1 GBP = 97.70 INR                       

BREAKING NEWS

വയ്യാത്ത കുട്ടിയെയും കൊണ്ട് എങ്ങനെ ആ വീട്ടില്‍ കഴിയും..? നടി ശരണ്യയുടെ ശരീരം പൂര്‍ണമായി തളര്‍ന്നെങ്കിലും ഭാഗിക ചലനശേഷി തിരികേ കിട്ടി; തുടര്‍ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും രോഗം ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ല; ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ വിവരങ്ങള്‍ പങ്കുവെച്ച് സീമ ജി നായര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഓപ്പറേഷനും തിരിച്ചുവരവിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു ആരാധകര്‍. സാമ്പത്തികമായി തകര്‍ന്ന ചുറ്റുപാടിലായിരുന്നു ശരണ്യയുടെ വിവരം നടി സീമ ജി നായര്‍ പങ്കുവച്ചത്. അതേസമയം ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശരണ്യയുടെ ആരോഗ്യനിലയിലെ പുരോഗതിയെ കുറിച്ച് സീമ വെളിപ്പെടുത്തിയത് ആരാധകരെ സങ്കടപെടുത്തുകയാണ്.

ബ്രയിന്‍ ട്യൂമറിനോട് വര്‍ഷങ്ങളായി ശരണ്യ മല്ലിടുകയാണ്. ഓരോ വട്ടവും ഓപ്പറേഷന്‍ നടത്തി തിരിച്ചെത്തുകയാണ് ശരണ്യ. ഓപ്പറേഷനുകള്‍ തുടര്‍ക്കഥയായതോടെ സാമ്പത്തികമായി കുടുംബം തകര്‍ന്നു. ഭര്‍ത്താവോ മറ്റു ബന്ധുക്കളോ ഒപ്പമില്ല. അമ്മ മാത്രമാണ് ശരണ്യക്കൊപ്പമുള്ളത്. ആരോഗ്യവും സാമ്പത്തികും ക്ഷയിച്ച ശരണ്യയുടെ അവസ്ഥ ആരുടെയും ഉള്ളുനീറ്റുന്നതായിരുന്നു. തുടര്‍ന്നാണ് നടി സീമ ശരണ്യയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ സഹായം അഭ്യര്‍ത്ഥിച്ചത്.

തുടര്‍ന്ന് ശ്രീചിത്രയില്‍ ശരണ്യയെ ഏഴാമത്തെ ശസത്രക്രിയക്ക് നടി വിധേയയായത് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ്. തുടര്‍ന്ന് വീട്ടിലെത്തിയ താരം ഇപ്പോള്‍ ഫിസിയോതെലാപ്പിക്ക് വിധേയയാക്കുന്നുണ്ട്. അതേസമയം നടി സീമ എല്ലാവര്‍ക്കും നന്ദി അറിയിച്ച് രംഗത്തെത്തി. 50000 രൂപയെങ്കിലും സഹായമായി കിട്ടിയാല്‍ മതിയെന്ന് കരുതിയായിരുന്നു ആ വിഡിയോ പങ്കുവച്ചത്. എന്നാല്‍ ആദ്യ ദിവസം തന്നെ ചികിത്സയ്ക്കാവശ്യമായ തുക ശരണ്യയുടെ അക്കൗണ്ടിലെത്തിയെന്നും സീമ വ്യക്തമാക്കുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോള്‍. പൂര്‍ണമായും തളര്‍ന്നു പോയ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനശേഷി തിരിച്ചു കിട്ടി. തുടര്‍ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയെങ്കിലും രോഗം ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ലെന്നും സീമ ജി നായര്‍ വെളിപ്പെടുത്തുന്നു. ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ വാടക വീടുകള്‍ മാറി മാറി കഴിയുന്ന ശരണ്യക്ക് ഒരു കൊച്ചു വീട് കൂടി വേണമെന്നും അതു തന്റെ സ്വപ്നം ആണെന്നും സീമ പറയുന്നു.

