1 GBP = 92.30 INR                       

BREAKING NEWS

അമിത് ഷാ എത്തിയപ്പോള്‍ എന്തുകൊണ്ട് വിഘടനവാദികളും ഹൂറിയത്ത് കോണ്‍ഫറന്‍സുകാരും പ്രതിഷേധിക്കാന്‍ തുനിഞ്ഞില്ല? നെഹ്‌റുവിനെ ചാരി കശ്മീരില്‍ എന്തുതരം ഇടപെടലാണ് ഇപ്പോള്‍ കേന്ദ്രം നടത്തുന്നത്? രാഷ്ട്രപതി ഭരണം നീട്ടിയതു വഴി എന്താണ് ലക്ഷ്യമിടുന്നത്? കശ്മീരില്‍ ശരിക്കും എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത്?

Britishmalayali
ഷാജന്‍ സ്‌കറിയ

ചില യാഥാര്‍ത്ഥ്യങ്ങള്‍ ദേശ സ്നേഹത്തിന്റെ ഭാഗമായി അതാത് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് തുറന്ന് പറയാന്‍ കഴിയാത്ത ഒരു സാഹചര്യമുണ്ട്. പലപ്പോഴും ആ രാജ്യങ്ങളിലെ വിഘടന വാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സത്യങ്ങള്‍ തുറന്ന് പറയുന്നതിനാണ് ഇത്തരം വിലക്കുകള്‍ ഉള്ളത്. അങ്ങനെ പറഞ്ഞാല്‍ അത് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി കടന്നതായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. അത്തരം സവിശേഷമായ സാമഹിക സാഹചര്യം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമായിരിക്കുന്നത് കശ്മീരിന്റെ കാര്യത്തിലാണ്.

യഥാര്‍ത്ഥത്തില്‍ കശ്മീര്‍ എന്ന് പറയുന്ന നമ്മുടെ രാജ്യത്തിന്റെ അവിഭ്യാജ്യമായ ആ ഘടകത്തിന്റെ ഒട്ടേറെ പ്രദേശങ്ങള്‍ യാതൊരു നിയന്ത്രണവും നമുക്കുള്ളതല്ല. കുറേ ഭാഗം പാക്കിസ്ഥാനും കുറേ ഭാഗം ചൈനയും സ്വന്തമാക്കി വെച്ചിരിക്കുന്നു. അവരുടെ ഭൂപടത്തിന്റെ ഭാഗമായി അവര്‍ ഉപയോഗിക്കുന്ന ഭാഗം നമ്മള്‍ നമ്മുടെ ഭൂപടത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ കൂടി നമുക്ക് ഏതെങ്കിലും തരത്തിലുള്ള അവകാശമോ നമുക്ക് അവിടേയ്ക്ക് പ്രവേശിക്കുന്നതിനുള്ള സ്വാതന്ത്ര്യമോ നമുക്കില്ല. അതിനേക്കാള്‍ കഷ്ടം നമ്മുടെ ഭാഗമായി അംഗീകരിച്ചിട്ടുള്ള ജമ്മു ആന്‍ഡ് കശ്മീരില്‍ പോലും ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നതിനും അങ്ങനെയൊരു ബോര്‍ഡ് വെക്കുന്നതിനും പോലും വിലക്കുണ്ട് എന്നതാണ്.

സ്വാതന്ത്ര്യം കിട്ടി ഇത്ര നാള്‍ ആയിട്ടും കശ്മീരിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകമായ അധികാരങ്ങളും അവകാശങ്ങളും എന്തൊക്കെ എന്ന് പോലും സാധാരണ ഇന്ത്യാക്കാര്‍ക്ക് അറിഞ്ഞു കൂടാ. നമ്മുടെ രാജ്യത്തിന്റെ ഭാഗം എന്ന് നമ്മള്‍ അഭിമാനത്തോടു കൂടി പറയുമ്പോള്‍ പോലും ഭൂമിശാസ്ത്രപരമായി നമ്മോടൊപ്പം നില്‍ക്കുന്ന കാശ്മീര്‍ ഭാഗത്തിന് പോലും പ്രത്യേകമായ ഭരണഘടനയും പ്രത്യേകമായ ക്രിമിനല്‍ നിയമവും പ്രത്യേകമായ അവകാശങ്ങളും അധികാരങ്ങളുമാണുള്ളത്.


കശ്മീരിലെ പ്രത്യേകമായ സവിശേഷതകള്‍ കൊണ്ട് അത് നമ്മുടെ രാജ്യത്തിന്റെ ഭാഗമായി നില നില്‍ക്കുന്നതിന് വേണ്ടി അത്തരം ചില ധാരണകളില്‍ നമ്മുടെ ഭരണാധികാരികള്‍ എത്തിപ്പെട്ടാല്‍ രെ കുറ്റം പറയുവാന്‍ സാധിക്കുകയില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് നമുക്ക് യാതൊരു അവകാശങ്ങള്‍ ഇല്ലാതിരിക്കുകയും ഒരു ഇന്ത്യക്കാരന് അവിടെ ഭൂമി വാങ്ങി ജീവിക്കുന്നതിനുള്ള അവകാശം പോലും ഇല്ലതിരിക്കുകയും ഒരു കശ്മീരിയെ ഒരു ഇന്ത്യാക്കാരന്‍ വിവാഹം കഴിച്ചാല്‍ ആ കശ്മീരി വനിതയ്ക്ക് ആ പ്രവിശ്യയില്‍ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ഇല്ലാതാകുകയും ഒക്കെ ചെയ്യുന്ന സമ്പ്രദായം പൊളിച്ചെഴുതേണ്ടത് തന്നെയാണ്.

അതുകൊണ്ടാണ് ബിജെപി അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നത് കശ്മീരിന്റെ സ്വയം ഭരണാവകാശം അവര്‍ പുനപരിശോധിക്കുമെന്ന്. കശ്മീര്‍ പോലുള്ള ഒരു വിവാദ ഭൂപടത്തില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടാകുമ്പോള്‍ ഒട്ടേറെ കരുതലും ശ്രദ്ധയും എടുക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും കോട്ടം തട്ടുന്ന ഒന്നും സംഭവിച്ചു കൂടാ. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ് എന്ന് പറയുകയും നമ്മുടെ രാജ്യത്തിന്റെ ഒരു സവിശേഷതകളും ഇല്ലാതിരിക്കുകയും ചെയ്യുന്ന സവിശേഷമായ സാഹചര്യത്തെ കൃത്യമായി നേരിടേണ്ടതുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category