്ഷക പ്രീതി നേടി. നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ് ബാബു നാരായണന്‍ സംവിധാനം ചെയ്തത്. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടി.

2013 ല്‍ പുറത്തിറങ്ങിയ നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹന്‍ദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഹരിഹരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് കോഴിക്കോട്ട് കാരനായ ബാബു നാരായണന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്. അന്ന് പി ആര്‍ എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ അനഘയാണ് ആദ്യ ചിത്രം.

പിന്നീട് സംവിധായകന്‍ അനിലുമായി സൗഹൃദത്തിലാകുകയും ഇരുവരും ഒന്നിച്ച് ചിത്രം സംവിധാനം ചെയ്യുകയും ചെയ്യുകയുമായിരുന്നു. 1992ല്‍ മാന്ത്രികചെപ്പിലൂടെ അനില്‍ ബാബു എന്ന സംവിധായകജോടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളില്‍ ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്നൊരുക്കി. 2004 ല്‍ ഇറങ്ങിയ പറയാം ആയിരുന്നു ആ ഇരട്ട സംവിധായക കൂട്ടുകെട്ടിലെ അവസാന ചിത്രം.

സ്‌കൂള്‍ അദ്ധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ, ലാല്‍ ജോസ് ചിത്രമായ തട്ടിന്‍പുറത്ത് അച്യുതനിലെ കുഞ്ചാക്കോ ബോബന്റെ നായികയായി വന്ന ശ്രാവണയും അസിസ്റ്റന്റ് ക്യാമറാമാന്‍ ദര്‍ശന്‍ എന്നിവരും മക്കളാണ്. മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍ നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category