1 GBP = 90.70 INR                       

BREAKING NEWS

ആടിയും പാടിയും വിശേഷങ്ങള്‍ പങ്കുവച്ചും സൗഹാര്‍ദ്ദം പൂത്തുലഞ്ഞു; കടുത്ത ചൂടിലും ആഘോഷത്തിനു കുറവു വരാതെ നോട്ടിംഗാമിലെ ചാലക്കുടിക്കാരുടെ ചങ്ങാത്തം

Britishmalayali
ജിയോ ജോസഫ്

സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും കൂട്ടായ്മയായ ചാലക്കുടി സംഗമം ഒരിക്കല്‍ കൂടി വര്‍ണാഭമായി. ശനിയാഴ്ച നോട്ടിങ്ങ്ഹാമിലെ ക്ലിഫ്റ്റന്‍ മെതോഡിസ്റ്റ് ഹാളിലാണ് സംഗമം നടന്നത്. കടുത്ത ഉഷ്ണം വകവയ്ക്കാതെ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ചാലക്കുടിക്കാര്‍ രാവിലെ മുതല്‍ നോട്ടിങ്ങ്ഹാമിലേക്ക് പ്രവഹിക്കുകയായിരുന്നു.

ഉച്ചയോടെ തുടങ്ങിയ പരിപാടികള്‍ ചെണ്ടമേളത്തിന്റെയും പൂത്താലത്തിന്റെയും അകമ്പടിയോടെ, നാട്ടില്‍ നിന്നും എത്തിയ ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ മാതാപിതാക്കള്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സോജന്‍ നമ്പ്യാപറമ്പില്‍ ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങി. പ്രസിഡന്റ് ബാബു ഔസേപ്പ് സ്വാഗതം പറയുകയും, സെക്രട്ടറി ജിയോ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷര്‍ റ്റാന്‍സി പാലാട്ടി ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ജിബി ജോര്‍ജ് വേദിയെ പ്രകമ്പനം കൊള്ളിക്കുന്ന ആങ്കറിംഗ് കാഴ്ചവച്ചു.

നോട്ടിംഗ്ഹാം രൂപതക്ക് വേണ്ടി സേവനം ചെയ്യുന്ന ഫാദര്‍ വില്‍ഫ്രഡ് പെരേപ്പാടന്‍ ആശംസകള്‍ അര്‍പ്പിക്കുകയും, ഒരു ഗാനം ആലപിക്കുകയുണ്ടായി. ബര്‍മിങ്ഹാം രൂപതക്കുവേണ്ടി സേവനം ചെയ്യുന്ന ഫാദര്‍ ബിജു പന്തളക്കാരന്‍ കൂട്ടായ്മയില്‍ വന്നപ്പോള്‍ ഉണ്ടായ നാടിന്റെ നൊമ്പരകളെ വര്‍ണിച്ചു പറഞ്ഞു. വാല്‍സാളില്‍ നിന്നും ഉള്ള സ്‌കിറ്റ് പരിപാടിക്ക് കൊഴുപ്പേകുകയുണ്ടായി. ഉച്ചയോടെ തുടങ്ങിയ കലാപരിപാടികള്‍ രാത്രി എട്ടു മണിയോടെ സമയബന്ധിതമായി അവസാനിപ്പിക്കുകയായിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനവിതരണം ചെങ്ങാത്തം മാതാപിതാക്കള്‍ നിര്‍വഹിച്ചു. സ്റ്റേജ് പ്രോഗ്രാം കോര്‍ഡിനേറ്റ് നിര്‍വഹിച്ചത് സോജന്‍, ജിബി, ഷൈന്‍ എന്നിവരാണ്. നാടന്‍ കലയായ ചെണ്ടമേളം പരിശീലന കളരി ആരംഭിക്കുന്നതാണ്. വിഭവസമൃദ്ധമായ നാടന്‍ സദ്യ എല്ലാവരും ആസ്വദിച്ചു. പുതിയ ഭാരവാഹികള്‍ ചുമതലകള്‍ സ്വീകരിച്ചു. പ്രസിഡന്റ് സെബിന്‍ പാലാട്ടി വാല്‍സാള്‍, സെക്രട്ടറി ബിജു അമ്പൂക്കന്‍ വാല്‍സാള്‍, ട്രഷറര്‍  ഷൈജി ജോയ്  മാഞ്ചസ്റ്റര്‍. ദേശീയ ഗാനം ആലപിച്ചു പരിപാടി അവസാനിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category