1 GBP = 103.40 INR                       

BREAKING NEWS

നേതൃത്വത്തിന്റെ അധികാര വടംവലിയിലൂടെ നശിച്ചു പോകുന്നത് ജനാധിപധ്യ മൂല്യങ്ങളും സാധാരണക്കാരിലെ രാഷ്ട്രീയ വിശ്വാസങ്ങളും

Britishmalayali
റോയ് സ്റ്റീഫന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ വളരും തോറും പിളരും, പിളരും തോറും വളരുമെന്ന് കേരള കോണ്‍ഗ്രസ്സ് നേതൃത്വം അവകാശപ്പെടുന്നു ണ്ടെങ്കിലും നേതാക്കന്മാര്‍ തമ്മിലുള്ള വിഭാഗീയത നിലനില്‍ക്കുന്നിടത്തോളം കാലം പൊതുജനങ്ങള്‍ക്ക് ദുരിതങ്ങളും സംസഥാനത്തിന്റെ മുരടിപ്പും മാത്രമാണെന്ന് വീണ്ടും ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇടതു പാര്‍ട്ടികളുടെ ഭരണം നിലനില്‍ക്കെ അവരുടെ ശക്തികേന്ദ്രത്തില്‍ പാര്‍ട്ടി അനുഭാവി ജീവനൊടുക്കേണ്ട സാഹചര്യം ഉണ്ടായത് ഈ നേതാക്കന്മാര്‍ തമ്മിലുള്ള വിഭാഗീത മൂലം മത്രമാണെന്ന് അവലോകനങ്ങളിലൂടെ തെളിയുന്നത്. വ്യക്തികളേക്കാള്‍ പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടെന്നുള്ളതൊക്കെ ഇപ്പോള്‍ വെറും പാഴ്വാക്കായി നിലനില്‍ക്കുകയാണ്. സമൂഹത്തിന്റെ വളര്‍ച്ചയോ പൊതുജനങ്ങളുടെ ഉന്നമനോമോ ഒന്നുമല്ല നേതാക്കന്മാരുടെ താല്‍പ്പര്യം അവര്‍ക്കുമാത്രം എല്ലായ്പ്പോഴും ജയിക്കണം സംസ്ഥാനത്തിന്റെ ഭരണത്തിലേറിയപ്പോള്‍ മുതല്‍ മുന്നണി മര്യാദകളും പൊതു താല്‍പ്പര്യങ്ങളും എല്ലാം കാറ്റിപ്പറത്തികൊണ്ട് നേതാക്കന്മാരുടെ ഭരണമായി മാറിയെന്നു പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുവാന്‍ തുടങ്ങി. അനേകര്‍ക്ക് ജോലിയും ധാരാളം നൂതന ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിവുള്ള ചെറുകിട സംരംഭകരെ അപ്പാടെ തകര്‍ക്കുന്ന വാര്‍ത്തകളാണ് ദിനം പ്രതി കേരളത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നത്. ഇതെല്ലാം തന്നെ തൊഴിലാളികളെ  പ്രതിനിധികരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലും.

