1 GBP = 91.00 INR                       

BREAKING NEWS

സത്യം പറയാന്‍ ശ്രമിക്കുന്നവരുടെ വായടപ്പിക്കുന്ന ഫാസിസം നീതിമാന്മാരെ എത്തിക്കുന്നത് ഒരുപക്ഷെ ഫാസിസ്റ്റ് സങ്കേതത്തില്‍ തന്നെയാവും; വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പി സംഘപരിവാറിനെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് സംഘവിരുദ്ധരായ സിപിഎമ്മുകാരും ഇസ്ലാമിക രാഷ്ട്രീയക്കാരുമാണ്; അബ്ദുള്ളകുട്ടിയും ജേക്കബ് തോമസും ആര്‍എസ്എസുകാരാകുമ്പോള്‍

Britishmalayali
kz´wteJI³

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് ആര്‍എസ്എസിനെ കുറിച്ച് ചില നല്ലകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ജേക്കബ് തോമസ് ഇങ്ങനെ പറഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണോ എന്നറിയുന്നതിന് വേണ്ടി ഞാന്‍ ജേക്കബ് തോമസിനെ വ്യക്തിപരമായി തന്നെ വിളിച്ച് ചോദിച്ചിരുന്നു. അപ്പോള്‍ ജേക്കബ് തോമസ് എന്നോട് ചോദിച്ചത് എന്താണ് ആര്‍എസ്എസിന് കുഴപ്പം എന്നാണ്. അതായത്, ആര്‍എസ്എസ് രാജ്യത്തെ ഏറ്റവും വലിയ ജനകീയ ജനാധിപത്യ എന്‍ജിഒ ആണെന്നും ആ എന്‍ജിഒയുമായി എനിക്ക് വര്‍ഷങ്ങളായി പരിചയം ഉണ്ടെന്നും അവരെ അസ്പര്‍ശ്യരായി മാറ്റിനിര്‍ത്തേണ്ട സാഹചര്യം ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും ആര്‍എസ്എസുമായി സാമൂഹിക നന്മയ്ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ സഹകരിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നുമാണ് ജേക്കബ് തോമസ് പറഞ്ഞത്. ജേക്കബ് തോമസിന്റെ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും അഭിപ്രായമുണ്ട്. ആര്‍എസ്എസ് ഒരു നല്ല സാമൂഹിക സംഘടന ആണെങ്കില്‍ തന്നെ അതിന്റെ ആശയപരമായ ഹിന്ദുത്വത്തോട് ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്തിന് പൊരുത്തപ്പെടാന്‍ ചില പ്രയാസങ്ങളുണ്ട് എന്ന് പറയാന്‍ എനിക്ക് മടിയുണ്ട്. അത്കൊണ്ടു തന്നെ ആര്‍എസ്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ ആര്‍എസ്എസിന്റെ പ്രമാണങ്ങളോട് യോജിച്ച് പ്രവര്‍ത്തിക്കുക എന്നത് വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ശരിയായ ആശയമായി ഞാന്‍ കരുതുന്നില്ല.

എന്നാല്‍ അങ്ങനെ കരുതുന്നതിനും അങ്ങനെ പ്രവര്‍ത്തിക്കുന്നതിനും ജേക്കബ് തോമസിന് പരിപൂര്‍ണമായ അവകാശമുണ്ട്. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് എല്ലാത്തരം ആശയങ്ങള്‍ക്കു കൃത്യമായ ഇടവും പ്രസക്തിയുമുണ്ട്. ഏതെങ്കിലും ഒരു ആശയം മോശവും മറ്റൊന്ന് നല്ലതുമാണ് എന്ന് പറയുന്ന സംവിധാനത്തോട് എനിക്ക് യോജിപ്പില്ല. എന്നാല്‍ ഇസ്ലാമിക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ ഇടത് പുരോഗമന ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സംഘപരിവാര്‍ രാഷ്ട്രീയം തൊട്ടുകൂടായ്മയുടേതായ് മാറാം. അതുപോലെ തന്നെ ഹിന്ദുത്വ-ആര്‍എസ്എസ് അജണ്ടകളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇസ്ലാമിക രാഷ്ട്രീയവും ഇടത് രാഷട്രീയവും തൊട്ടുകൂടാത്തതായ് മാറാം. ഇങ്ങനെ എല്ലാത്തരത്തിലുമുള്ള ആശയങ്ങളെ ഒരുപോലെ ഉള്‍ക്കൊള്ളുന്നതാണ് യതാര്‍ത്ഥ ജനാധിപത്യം. അത്തരം ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി എല്ലാവര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് വിശ്വസിക്കാനും ഇഷ്ടമുള്ളതിനോട് കൂറ് പ്രഖ്യാപിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു സാമൂഹികക്രമം കെട്ടിപ്പടുക്കുവാനും കഴിയുന്നിടത്താണ് നമ്മുടെ ഇന്ത്യ എന്ന രാജ്യം വിജയിക്കുന്നതും നിലനില്‍ക്കുന്നതും.

ഏതെങ്കിലും ഒരാശയത്തോട് അതിശക്തമായ പ്രേമമോ അതിശക്തമായ വിരോധമോ ഉള്ള വ്യക്തിയല്ല ഞാന്‍. എല്ലാത്തരത്തിലുള്ള ആശയങ്ങളും അതിന്റേതായ ഇടമുള്ളതുകൊണ്ടുതന്നെ അങ്ങനെതന്നെ സംവാദത്തിന്റെ ഭാഗമായി നിലനില്‍ക്കണം എന്നും ആ ആശയത്തോട് യോജിക്കാത്തവര്‍ ഈ ആശയവുമായി സംവദിക്കണം എന്നും അങ്ങനെ സംവാദത്തിലൂടെ ശരിതെറ്റുകള്‍ നിഷ്പക്ഷരായ ജനങ്ങളുടെ മുന്നില്‍ എത്തണമെന്നും ഞാന്‍ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടാണ് ആര്‍എസ്എസും സംഘപരിവാറും ബിജെപിയും തൊട്ടുകൂടാത്ത ഒരു രാഷ്ട്രീയ ആശയമായി കേരളീയ സമൂഹം ചിത്രീകരിച്ചിരുന്ന സമയങ്ങളില്‍ അവര്‍ക്കും ഇടം കൊടുക്കണം എന്ന് എന്റെ മാധ്യമധര്‍മ്മം എന്നെ പഠിപ്പിച്ചതും അതിനുള്ള ഇടങ്ങള്‍ ഞാന്‍ കൊടുത്തതും. അതേസമയം, സംഘപരിവാര്‍ ആശയങ്ങള്‍ക്ക് ഇടം കൊടുക്കുമ്പോള്‍ തന്നെ മറ്റ് ആശയങ്ങള്‍ക്കും തുല്യമായ ഇടം കൊടുക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാഗമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്തെ നിയമത്തിന് എതിരാവാത്തിടത്തോളം കാലം യുക്തിവാദവും നക്സലിസവും പോലും ചര്‍ച്ച ചെയ്യേണ്ടതും ഇടം നല്‍കേണ്ടതുമാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞാന്‍. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category