1 GBP = 97.50 INR                       

BREAKING NEWS

ചീഞ്ഞളിഞ്ഞ ശവത്തില്‍ നിന്നും സ്വര്‍ണ്ണമാല ഊരിയെടുക്കാന്‍ ശ്രമിക്കുന്ന കാപാലികര്‍ അറിയുക; മറുനാടന്റെ ജന്മം നിങ്ങളെ പോലെയുള്ള കള്ളന്മാരേയും കൊള്ളക്കാരേയും നിലയ്ക്ക് നിര്‍ത്തുന്നതിന് വേണ്ടി മാത്രമുള്ളതാണ്; പച്ചക്കള്ളം പറഞ്ഞ് പരത്തി രക്ഷപ്പെടാം എന്ന് കരുതുന്നവരേയൊക്കെ തടയിടാന്‍ ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാവും; ആനവണ്ടിയെ ഞെക്കി കൊല്ലാന്‍ ശ്രമിക്കുന്ന അനില്‍ കുമാറുമാരോട്..

Britishmalayali
ഷാജന്‍ സ്‌കറിയ

ലയാളികളുടെ മാധ്യമ സംസ്‌കാരത്തിനെ അടിമുടി പൊളിച്ചെഴുതിയെ ഒറു മാധ്യമമാണ് മറുനാടന്‍ മലയാളി. അത് മറുനാടന്‍ ടിവി എന്ന നിലയില്‍ പുരോഗമിക്കുമ്പോള്‍ അനേകം പേരുടെ ഉറക്കം കെടുക സ്വാഭാവികമാണ്. പ്രത്യേകിച്ച് കളങ്കിതരായ കച്ചവടക്കാരുടേയും തട്ടിപ്പുകാരായ രാഷ്ട്രീയക്കാരുടേയും. ഇത്തരക്കാര്‍ മാധ്യമങ്ങള്‍ക്ക് പണവും പരസ്യവും കൊടുത്തുകൊണ്ട് വാര്‍ത്തകളൊക്കെ മുക്കിക്കൊണ്ടിരുന്ന കാലത്തിന് അന്ത്യം കുറിക്കാന്‍ മറുനാടന്റെ വരവ് കാരണമായി.

നിര്‍ഭാഗ്യവശാല്‍ മറുനാടന്റെ പാത പിന്തുടര്‍ന്ന് കൊണ്ട് രംഗത്ത് വന്ന അനേകം ഓണ്‍ലൈന്‍ പത്രങ്ങളും ഓണ്‍ലൈന്‍ ചാനലുകളും ബ്ലാക്ക്മെയിലിങ്ങിന്റെയും കച്ചവടത്തിന്റെയും തന്ത്രങ്ങളിലേക്ക് വഴുതി വീണപ്പോഴും അതിന്റെയൊന്നും പിന്നാലെ പോവാതെ സത്യത്തിന്റെ ഒപ്പം ഉറച്ച് നിന്നുകൊണ്ട് വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനും മറുനാടന്‍ ചുണകാട്ടിയത് ഞങ്ങളുടെ സത്യത്തോടുള്ള ആത്മാര്‍ത്ഥത കൊണ്ട് മാത്രമാണ്.

കച്ചവടക്കാരെ ബ്ലാക്ക്മെയില്‍ ചെയ്തും മറ്റും കാശുണ്ടാക്കാന്‍ ശ്രമിച്ചവരൊക്കെ കാലപുരിക്ക് പോയപ്പോള്‍ മറുനാടന്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതും നിയമപാലകര്‍ക്ക് പോലും തലവേദനയുണ്ടാക്കുന്നതും സത്യത്തോടുള്ള ഞങ്ങളുടെ ഉറച്ച് പ്രതിബദ്ധത തന്നെയാണ്. ഓരോ ദിവസവും മറുനാടന്‍ പുറത്തെത്തിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തന്നെയാണ്. അത് പലര്‍ക്കും വിശ്വസിക്കാന്‍ പേലും കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ ഒരു തെളിവുകളുമില്ലാതെ നിരന്തരമായി നുണ പറയുന്നത് അനേകം പേരാണ്. എന്നാല്‍ എല്ലാവരുടേയും നുണ തല്‍ക്ഷണം പൊളിച്ചടുക്കുവാന്‍ ഞങ്ങള്‍ക്കും കഴിയുന്നു.


ഏറ്റവുമൊടുവില്‍ ആനവണ്ടി എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന കെഎസ്ആര്‍ടിസി ചില യൂണിയന്‍ നേതാക്കളും കണ്ടക്ടര്‍മാരായി ജോലിക്ക് കയറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി വരെയെത്തിയ ചില ധൂര്‍ത്തന്മാരായ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന കൊള്ളരുതായ്മകള്‍ ഞങ്ങള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിന്റെ മുന്നില്‍ വാടകയ്ക്കൊരു ഷാമിയാന എടുത്ത വകയില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ അടിച്ചു മാറ്റാന്‍ ഒരു യൂണിയന്‍ നേതാവ് നടത്തുന്ന നഗ്‌ന ശ്രമത്തെ ഞങ്ങള്‍ തുറന്ന് കാട്ടിയപ്പോള്‍ അത് വ്യാജമാണ് കള്ളമാണ്, കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന പറഞ്ഞുകൊണ്ട് കെഎസ്ആര്‍ടിസിക്ക് വേണ്ടി പത്രക്കുറിപ്പിറക്കിയതും ഇത്തരത്തില്‍ കെഎസ്ആര്‍ടിസിയെ മുടിപ്പിച്ചുകൊണ്ടിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു.

അനില്‍ കുമാര്‍ എന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍ എങ്ങനെ കെഎസ്ആര്‍ടിസിയുടെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയില്‍ എത്തി എന്നത് വിജലന്‍സ് അന്വേഷണം വഴി പൂര്‍ത്തിയാക്കേണ്ട വസ്തുതയാണ്. കെഎസ്ആര്‍ടിസിലെ മുഴുവന്‍ ജീവനക്കാരേയും കെഎസ്ആര്‍ടിസിയെ സ്നേഹിക്കുന്ന മുഴുവന്‍ മലയാളികളേയും കബളിപ്പിച്ചുകൊണ്ട് അങ്ങനെയൊരു വാര്‍ത്ത ഉണ്ടായിട്ടേയില്ല എന്ന് പത്രക്കുറിപ്പിറക്കാന്‍ എങ്ങനെ ഉളുപ്പുണ്ടായി അനില്‍ കുമാറിന് എന്ന് ചര്‍ച്ച ചെയ്യേണ്ടതാണ്. ഞങ്ങളിന്ന് അത് പച്ചക്കള്ളമാണെന്നും ഞങ്ങള്‍ പറഞ്ഞതിനേക്കാള്‍ കാശ് മുടക്കുന്നതിനുള്ള ഗൂഢാലോചന നടന്നുവെന്നും രേഖകള്‍ സഹിതം പുറത്ത് വിട്ടു.

ആദ്യ ദിവസത്തെ വാടകയിനത്തില്‍ 4000 രൂപയും പിന്നീടുള്ള വാടക ദിവസം ചെല്ലും തോറും 2500 രൂപയും സഹിതം 39 ദിവസത്തേക്ക് ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപ വാടക കൊടുക്കാന്‍ ഈ അനില്‍ കുമാര്‍ തന്നെ ചീഫ് ഓഫീസിലേക്ക് കത്തെഴുതിയതിന്റെ രേഖകളാണ് ഞങ്ങള്‍ പുറത്ത് വിട്ടത്.  ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category