1 GBP = 97.50 INR                       

BREAKING NEWS

പാവപ്പെട്ട മത്സ്യ തൊഴിലാളികളെ കര്‍ത്താവിന്റെ പേരില്‍ ഇങ്ങനെ കബളിപ്പിക്കാന്‍ എങ്ങനെയാണ് ഒരു വൈദികന് കഴിയുന്നത്? കടലാസ് കഷ്ണം അരച്ച് കലക്കി കുടിച്ചാല്‍ രോഗം മാറുമെന്നും ഐശ്വര്യം വരുമെന്നും പറയണമെങ്കില്‍ എത്ര നീചമായ ഒരു മനസ്സായിരിക്കണം ഈ വൈദികന്റേതു? ഭയപ്പെടുത്തിയും മോഹങ്ങള്‍ നല്‍കിയും എത്രകാലം നിങ്ങള്‍ കള്ളപ്രവാചകന്മാരുടെ വേഷം കെട്ടും? ആസനത്തില്‍ കൃപ കയറ്റി വയ്ക്കുന്ന ജോസഫ് അച്ചന്മാരോട്

Britishmalayali
kz´wteJI³

ത്മീയ തട്ടിപ്പുകാര്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് നിര്‍ഭാഗ്യവശാല്‍ ഈ കേരളമാണ്. നമ്മള്‍ വടക്കേ ഇന്ത്യക്കാരെ നാഴികയ്ക്ക് നാല്പത് വട്ടം കുറ്റം പറയുമ്പോഴും ആത്മീയതയുടെ പേരില്‍ ഏത് തരത്തിലുള്ള തട്ടിപ്പിനും ഇവിടെ സാഹചര്യമുണ്ട്. അതിന് മതഭേദമോ ജാതിഭേദമോ ഇല്ല. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒക്കെ അവരുടെ വിശ്വാസവുമായി പുലബന്ധം പോലും ഇല്ലെങ്കില്‍ കൂടി ഏതെങ്കിലും ഒരുത്തന്‍ തട്ടിപ്പുമായി രംഗത്തിറങ്ങിയാല്‍ അത് വിശ്വസിച്ച് പോകുന്നു. നിര്‍ഭാഗ്യവശാല്‍, ഏറെ വിദ്യാഭ്യാസവും പുരോഗമനവും ഉണ്ട് എന്ന് അഭിമാനിക്കുന്ന ക്രൈസ്തവര്‍ക്കിടയില്‍ ഇത്തരത്തില്‍ ആത്മീയ തട്ടിപ്പ് അനുനിമിഷം വളരുകയാണ്.

കരിസ്മാറ്റിക് പ്രസ്ഥാനം എന്ന നിലയില്‍ സഭയെ നവീകരിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രസ്ഥാനം ഒരു പരിധിക്കപ്പുറത്തേക്ക് വളര്‍ന്ന് വലുതായപ്പോള്‍ തട്ടിപ്പിന്റെ ചില സ്വരങ്ങളിലേക്ക് മാറുന്ന കാഴ്ച്ച നമ്മള്‍ കണ്ടു. എന്നാല്‍ അവയൊക്കെ ദുര്‍ബലരായ പാവപ്പെട്ട മനുഷ്യരുടെ ദുര്‍ബലമായ മനസ്സിനെ ചൂഷണം ചെയ്തുകൊണ്ട് ആത്മീയതയുടെ പുതിയ ഒരു പാത സ്വീകരിക്കുന്നു എന്നതൊഴിച്ചാല്‍ കാര്യമായ ദോഷമൊന്നും ചെയ്യുമായിരുന്നില്ല. എന്നാല്‍, അതിന്റെ ഏറ്റവും അത്യന്താധുനികമായ പുതിയ വേര്‍ഷനുകള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത് കാണുമ്പോള്‍ ഞെട്ടിപ്പോകുകയാണ്.

വലംപിരി ശംഖ് കാട്ടി ചില ഹിന്ദു ആചാര്യന്മാരും മുടി കലക്കിയ വെള്ളം കൊടുത്ത് ചില ഇസ്ലാമിക ആചാര്യന്മാരും നടത്തിക്കൊണ്ടിരുന്ന തട്ടിപ്പിന്റെ ഏറ്റവും ആധുനികമായ വേര്‍ഷനാണ് ആലപ്പുഴ ജില്ലയിലെ കലൂരില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ കുറേ നാളുകളായി അവിടെ വിശ്വാസത്തിന്റെയും ആത്മീയതയുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകളുടെയും നുണപ്രചരണങ്ങളുടെയും ഏറ്റവും തീവ്രമായ അവസ്ഥയിലേക്ക് അവിടം മാറിയിരിക്കുന്നു. കൃപാസനം എന്ന പേരില്‍ ജോസഫച്ചന്‍ എന്ന അവിടുത്തെ വൈദികന്‍ ഇറക്കുന്ന ഒരു പത്രമാണ് വില്ലന്‍. ഈ പത്രം കയ്യിലെടുത്താല്‍ അത്ഭുതമുണ്ടാകും. പത്രം വിരിച്ച് തുടര്‍ച്ചയായി കിടന്നാല്‍ നടുവ് വേദന മാറും. പത്രം നെഞ്ചോട് ചേര്‍ത്തുവച്ചാല്‍ ഹൃദയാഘാതം മാറും. എവിടെയൊക്കെ രോഗമുണ്ടോ അവിടെയൊക്കെ പത്രം പൊതിഞ്ഞു വെയ്ക്കുക. രോഗം മാറും. പല രോഗികളേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അവരൊക്കെ കൃപാസനം പത്രം ചുറ്റിയിരിക്കുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category