1 GBP = 91.50 INR                       

BREAKING NEWS

ആകാശച്ചാട്ടത്തിന് മൂന്നു മാസം അവശേഷിക്കേ അപേക്ഷയുമായി അനേകര്‍; അപേക്ഷകള്‍ ക്ലോസ് ചെയ്യും മുമ്പ് രജിസ്റ്റര്‍ ചെയ്യാം; 1000 പൗണ്ട് ശേഖരിച്ച് റിക്കോര്‍ഡിട്ട് ആനി പാലിയത്ത്

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന ആകാശച്ചാട്ടത്തിന് കൃത്യം മൂന്നു മാസം അവശേഷിക്കവേ അപേക്ഷകളുടെ കുത്തൊഴുക്ക്. മാനദണ്ഡങ്ങള്‍ പാലിച്ച് ഇതുവരെ ഏതാണ്ട് 30 പേരെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇനി ആരെങ്കിലും സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുക. ഇന്നു കൂടി മാത്രമാണ് അവസരം ഉണ്ടായിരിക്കുക. അതിനിടയില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തവര്‍ ഫണ്ട് ശേഖരണം തകൃതിയാക്കിയിട്ടുണ്ട്.

നിങ്ങള്‍ക്ക് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ എത്രയും വേഗം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. 16 വയസുകഴിഞ്ഞ കുട്ടികള്‍ക്ക് അപേക്ഷ നല്‍കാം. അവര്‍ക്ക് ഇതൊരു നല്ല അവസരമായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.

തെരഞ്ഞെടുത്തു കഴിഞ്ഞവരില്‍ 25 പേരാണ് ഇതുവരെ വിര്‍ജിന്‍ ലിങ്ക് ക്രിയേറ്റ് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുള്ളത്. ഇതില്‍ ഷെഫീല്‍ഡിലെ ആനി പാലിയത്ത് ആണ് ഏറ്റവും അധികം തുക ശേഖരിച്ചിട്ടുള്ളത്. വിര്‍ജിന്‍ മണി ഗിഫ്റ്റ് എയ്ഡ് അടക്കം 1108.75 പൗണ്ടാണ് ആനി പാലിയത്ത് ഇതുവരെ ശേഖരിച്ചത്. ഷെഫീല്‍ഡില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വിസില്‍ ഡിസ്ചാര്‍ജ് കോ-ഓര്‍ഡിനേറ്റര്‍ ആയി ജോലിനോക്കുന്ന ആനി യുകെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഇന്ത്യന്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് റാങ്കില്‍ നഴ്സിംഗ് ഓഫീസര്‍ ആയി ജോലി ചെയ്തിട്ടുള്ള ആനി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. 
എറണാകുളം സ്വദേശിനിയായ ആനി ഭര്‍ത്താവ് അജിത് പാലിയത്തിനോടൊപ്പം 'അഥേനിയം അക്ഷര ഗ്രന്ഥാലയം' എന്ന പേരില്‍ ഒരു പബ്ളിക് ആന്റ് ഓണ്‍ലൈന്‍ ലൈബ്രറി വീട്ടില്‍ നടത്തുന്നു. യുകെയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ അഥേനിയം റൈറ്റേഴ്‌സ് സൊസൈറ്റി യുകെ കോ-ഓര്‍ഡിനേറ്റര്‍ ആണ്. യുകെയിലെ മികച്ച ഗായകരിലൊരാളായ ഭര്‍ത്താവ് അജിത്തിനോടൊപ്പം യുകെയിലെ ഒട്ടു മിക്കവേദികളിലും ഗാനങ്ങള്‍ ആലപിക്കാറുണ്ട്. ബ്രിട്ടീഷ് മലയാളിയുടെ തുടക്കം മുതല്‍ക്കു തന്നെ അവാര്‍ഡ് നൈറ്റിലും ഫോബ്മയിലും എല്ലാം തിളങ്ങിയ വ്യക്തിത്വമായിരുന്നു ആനി പാലിയത്ത്.

നിങ്ങള്‍ പിന്തുണ നല്‍കുന്നത് ഏതു വ്യക്തിക്കായാലും വിര്‍ജിന്‍ മണി വഴി ഫണ്ട് നല്‍കുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യേണ്ടതാണ്. കാരണം, ഗിഫ്റ്റ് എയ്ഡ് വഴി തന്നെ നല്ലൊരു തുക സമാഹരിക്കാന്‍ കഴിയുന്നതാണ്. അതു ചെയ്യാത്ത പക്ഷം, വെറുതെ ലഭിക്കുന്ന നിരവധി തുകയാണ് ഒരു ടിക്ക് ചെയ്യാത്തതു മൂലം നമുക്ക് നഷ്ടമാവുക. സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്ന ഒന്‍പതു പേരെയാണ് ഇതുവരെ ഞങ്ങള്‍ പരിചയപ്പെടുത്തിയത്.
അതില്‍ റണ്‍കോണിലെ നോയല്‍ ഫിലിപ്പ്, സ്വിന്‍ഡണിലെ സ്റ്റെന്‍സി റോയ്, ബ്രിസ്റ്റോളിലെ ശ്രുതി നായര്‍, സഹോദരന്‍ അക്ഷയ് നായര്‍, കെന്റിലെ ബിബിന്‍ എ, സതാംപ്ടണിലെ റെയ്‌നോള്‍ഡ്, ബോണ്‍മൗത്തിലെ അനീഷ് ജോര്‍ജ്ജ്, ജോയല്‍ മനോജ് എന്നിവരാണ് നിങ്ങള്‍ക്കു മുന്നിലേക്ക് ഫണ്ട് ശേഖരണവുമായി എത്തിയത്. കുടൂതല്‍ പേരെ വരും ദിവസങ്ങളില്‍ പരിചയപ്പെടുത്തുന്നതാണ്. നിലവിലെ കണക്കനുസരിച്ച് കെന്റിലെ ബിബിന്‍ എ ആണ് ഫണ്ട് ശേഖരണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.
സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്‌സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category