1 GBP = 85.80 INR                       

BREAKING NEWS

സ്വയം മുന്നിട്ടിറങ്ങി സിറില്‍ നടത്തുന്ന ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനം; ആകാശച്ചാട്ടത്തിലൂടെ റെഡ്ഡിംഗ് മലയാളിയും നന്മയുടെ പുതുചരിത്രം രേഖപ്പെടുത്തുന്നത് ഇങ്ങനെ

Britishmalayali
രശ്മി പ്രകാശ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നമ്മള്‍ എല്ലാവരും തന്നെ സംസാരിക്കാറുണ്ട്, പക്ഷേ എത്ര പേര്‍ക്ക് അതിന്റെ അര്‍ത്ഥവും വ്യാപ്തിയും ശരിക്കും ഉള്‍ക്കൊള്ളാനാകുന്നുണ്ട്. സ്വയം മുന്നിട്ടിറങ്ങി ധനസമാഹരണം നടത്തുക, അതും അനന്തമായ ആകാശത്തില്‍ സാഹസികതയെ കൂട്ടുപിടിച്ചു കൊണ്ട്. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ, സാഹസികതയും കാരുണ്യവും ഒന്നിച്ചു ചേര്‍ന്ന് ഭൂമിയിലേക്ക് പറന്നിറങ്ങുമ്പോള്‍ ഇവിടെ നിങ്ങള്‍ മലയാളികളുടെ അഭിമാനമായി മാറുകയാണ്. ബര്‍ക്ഷയറിലെ റെഡ്ഡിങ്ങില്‍ താമസിക്കുന്ന സിറില്‍ ഗ്രിഗോറിയോസ് ആദ്യമായിട്ടാണ് സ്വയം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണ പ്രവര്‍ത്തിയില്‍ പങ്ക് ചേരുന്നത്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സിറില്‍ ഹൈസ്‌കൂള്‍, പ്രീഡിഗ്രി വിദ്യാഭ്യാസം ആലപ്പുഴയിലാണ് പൂര്‍ത്തീകരിച്ചത്.

മുംബൈയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കിയ സിറില്‍ ലാഴ്‌സണ്‍ ആന്റ് ടുബ്റൊ കമ്പനിയില്‍ മുംബൈയിലും സൗദി അറേബ്യയിലും ജോലി ചെയ്തതിനു ശേഷം 2003 ലാണ് യുകെയിലെത്തിയത്. 16 വര്‍ഷമായി റയില്‍വേയില്‍ നെറ്റ് വര്‍ക്ക് റെയില്‍ സിഗ്നലിങ് മെയിന്റനന്‍സ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന സിറില്‍ ഭാര്യ റാണിയും മക്കളായ അലന്‍, നോറ, ഇസേബല്‍ എന്നിവരോടൊപ്പം റെഡ്ഡിങ്ങില്‍ ആണ് താമസിക്കുന്നത്. ഭാര്യ റാണി റെഡ്ഡിങ് റോയല്‍ ബര്‍ക്ഷയര്‍ ഹോസ്പിറ്റലില്‍ ജൂനിയര്‍ സിസ്റ്റര്‍ ആയി ജോലി ചെയ്യുകയാണ്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ മാടമ്പിതയ്യില്‍ പരേതനായ ഗ്രിഗോറിയോസിന്റെയും എലിസബത്തിന്റെയും മകനാണ്.
ക്രിക്കറ്റും ഫുട്‌ബോളും യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന സിറില്‍, MARC റെഡ്ഡിങ് മലയാളി അസോസിയേഷന്റെ സജീവ അംഗം കൂടിയാണ്. തന്റെ ആകാശച്ചാട്ടത്തിലൂടെ ആയിരം പൗണ്ട് സമാഹരിക്കുക എന്നതാണ് സിറിലിന്റെ ലക്ഷ്യം. തന്റെ ഈ ഉദ്യമത്തില്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹായം സിറില്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ബ്രിട്ടീഷ് മലയാളിയുടെ ഈ ഉദ്യമത്തിലൂടെ നിര്‍ധനരായ നഴ്സിംഗ് വിദ്യാര്‍ത്ഥികളേയും ഡെഫ് ചില്‍ഡ്രന്‍ സൊസൈറ്റിയെയും സഹായിക്കാന്‍ കഴിയും എന്ന സന്തോഷത്തിലാണ് സിറില്‍. നമുക്കൊരുമിച്ചു ഈ ഉദ്യമത്തില്‍ സിറിലിനൊപ്പം അണിചേരാം.

സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. 30 പേരാണ് പങ്കെടുക്കുക. മുഴുവന്‍ പേരെയും ഇതിനോടകം തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതിനോടകം വാര്‍ത്ത പ്രസിദ്ധീകരിച്ചവരും അല്ലാത്തവരും വിര്‍ജിന്‍ മണി ലിങ്കുകള്‍ ക്രിയേറ്റ് ചെയ്ത് ഫണ്ട് ശേഖരണവും ആരംഭിച്ചു. 
16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ള 30 പേര്‍ക്ക് ഇതൊരു നല്ല അവസരമായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category