1 GBP = 88.70 INR                       

BREAKING NEWS

എയിംസില്‍ മലയാളി നഴ്സിന്റെ ആത്മഹത്യ കുടുംബപ്രശ്നങ്ങളെ തുടര്‍ന്നെന്ന് സഹപ്രവര്‍ത്തക; രണ്ടു വര്‍ഷമായി ജോധ്പൂരിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതി ജീവനൊടുക്കിയത് പെട്രോള്‍ ഒഴിച്ച് കത്തിച്ച്; ബിജി ആത്മഹത്യ ചെയ്തത് ആശുപത്രിയിലെ മൂന്നാം നിലയിലെ റൂമില്‍

Britishmalayali
kz´wteJI³

ജോദ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ എയിംസിലെ മലയാളി നഴ്സ് ആശുപത്രിയില്‍ തീകൊളുത്തി ജീവനൊടുക്കിയത് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. ഇന്നലെ രാ രാത്രി 8.30 ന് ആയിരുന്നു ബിജി പുന്നൂസ് എന്ന യുവതി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു ബിജി പുന്നൂസ്. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഓപ്പറേഷന്‍ തീയേറ്ററിന് സമീപമുള്ള മുറിയില്‍ വച്ചാണ് ഇവര്‍ തീ കൊളുത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് പുക പുറത്ത് വരുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ അഗ്നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

യുവതി മുറി ഉള്ളില്‍ നിന്നും ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു. കുടുംബപ്രശ്നങ്ങളില്‍ ഇവര്‍ മാനസിക ബുദ്ധിമുട്ടിലായിരുന്നെന്ന് കൂടെ താമസിക്കുന്ന സുഹൃത്ത് പറയുന്നു. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്നാണ് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category