1 GBP = 97.60 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം - 8

Britishmalayali
രശ്മി പ്രകാശ്‌

ഴുത്തില്‍ മുറുകിയ കുടുക്ക് മാറ്റാന്‍ ഫെലിക്‌സ് ശ്രമിച്ചെങ്കിലും അത് കൂടുതല്‍ കൂടുതല്‍ മുറുകിക്കൊണ്ടേയിരുന്നു. വെപ്രാളം കൊണ്ട് സര്‍വ്വശക്തിയുമെടുത്ത് അയാള്‍ ശക്തമായി ഒന്നു കുതറിയപ്പോള്‍ കഴുത്തിലെ മുറുക്കം കുറച്ചൊന്നയഞ്ഞു. വല്ലാത്തൊരു മുരള്‍ച്ചയോടെ ഫെലിക്‌സ് പുറം തിരിഞ്ഞു ശക്തിയായി തൊഴിച്ചു. baise de ta chienne എന്ന്  ഫ്രഞ്ചില്‍ ഉറക്കെ ചീത്ത വിളിച്ചു കൊണ്ട് അയാള്‍ താഴെ വീണു കിടന്ന ലെക്‌സിയെ താഴെയിട്ടു ചവിട്ടി. സൗമ്യ ഭാവത്തില്‍ മാത്രം ആളുകള്‍ കണ്ടിട്ടുള്ള ഫെലിക്‌സിന്റെ മറ്റൊരു മുഖമായിരുന്നു അത്. ശാന്തസൂര്യന്റെ തീക്ഷ്ണഭാവം കണ്ട് ഇസയും ലെക്‌സിയും പേടിച്ചു വിറച്ചു. യാതൊരു ശബ്ദവും ആ മുറിയില്‍ നിന്ന് പുറത്തു പോകില്ല എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു. എത്രയോ തവണ സംഗീതവുമായി ബന്ധപ്പെട്ട്  ഇസ ആ മുറിയില്‍ വന്നിട്ടുണ്ട്, സാഹചര്യം വ്യത്യസ്തമായിരുന്നു എന്ന് മാത്രം.


ഏറ്റവും സൗമ്യനായ് മാത്രം കണ്ടിട്ടുള്ള ഒരു മനുഷ്യന്‍ പൈശാചിക ശക്തിയുള്ള ഒരാസുരഭാവം കൈക്കൊള്ളുന്നതു പെണ്‍കുട്ടികള്‍ ഭയപ്പാടോടെ തിരിച്ചറിഞ്ഞു. അയാളുടെ അരികില്‍ കാറ്റില്‍ വിറകൊള്ളുന്നൊരിലപോലെ  ഇസ തളര്‍ന്നിരുന്നു. പരിഹാസത്തിന്റെ ചുവയുള്ള കണ്ണുകള്‍ കൊണ്ട് അയാള്‍ ലെക്‌സിയെ നോക്കി. നീയെന്താ എന്നെക്കുറിച്ചു കരുതിയത്? കഴുത്തില്‍ കുടുക്കിട്ടു പിടിക്കാന്‍ ഞാനെന്താ ആട്ടിന്‍കുട്ടിയാണോ? 

വി വാണ്ട് ടു ഗോ ഹോം ഫെലിക്‌സ്, പ്ലീസ് ലെറ്റ് അസ് ഗോ... അയാളുടെ മുന്നില്‍ കൈകള്‍ കൂപ്പി ലെക്‌സി വിതുമ്പി കരഞ്ഞു.

കൈകാലുകള്‍ ബന്ധിച്ച കുരുതി മൃഗത്തിന്റെ മുഖം ബലിക്കല്ലിലേക്കു ചേര്‍ത്തുവെച്ചിട്ടു എന്തിനെയോ ന്യായീകരിക്കാനെന്നവണ്ണം കണ്ണുകളടച്ചു നിശ്ചലനായിരിക്കുന്ന കാപാലികനെപ്പോലെ അയാള്‍ കണ്ണുകളടച്ചു കട്ടിലിലേക്കിരുന്നു. 