ഏകദേശം 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് 59 പാര്‍ലമെന്റ് സീറ്റ് നേടി മൂന്നാമത്തെ ജനാധിപധ്യയായി മുന്നണിയായി ഭാരത രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ഇന്ന് വെറും അഞ്ചു സീറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത്. മറ്റു പാര്‍ട്ടികളുടെ ജനകീയതയും ഹിന്ദു രാഷ്ടവാദവും എല്ലാമാണെന്ന് ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് വെറുതെയാണെന്ന് സാധാരണക്കാര്‍ക്ക് അറിവുള്ള കാര്യമാണ്. സത്യത്തില്‍ എന്താണുണ്ടായെതെന്നു വച്ചാല്‍ മറ്റൊന്നുമല്ല ഇന്ത്യന്‍ ഇടതുപക്ഷ ജനാധിപധ്യ സഖ്യം കുറച്ചു കാലമായി മരവിച്ചു കിടക്കുകയാണ്. 2019 ലേ പൊതു തിരഞ്ഞെടുപ്പ് അത് സാധൂകരിച്ചു. കോണ്‍ഗ്രസ്സിനെപ്പോലെ തന്നെ ഇവര്‍ക്കും വേറെ ആരെയും പഴിക്കേണ്ടതില്ല സ്വന്തമായി പഴിച്ചാല്‍ മതി. നേതൃത്വത്തിന്റെ പിടിപ്പു കേട് നേതാക്കന്മാര്‍ തമ്മിലുള്ള വിഭാഗീത മൂലം അന്യോന്യം സഹകരിക്കാതെ അങ്ങോട്ടുമിങ്ങോട്ടും സ്വന്തം അണികളുടെ തന്നെ വോട്ടു മറിച്ചു തോല്‍പിക്കുന്നു. ദേശീയ നേതൃത്ത്വവും പ്രാദേശിക നേതൃത്ത്വവും സ്വന്തം പാര്‍ട്ടിയുടെയും  ദേശത്തിന്റെയും വികസനമുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും ഭിന്നത നിലനിര്‍ത്തുന്നു. അധികാരം ലഭിച്ചപ്പോള്‍ നേതാക്കന്മാര്‍ പാര്‍ട്ടിയേക്കാളുപരി വളരുകയും പൊതുജനങ്ങളില്‍ നിന്നും സാധാരണക്കാരില്‍ നിന്നും അകലുകയും സ്വന്തം പാര്‍ട്ടിയുടെ  അണികളെ പല ചേരികളിലാക്കി കേരളാ കോണ്‍ഗ്രസിന്റെ മാത്രം പാതയായിരുന്ന പിളര്‍ച്ചയാണ് പിന്തുടരുന്നതെന്ന് പൊതുജനങ്ങള്‍ ആക്ഷേപിച്ചാല്‍ തിരുത്തുവാന്‍ ന്യായീകരണങ്ങള്‍ കുറവാണ്.

ജനാധിപത്യത്തെ ലോകം മുഴുവനും മാതൃകാ ഭരണ സംവിധാനമായി കാണുമ്പോഴും പ്രമുഖ രാഷ്ട്രീയ ചിന്തകനായിരുന്ന എം എന്‍ റോയി നിരീക്ഷിച്ചിരുന്നത് ജനാധിപത്യം ജനങ്ങളുടെ ഭരണത്തിനുപരി   ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഒരു കുറുക്കു വഴി ആയിട്ടുമാത്രമാണ്. അദ്ദേഹമാണ് ഇന്നത്തെ, പരോക്ഷ ജനാധിപത്യത്തിന് പകരം പ്രത്യക്ഷ ജനാധിപത്യം എന്ന ആശയം മുന്നോട്ടു വച്ചത്. ജനങ്ങളെ ഭരിക്കുന്ന നേതാക്കന്മാര്‍ക്ക് പകരം ജനങ്ങളെ സേവിക്കുന്ന ജനങ്ങള്‍ മാത്രം ഭരണം നടത്തുന്ന അവസ്ഥ.  ഇന്ന് ജനാധിപധ്യപ്രക്രിയയിലൂടെ സംഭവിക്കുന്നത് പൊതുഭരണത്തില്‍ സാധാരണക്കാരുടെ ഭാഗധേയത്തിനു പകരവും പൊതുജനങ്ങള്‍ക്ക് ഉപകാരമാകുന്നതിനു പകരവും നേതാക്കന്മാരുടെ പദവികള്‍ക്കു വേണ്ടിയുള്ള മത്സരവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എതിരാളികളെ കരിവാരി തേക്കുകയും സ്വതന്ത്ര മാധ്യമങ്ങളുടെ പേരില്‍ സ്വന്തം മാധ്യമങ്ങളും പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുന്നു. ജനാധിപധ്യം നേതൃവത്കരിച്ചപ്പോള്‍ സ്വാഭാവികമായും ജനങ്ങളില്‍ നിന്നും അകന്നു ഇപ്പോള്‍ ജനങ്ങളെ അടക്കി ഭരിക്കുവാനുള്ള അധികാര കേന്ദ്രങ്ങള്‍ മാത്രം സ്ഥാപിതമായി ക്കൊണ്ടിരിക്കുന്നു. ഒരിക്കല്‍ നേതൃത്ത്വത്തിലെത്തിയാല്‍ പിന്നെ മരണം വരെയും കസേര ഒഴിയില്ല, മരണപ്പെട്ടു കഴിഞ്ഞാല്‍ സ്വന്തം മക്കളിലേയ്ക്ക് സ്വാഭാവികമായി അധികാരം കൈമാറുവാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിരിക്കും. അധികാരത്തിലിരിക്കുമ്പോള്‍ തന്നെ മുന്നോടിയായി ഇതിനോടനുബന്ധിച്ചുള്ള എല്ലാ മേഖലകളിലും അതിനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കും. ഒരു പരിധിവരെ  മുന്‍പൊരിക്കല്‍ പ്രതിപാദിച്ച ക്രോണി ക്യാപ്പിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്ത രീതികളുമായി സാമ്യമുണ്ട്. രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും കോര്‍പ്പറേറ്റുകളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് ക്രോണി ക്യാപ്പിറ്റലിസമെങ്കില്‍. ഇവിടെ നേതാക്കന്മാര്‍ തമ്മിലുള്ള രഹസ്യമായ ധാരണയാണ്, അണികളും പൊതുജനങ്ങളും നിരന്തരം അവഗണിക്കപ്പെടുകയും നേതൃത്ത്വവും അവരുടെ കുടുംബവും ആശ്രിതരും  എല്ലാ വശങ്ങളിലൂടെയും സാമ്പത്തികമായും അധികാരികമായും വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

രാഷ്ട്രതന്ത്രത്തില്‍ സോഷ്യലിസവുമായി ബന്ധപ്പെട്ട രാഷ്ട്രീയാഭിപ്രായം എന്ന നിലയിലാണ് ഇടതുപക്ഷം എന്ന് വാക്ക് രൂപപ്പെട്ടത് എന്നാല്‍ പിന്നീട് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി വളരുകയും ചെയ്തപ്പോള്‍ സോഷ്യലിസം മാത്രം അന്യം നിന്നുപോയി. ഇന്ന് ഇടതുപക്ഷ നേതൃത്വത്തിനോട് സോഷ്യലിസത്തെപ്പറ്റി സംസാരിക്കുവാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ശാരീരികമായി കൈകാര്യം ചെയ്തെന്നിരിക്കും. ജനാധിപത്യം സോഷ്യലിസത്തില്‍ നിന്നും ഉത്ഭവിച്ചതാണെങ്കില്‍ കൂടിയും ഇവ രണ്ടും തമ്മില്‍ അജഗജാന്തര വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു. സോഷ്യലിസം ഒരു സാമ്പത്തിക വ്യവസ്ഥതിയും, ജനാധിപത്യം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവുമാണ്. അതോടൊപ്പം തന്നെ സോഷ്യലിസം ഒരു സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥിതിയും കൂടിയാണ് അതിലൂടെ തൊഴില്‍ സംരംഭങ്ങള്‍ തൊഴിലാളികള്‍ തന്നെ ഭരിക്കുകയും അതിലൂടെ ലഭിക്കുന്ന ലാഭവിഹിതങ്ങള്‍ പങ്കിട്ടെടുക്കുകയും ചെയ്യുന്ന വ്യവസ്ഥിതി. ചുരുക്കത്തില്‍ മുതലാളിമാരില്ലാതെ തൊഴിലാളികളുടെ സംരംഭങ്ങള്‍. നേതാക്കന്മാരില്ലാത്ത ജനാധിപത്യം പോലെ തന്നെ ജനങ്ങളെ ജനങ്ങള്‍ മാത്രം സേവിക്കുകയും ഭരിക്കുകയും ചെയ്യുന്ന അവസ്ഥ.

ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാങ്ങളില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടന്നതുപോലെ നിലവിലുള്ള  ഭരണ സംവിധാനങ്ങള്‍ക്ക് രാജ്യത്തിന്റെ സാമ്പത് വ്യവസ്ഥിതിയുടെ മേല്‍ അധികാരമുണ്ട് പക്ഷെ ഈ സാമ്പത് വ്യവസ്ഥിതിയുടെ മേല്‍ പൂര്‍ണ്ണമായ നിയന്ത്രണം സാദ്ധ്യമല്ലതാനും. കാരണം ആഗോളവല്‍ക്കരണത്തിലൂടെ എല്ലാ രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകള്‍  പരസ്പരബന്ധിതവും വളരെ ചഞ്ചലവുമായിട്ടാണ് നിലകൊള്ളുന്നത്. ഭരണ സംവിധാങ്ങള്‍ക്ക് നികുതി നിരക്ക് നിയന്ത്രിക്കുകയും, പലിശ നിരക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം അതോടൊപ്പം തന്നെ വിപണിയില്‍ പണവിതരണം വര്‍ദ്ധിപ്പിക്കുകയും  കുറയ്ക്കുകയും ചെയ്യാം. അങ്ങനെയൊക്കെ ചെയ്യാമെങ്കിലും സര്‍ക്കാരിന് സമ്പദ ്വ്യവസ്ഥയുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം നിലനില്‍ക്കുന്നില്ല പ്രത്യേകിച്ചും ജനാധിപത്യ വ്യവസ്ഥിതികളില്‍. എന്നാല്‍ വെള്ളം ചേര്‍ക്കാത്ത സോഷ്യലിസ്റ്റ് ചിന്താഗതികളില്‍ സാമ്പത് വ്യവസ്ഥിതികളുടെ മേല്‍ നിയന്ത്രണമുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട് കാരണം ബാഹ്യ ഘടകങ്ങളുടെ അഭാവവും സാധനങ്ങളുടെ ആവശ്യാനുസരണമുള്ള ഉല്‍പാദനവും സഹകരണ മേഖലകളിലൂടെയുള്ള വ്യാപാരവിപണിയും  സമ്പദ്വ്യവസ്ഥിതികളെ പരിധിയില്‍ നിര്‍ത്തുവാന്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആഗോളതലങ്ങളില്‍ സോഷ്യലിസത്തിന് ജനപ്രിയതയേറെയുണ്ടെങ്കിലും മുതലാളിത്വത്തില്‍ വിശ്വസിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ഏപ്രിലില്‍ വിസ്‌കോസിനില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഊന്നിപ്പറഞ്ഞതാണ് അമേരിക്ക ഒരു കാലത്തും ഒരു സോഷ്യലിസ്റ്റ് രാജ്യമാവില്ലായെന്നാണ്. എന്നാല്‍ ഇതേ മാസം തന്നെ എക്ക്സിയോസ് എന്ന സംഘടന  അമേരിക്കന്‍ ജനതയില്‍ നടത്തിയ സര്‍വേയില്‍ 40% ത്തിലധികം വ്യക്തികളും സോഷ്യലിസ്റ്റ് രാജ്യത്തു ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളുപ്പെടുത്തലുകള്‍ രണ്ടാമൂഴത്തിനു ശ്രമിക്കുന്ന ഡൊണാള്‍ഡ് ട്രംന്പിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും വിജയ സാധ്യതകളെയും പ്രതികൂലമായി ബാധിക്കുവാന്‍ സാദ്ധ്യതയുണ്ട്.

