1 GBP = 88.50 INR                       

BREAKING NEWS

ഭര്‍ത്താവ് മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി നിരന്തരം വഴക്ക്: വീടുവിട്ടിറങ്ങിയ യുവതി കുഞ്ഞിനെയും എടുത്ത് പുഴയില്‍ ചാടി മരിച്ചു; ഇരുവരെയും കാണാതായത് വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് മൂവാറ്റുപുഴയാറില്‍

Britishmalayali
kz´wteJI³

കോട്ടയം : ഭര്‍ത്താവ് മൊബൈലില്‍ ചാറ്റ് ചെയ്തതിനെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അമ്മയുടെയും, കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. തലയോലപ്പറമ്പ് പൊട്ടന്‍ചിറയിലെ തുണ്ടത്തില്‍ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകള്‍ ദക്ഷ (രണ്ട്) എന്നിവരെയാണ് മൂവാറ്റുവുഴയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ പുഴയരികില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന് 3 കിലോമീറ്ററോളം അകലെയാണ് പുഴയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊട്ടന്‍ചിറയിലെ ഭര്‍തൃവീട്ടില്‍നിന്ന് വെള്ളിയാഴ്ച രാവിലെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്. പൊലീസും അഗ്‌നിശമനസേനയും നടത്തിയ തെരച്ചിലില്‍ മൂവാറ്റുപുഴയാറില്‍ വടയാര്‍ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വിദേശത്ത് നഴ്‌സായിരുന്നു ദീപ. ഭര്‍ത്താവ് തൃശൂര്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്. ഭര്‍ത്താവ് മൊബൈലില്‍ ചാറ്റ് ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ആഭരണങ്ങളും ഫോണും വീട്ടില്‍ വച്ചിട്ടാണ് ദീപ വീടുവിട്ടിറങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category