1 GBP = 88.40 INR                       

BREAKING NEWS

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിക്ക് ബൈക്കപകടത്തില്‍ ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവാവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍; അപകടമുണ്ടായത് കുണ്ടള സന്ദര്‍ശിച്ച് മടങ്ങി വരവേ; ആശുപത്രിയിലെത്തിക്കാന്‍ ഓടിയെത്തിയത് മൂന്നാര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍

Britishmalayali
kz´wteJI³

മൂന്നാര്‍: വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയ യുവതി ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുണ്ടളയ്ക്ക് സമീപമായിരുന്നു അപകടം. എറണാകുളം പള്ളുരുത്തി പുളിക്കല്‍ വീട്ടില്‍ നഗ്മ ജോണാ(25)ണ് മരിച്ചത്. നഗ്മയുടെ ഒപ്പമുണ്ടായിരുന്ന തൃശൂര്‍ താഴേക്കാട് തേക്കിലക്കാടന്‍ വീട്ടില്‍ ബിനില്‍ ബേബി (27)യെ ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും കുണ്ടള സന്ദര്‍ശിച്ച് മടങ്ങി വരവേയാണ് അപകടമുണ്ടായത്. എതിരെ വന്ന കാര്‍ ഇവരുടെ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന. പരുക്കേറ്റുകിടന്ന ഇവരെ മൂന്നാര്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണ് ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചത്. നഗ്മയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category