പോകാനാവില്ല എന്ന ഉത്തമ ബോധത്തോടെ എന്നാല്‍ പോകണം എന്ന ഉത്കടമായ ആഗ്രഹത്തോടെ ലെക്‌സി അനുവാദം ചോദിച്ചു. അവളുടെ സ്വരത്തിലെ വിറയല്‍ കേട്ട് അയാള്‍ കുലുങ്ങിച്ചിരിച്ചു. എന്റെ അനുവാദമില്ലാതെ നിനക്കിവിടുന്നു പോകണോ? ഒരിക്കലും സാധ്യമല്ല. അങ്ങനെയെങ്ങാനും ശ്രമിച്ചാല്‍ നിന്റെ കണ്ണുകള്‍ ഞാന്‍ ചൂഴ്‌ന്നെടുക്കും, തലമുടി പിഴുതെടുക്കും, രണ്ടു ചെവികള്‍ക്കുള്ളിലൂടെ വിരലുകള്‍ കടത്തി നിന്റെ തലച്ചോറിന്റെ പശിമയില്‍ വിരലുകള്‍ കൂട്ടിപ്പിടിക്കും, നഖങ്ങള്‍ ഓരോന്നോരോന്നായി പിഴുതെടുക്കും. ഫെലിക്‌സ് പെട്ടെന്ന് കണ്ണുകള്‍ തുറന്ന് ലെക്‌സിയുടെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകളില്‍ ഒരു പ്രത്യേകതരം വിഷാദം അടിഞ്ഞു കൂടിയിരുന്നു. പറഞ്ഞ കാര്യങ്ങളെല്ലാം നിഷ്പ്രയാസം തനിക്ക്  ചെയ്യാന്‍ കഴിയുമെന്ന് ആ കണ്ണുകളിലെ തണുപ്പ് ഓര്‍മിപ്പിച്ചു. ഒന്നനങ്ങാന്‍ പോലുമാവാതെ ലെക്‌സി മരവിച്ചിരുന്നു.

ഇസ അപ്പോഴും ഒന്നും മിണ്ടാതെ ഒരു ജീവച്ഛവം പോലെ ഇരുന്നു.

ഇസാ... നീയിതൊന്നും കണ്ടു പേടിക്കണ്ട, നിന്നെ ഞാന്‍ ഒന്നും ചെയ്യില്ല. എനിക്ക് നിന്നെ മാത്രം മതിയായിരുന്നു. ഈ നാശം പിടിച്ചവള്‍ കണ്ടതു കൊണ്ടല്ലേ ഇവളെക്കൂടി കൂടെക്കൂട്ടേണ്ടി വന്നത്. ഒരു ചിത്തരോഗിയെപ്പോലെ പ്രത്യേക മുഖഭാവത്തില്‍ ഇസയുടെ മുഖത്തേക്ക് അയാളുടെ മുഖം അടുപ്പിച്ചു കൊണ്ട് സംസാരിച്ചു ഫെലിക്‌സ് സംസാരിച്ചു.

തന്റെ ഫോണിലെ ബീപ്പ് ശബ്ദം അയാളെ പെട്ടെന്ന് ജാഗരൂഗനാക്കി. ഫോണില്‍ സെറ്റ് ചെയ്തിരിക്കുന്ന സിസി ടിവിക്യാമിന്റെ ദൃശ്യങ്ങളില്‍ വീടിന്റെ മുന്നില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നത് കാണാം. ഫെലിക്‌സ് തിടുക്കത്തില്‍ മുറിപൂട്ടി എല്ലാം ഭദ്രമാണെന്നുറപ്പാക്കി താഴേക്കു പോയി. ജനലില്‍ കൂടി പുറത്തേക്കു നോക്കിയപ്പോള്‍ ഓഫീസര്‍ മാര്‍ക്ക് വില്യം പരിസരമൊക്കെ വിശദമായി നോക്കി പഠിക്കുന്നതുപോലെ തോന്നി. ഒരു പത്തു മിനിട്ടിനു ശേഷമാണ് മാര്‍ക്ക് ഡോര്‍ ബെല്‍ അടിച്ചത്. ഒന്നുമറിയാത്ത ഭാവത്തില്‍ ഫെലിക്‌സ് പോയി വാതില്‍ തുറന്നു.