രോഗബാധിതയായ കുട്ടിയെയും കൊണ്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയാന്‍ പറ്റില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു സീമ. അതിനാല്‍ തന്നെ തുടര്‍ ചികിത്സയ്‌ക്കൊപ്പം ശരണ്യയ്ക്ക് കയറിക്കിടക്കാന്‍ ഒരു തണലുണ്ടാവേണ്ടത് അനിവാര്യമാണെന്നും അതിനും നല്ല മനസ്സുകള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സീമ പറയുന്നു.

താരപ്രഭയില്‍ തിളങ്ങിനില്‍ക്കുമ്പോള്‍ രംഗബോധമില്ലാതെ കടന്നെത്തിയതാണീ രോഗം. ബ്രെയിന്‍ ട്യൂമറിനോടു പൊരുതി പലതവണ തിരിച്ചെത്തിയെങ്കിലും ഇപ്പോള്‍ തീരെ അവശയായി. ദൂരദര്‍ശന്‍ സംപ്രേഷണംചെയ്ത 'സൂര്യോദയം' എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ശരണ്യ, ഏതാനും തമിഴ് സിനിമകളില്‍ നായികയായിരുന്നു. 'ഛോട്ടാ മുംബൈ' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ചന്ദനമഴ' ഉള്‍പ്പെടെ നിരവധി സീരിയലുകളില്‍ നിറഞ്ഞുനിന്നിരുന്ന ശരണ്യയെ 'കറുത്തമുത്തി'ലെ കഥാപാത്രമാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

2012-ലെ ഓണക്കാലത്ത് ഒരു സീരിയല്‍ സെറ്റില്‍ തലകറങ്ങി വീണ ശരണ്യയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് ചികിത്സകളുടെ കാലം. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ രോഗത്തെ തോല്‍പ്പിച്ച് ശരണ്യ മടങ്ങിയെത്തി. ചികിത്സയ്ക്കു ശേഷം തന്റെ നില മെച്ചപ്പെട്ട വിവരം ശരണ്യതന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് അഭിനയത്തില്‍ സജീവമായെങ്കിലും ഓരോ വര്‍ഷവും അസുഖം മൂര്‍ച്ഛിച്ച് ശസ്ത്രക്രിയ വേണ്ടിവന്നു. ഇതിനിടയിലും രോഗത്തോടു പൊരുതിക്കൊണ്ട് മികച്ച വേഷങ്ങള്‍ ചെയ്തു. കാരണം ശരണ്യയുടെ അഭിനയത്തില്‍നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയം.

സാമ്പത്തികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ് ഈ കുടുംബം. അച്ഛനില്ല. രണ്ടു സഹോദരങ്ങളുടെ പഠനച്ചെലവ് ഉള്‍പ്പെടെ ശരണ്യയുടെ ചുമലിലായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ഇവര്‍ക്ക് സ്വന്തമായി വീടുപോലുമില്ല. സ്വരുക്കൂട്ടിയതൊക്കെ ആറു വര്‍ഷത്തെ ചികിത്സയ്ക്കായി ചെലവായി. സമ്പാദ്യമോ ആശ്രയിക്കാന്‍ ആളോ ഇല്ലാത്ത അവസ്ഥ. ഒപ്പമുള്ളത് അമ്മ മാത്രം. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് താമസം. ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനില്‍ക്കുന്നത് നടി സീമാ ജി.നായരാണ്. പ്രിയനടിയുടെ ഇപ്പോഴത്തെ അവസ്ഥ പുറംലോകത്തെ അറിയിച്ച് സഹായംതേടുന്നതിനു മുന്നിട്ടിറങ്ങിയതും സീമയാണ്. ചികിത്സാസഹായത്തിനായി എസ്.ബി.ഐ. നന്തന്‍കോട് ശാഖയില്‍ ശരണ്യ കെ.എസ്. എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 20052131013. ഐ.എഫ്.എസ്.സി. കോഡ്: എസ്.ബി.ഐ.എന്‍.0007898.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category