ഇതേ സര്‍വേയില്‍ തന്നെ വ്യക്തമായതാണ് 55% പെണ്‍കുട്ടികളും സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഭൂരിപക്ഷം ആണ്‍കുട്ടികളും മുതലാളിത്വ രാജ്യങ്ങളില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണെന്ന്. അതോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ട മറ്റൊരു വസ്തുതയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ പ്രസ്താവനയായ ലോകത്തു ലിബറലിസം പൂര്‍ണ്ണമായി അന്യം നിന്നു പോയി എന്നുള്ളത്. സോഷ്യലിസം പോലെ തന്നെ ലിബറലിസവും എളുപ്പത്തില്‍ മനസിലാക്കുവാന്‍ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. സന്ദര്‍ഭാനുസരണം അര്‍ത്ഥങ്ങള്‍ മാറുന്ന പദങ്ങളെങ്കിലും പൊതുവെ എല്ലാക്കാര്യങ്ങളിലും തുറന്ന മനസ്ഥിതിയും ചിന്താഗതികളും പ്രകടിപ്പിക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ലിബറലിസ്റ്റുകള്‍ എന്ന് വിളിക്കും ഇതേ ചിന്താഗതികള്‍ പുലര്‍ത്തുന്ന മറ്റു ലോക നേതാക്കളിലൊരാളാണ് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ലിബറലിസം ലെവലേശമില്ലാത്ത ഒരു രാജ്യം സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഏകദേശം സ്വേച്ഛാധിപത്യ സംവിധാനങ്ങളും കീഴ്വഴക്കങ്ങളും നിലവിലുള്ള റഷ്യയുടെയും ചൈനയുടെയും അഭിവൃത്തിയുടെ ഉദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ ന്യായീകരണം. എന്നാല്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ഇവരുടെ രണ്ടു പേരുടെയും പ്രസ്താവനകളെ ഖണ്ഡിക്കുകയാണ് ചെയ്തത് എന്നുള്ളത് ജനാധിപധ്യവും സോഷ്യലിസവും ലിബറലിസം ഇപ്പോഴും നിലവിലുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആശ്വാസമാകുന്നത്.

മനുഷ്യത്വവും നന്മയും നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ജീവിക്കുന്ന ഭൂരിഭാഗം വ്യക്തികളും മറ്റുള്ളവരുടെ ജീവിത രീതികളും മാനുഷിക മൂല്യങ്ങളും അംഗീകരിക്കുവാന്‍ തയ്യാറുള്ളവരാണ്. സാമാന്യ ബോധവും ഉന്നത വിദ്യാഭ്യാസ നിലവാരവുമുള്ള വ്യക്തികള്‍ കൂടുതലും ന്യായത്തിന്റെ സഹയാത്രികരാണ്. സാമൂഹിക നീതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുവാന്‍ മടികാണിക്കാത്തവര്‍. അവര്‍ എളുപ്പത്തില്‍ ഗൂഢ തന്ത്രങ്ങള്‍ക്കും അമിത മോഹനസുന്ദര വാഗ്ദാനങ്ങള്‍ക്കും അടിമപ്പെടാറില്ല. അപ്പോള്‍ സ്വാഭാവികമായും ഇടതനാണെന്നും ഒറ്റ-ബുദ്ധിക്കാരനാണെന്നും വിഘടനവാദിയാണെന്നും മുദ്ര കുത്തുവാന്‍ സാധ്യത കൂടുതലാണ്. ഇതുപോലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ എല്ലാ പാര്‍ട്ടികളിലും സമൂഹങ്ങളിലും എന്തിന് മതസംഘടനകളില്‍ പോലും ഉണ്ട്. ഇവര്‍ രാഷ്ട്രീയ സാമൂഹിക, സാമ്പത്തിക ജീവിതത്തില്‍ മഹത്തരമായ ജനകീയ പരമാധികാരത്തെ പിന്താങ്ങുകയും, സാമൂഹിക ക്ഷേമം ഉറപ്പുവരുത്തല്‍ സര്‍ക്കാറിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായി പരിഗണിക്കുകയും ചെയ്യണമെന്ന നിലപാടുകള്‍ സ്വീകരിക്കുന്നവരാണ്.

ഭാരതത്തില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി ഉയര്‍ത്തിക്കോണ്ടുവരുന്ന ഹിന്ദുമതമൗലിക തീവ്രവാദത്തെ ഒറ്റക്കുപോയിട്ട് കൂട്ടായിട്ടുപോലും നേരിടാന് ഇന്നത്തെ നിലയില്‍  കോണ്‍ഗ്രസിനോ ഇടതുപക്ഷ കൂട്ടായ്മക്കോ മാത്രം വിചാരിച്ചാല്‍  സാധ്യമാകുവാന്‍ പോകുന്നില്ല. മതതീവ്ര നിലപാടുകള്‍ക്ക് ബദലല്ല  ഒരുകാലത്തും മൃദുമത നിലപാടുകള്‍. യഥാര്‍ത്ഥ ബദല്‍ സോഷ്യലിസ്റ്റ് ജനാധിപധ്യത്തില്‍ ഊന്നിയ ഒരു ഇടതുപക്ഷ മത നിലപാടുകള്‍ ആണെന്നുള്ള തിരിച്ചറിവ് കോണ്‍ഗ്രസിനും ഒപ്പം ഇടതുപക്ഷ  പാര്ട്ടികള്ക്കും ഉണ്ടാകേണ്ടത്  അനിവാര്യമാണ്. ഇതുപോലുള്ള തിരിച്ചറിവുകളില്‍ നിന്നായിരിക്കണം സ്വാഭാവികമായ ഒരിടതുപക്ഷ ഐക്യം ഉരുത്തിരിഞ്ഞു വരേണ്ടത്. അതില്‍ തീര്‍ച്ചയായും കോണ്ഗ്രസിനെന്നതുപോലെ നിലവില്‍ പ്രധിനിധ്യമില്ലാത്ത മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ഥാനമുണ്ടായിരിക്കണം.

വളര്‍ന്നു വരുന്ന യുവജനതയ്ക്കു മതമൗലിക വാദത്തിലോ മുതലാളിത്ത്വ നിലപാടുകളിലോ വിശ്വാസമില്ലായെന്നു സാധാരണക്കാര്‍ക്കും പോലും മനസ്സിലാകുന്നുണ്ട് പക്ഷേ രാജ്യത്തിലെ ഭരണാധികാരികള്‍ക്കും പാര്‍ട്ടി നേതൃത്വത്തിനും  മനസിലാകുന്നില്ലെങ്കില്‍ സാധാരണക്കാരുമായുള്ള അവരുടെ സമ്പര്‍ക്കങ്ങളിലെ കുറവ് മാത്രമാണ്. അധികാരങ്ങളും അംഗീകാരങ്ങളും നല്‍കുന്നത് കറയില്ലാത്ത ജനാധിപധ്യത്തിലെ ജനങ്ങളാണ്. വളരുന്ന ഭാരതത്തില്‍ ജനാധിപധ്യം നിലനില്‍ക്കേണ്ടത് വരും തലമുറയുടെ നിലനില്‍പിന് അനിവാര്യമാണ്.

കറയില്ലാത്ത ഇടതുപക്ഷ ജനാധിപധ്യ രീതികളൊന്നും തന്നെ അണികളെ കൊലയ്ക്കു കൊടുക്കുന്നവരോ സാമൂഹ്യ ബോധ്യമുള്ള ജനകീയ നേതാക്കന്മാരെ 51 വെട്ട് വെട്ടുകയും ചെയ്യിക്കുന്ന  പ്രസ്ഥാനങ്ങളല്ല. മറിച്ചു എന്നും പാവപ്പെട്ടവനും അഗതികള്‍ക്കും താങ്ങും തണലുമായി കൂടെ നില്‍ക്കുന്നവരും ജനങ്ങളെ ജനങ്ങള്‍ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ജീവിത രീതിയുമാണ്. അധികാരത്തിന്റെ അഹങ്കാരത്താല്‍ അന്ധത ബാധിച്ചു സാധാരണക്കാരില്‍ നിന്നും അകന്നു ജീവിക്കുന്ന കുറച്ചു നേതാക്കള്‍ മൂലം സമാനതകളില്ലാത്ത അമൂല്യമായ രാഷ്ട്രീയ മൂല്യങ്ങള്‍ അന്യം നിന്ന് പോകുവാന്‍ അനുവദിക്കരുത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category