1 GBP = 92.00 INR                       

BREAKING NEWS

കേരളാ സ്‌കൂളിന്റെ മഞ്ചാടി ക്ളാ സിലേക്കു പ്രവേശനം തുടങ്ങി; 15 കുട്ടികള്‍ക്ക് അവസരം; മലയാളം സ്‌കൂളിലെ പഠിതാക്കളുടെ എണ്ണം 80ലേക്ക്

Britishmalayali
kz´wteJI³

കവന്‍ട്രി:കവന്‍ട്രി മലയാളം സ്‌കൂളിന്റെ പുതുവര്‍ഷ പ്രവേശന നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് മഞ്ചാടി ക്ളാസിലായിരിക്കും തുടക്ക പഠനമെന്നു സ്‌കൂള്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ അറിയിച്ചു.നിലവിലെ ആറു ക്ളാസിലെ 65 കുട്ടികളോടൊപ്പം പുതുതായി എത്തുന്ന 15 പേര്‍ കൂടി ചേരുമ്പോള്‍ മൊത്തം കുട്ടികളുടെ എണ്ണം 80 ആയി ഉയരും. ഇതോടെ യുകെയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മലയാളം പഠിക്കുന്ന കേന്ദ്രം എന്ന ഖ്യാതിയും കവന്‍ട്രി കേരള സ്‌കൂളിനെ തേടിയെത്തുകയാണ്.

രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ കേരള സ്‌കൂള്‍ കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ പാഠ്യ പദ്ധതിയാണ് പിന്തുടരുന്നത്. അടിസ്ഥാന പാഠ ഭാഗമായ കണിക്കൊന്നയാണ് എല്ലാ ക്ളാസിലും പഠന വിഷയം. രണ്ടു വര്‍ഷത്തെ ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് കേരള സര്‍ക്കാരായിരിക്കും പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുക.

ഈ വര്‍ഷത്തെ വാര്‍ഷിക ദിനം ജൂലൈ 20 നു ആഘോഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രധാന അധ്യാപകന്‍ ലാലു സ്‌കറിയ അറിയിച്ചു. പാട്ടും കളികളും അടക്കം വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സ്‌കൂള്‍ വാര്‍ഷികം നടക്കുക. അധ്യാപകരും മാതാപിതാക്കളും സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചടങ്ങുകളില്‍ പങ്കാളികള്‍ ആകും. നിലവില്‍ മരതകം, മാണിക്യം, മയില്‍പീലി, മഴവില്‍, മന്ദാരം, മഞ്ചാടി എന്നീ ക്ളാസുകളാണ് കേരള സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ക്ളാസുകള്‍ക്കു ഷിന്‍സണ്‍ മാത്യു, ബിന്ദു പോള്‍സണ്‍ , സോനാ സുധീര്‍ , ഷൈനി മോഹനന്‍ , ബ്ലെസി ബീറ്റജ് , പ്രിയ രാജേഷ്, റെജി യോഹന്നാന്‍ , ഷിജി ജോഷി , മാത്യു സ്‌കറിയ എന്നിവരാണ് നേത്രത്വം നല്‍കുന്നത്. നിരവധി സഹ അധ്യാപകരും കേരള സ്‌കൂളിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

ബീറ്റജ് അഗസ്റ്റിന്റെ നേതൃത്വത്തില്‍ ലാലു സ്‌കറിയ, എബ്രഹാം കുര്യന്‍ , ജിനു കുര്യാക്കോസ്, കെ ആര്‍ ഷൈജുമോന്‍, ഹരീഷ് പാലാ, ഷൈജി ജേക്കബ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിന് നെത്ര്വതം നല്‍കുന്നത്. മധ്യവേനല്‍ അവധിക്കു ശേഷം സെപ്റ്റംബര്‍ ആദ്യവാരം സ്‌കൂളില്‍ മഞ്ചാടി ക്ലസിന്റെ ഹരിശ്രീ എഴുതി പ്രവേശന ഉത്സവം നടത്താന്‍ ഉള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ ഭാരവാഹിക . മലയാള ഭാഷ പഠനത്തിനൊപ്പം കേരളത്തിന്റെ സംസ്‌ക്കാരവും ജീവിത രീതികളും അടക്കം കുട്ടികള്‍ക്ക് അറിയാന്‍ ഉതകും വിധമുള്ള പ്രവര്‍ത്തനനമാണ് കേരള സ്‌കൂളിന്റെ നേട്ടം. തികഞ്ഞ മതേതര മനസോടെ വിശ്വ പൗരന്മാരായി വളരുക എന്ന സങ്കലപ്പവും കേരള സ്‌കൂള്‍ ഏറ്റെടുക്കുകയാണെന്നു പ്രവര്‍ത്തന രീതി തന്നെ തെളിയിക്കുന്നു . ഇന്ത്യന്‍ പാരമ്പര്യത്തെ വിദേശ മണ്ണില്‍ ഹൃദയത്തോട് ചേര്‍ക്കുക എന്ന ധൗത്യവും കേരള സ്‌കൂള്‍ ഏറ്റെടുക്കുന്നുണ്ട്.
മലയാളം മിഷന്റെ യുകെയിലെ മേഖല കേന്ദ്ര പദവിയും കേരള സ്‌കൂളിന് ഉണ്ട്. മലയാളം മിഷന്‍ യുകെ ചാപ്റ്ററില്‍ കേരള സ്‌കൂള്‍ പ്രതിനിധിയായി അബ്രഹാം കുര്യനാണ് പ്രവര്‍ത്തിക്കുന്നത്.
വിവരങ്ങള്‍ ബന്ധപ്പെടേണ്ട നമ്പര്‍:ബീറ്റജ്: 447746487711

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category