നിറഞ്ഞ പുഞ്ചിരിയോടെ മാര്‍ക്ക് അകത്തേക്ക് പ്രവേശിച്ചു. പോലീസ് ഭാഷയില്‍ അയാള്‍ ഒന്നും തന്നെ ഫെലിക്‌സിനോട് സംസാരിച്ചില്ല. കുശാലാന്വേഷണത്തിനിടയില്‍ അറിയേണ്ടതൊക്കെ മാര്‍ക്ക് ചോദിക്കുന്നുണ്ടായിരുന്നു. ഫെലിക്‌സിന്റെ കുടുംബം, മ്യൂസിക് ബാന്‍ഡ്, ഇസയെ എത്രനാളായി അറിയാം എന്നൊക്കെ വിശദമായി ചോദിച്ചു മനസ്സിലാക്കി.

സ്വീകരണമുറിയിലെ ഓര്‍ണമെന്‍സിന്റെയും സിഡികളുടെയും കളക്ഷന്‍ കണ്ടു മാര്‍ക്ക് ശരിക്കും അതിശയപ്പെട്ടു. കടല്‍ വെള്ളം നിറച്ച അക്വേറിയം അതിലെ മീനുകളും കോറലുകളും ഒക്കെ എത്രനേരം നോക്കിയിരുന്നാലും മതിയാകാത്ത അത്രയും ഭംഗിയുള്ളതായിരുന്നു. നമുക്കൊന്നു ഫെലിക്‌സിന്റെ സ്റ്റുഡിയോ കണ്ടാലോ എന്ന് ചോദിച്ചു മാര്‍ക്ക് എണീറ്റു. മുഖത്തെ പരിഭ്രമം മറക്കാന്‍ ഫെലിക്‌സ് നന്നേ പാടുപെട്ടു. മൂന്നാം നിലയിലെ സ്റ്റുഡിയോയുടെ വാതില്‍ താക്കോലെടുത്തു ഫെലിക്‌സ് തുറന്നപ്പോള്‍ മാര്‍ക്ക് സംശയത്തോടെ നോക്കി. എന്തിനാണ് പൂട്ടിയിടുന്നത് എന്ന് ചോദിക്കുന്നതിനു മുന്നേ ഫെലിക്സ് അതിനു മറുപടി പറഞ്ഞു.

സുഹൃത്തുക്കള്‍ പലരും വരാറുണ്ട് ഇവിടെ പക്ഷേ സ്റ്റുഡിയോയില്‍ അങ്ങനെ ആരും വരുന്നത് എനിക്കിഷ്ടമല്ല. സോങ്സ് കമ്പോസ് ചെയ്തതിന്റെ ഡീറ്റൈല്‍സും പിന്നെ എന്റെ പ്രഷ്യസ് ബുക്ക്‌സ് കളക്ഷനും ഒക്കെ ഇവിടെയാണ്. ഒന്നും മിണ്ടാതെ മാര്‍ക് സ്റ്റുഡിയോയിലേക്ക് കയറി. ചുറ്റുമൊന്നു നോക്കി പതിയെ ബുക്ക് ഷെല്‍ഫിന്റെ അടുത്തേക്ക് നീങ്ങി.

ഇസയുടെ ആല്‍ബം അതിലുണ്ടല്ലോ എന്ന് ഫെലിക്‌സ് ഞെട്ടലോടെ ഓര്‍ത്തു. മാര്‍ക്ക് ബുക്കുകള്‍ ഓരോന്നായി നോക്കുന്നത് കണ്ടപ്പോള്‍ ഫെലിക്‌സിന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam