1 GBP = 92.00 INR                       

BREAKING NEWS

സുന്ദരന്റെ സാരിയുടുക്കലും കപ്പിള്‍ റണ്ണും ഡാന്‍സും പൊട്ടിച്ചിരിപ്പിച്ചു; ആവേശമായി അത്‌ലറ്റിക് ഫുട്‌ബോള്‍ മത്സരങ്ങളും; ആവേശോജ്ജ്വലമായി കോടഞ്ചേരി സംഗമം

Britishmalayali
ജോയ് എബ്രഹാം

ന്ത്രണ്ടാമത് കോടഞ്ചേരി കുടുംബ സംഗമവും കലാ കായിക മേളയും പെംബ്രോക്ക്ഷെയറിലെ സ്റ്റാക്‌പോളില്‍ വച്ച് നടന്നു. ജൂണ്‍ 28നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നിലവിലെ പ്രസിഡന്റ് ജോണ്‍സന്‍ തോമസ് ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടികള്‍ 30നു ഞായറാഴ്ച വൈകിയാണ് അവസാനിച്ചത്. രണ്ടാം ദിവസം അതിരാവിലെ തുടങ്ങിയ കായിക മത്സരങ്ങളില്‍ പ്രായ ഭേദമെന്യേ എല്ലാവരും പങ്കെടുത്തു. സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍മാരായ രാജീവ് വാലുകുന്നേല്‍, ബാബു ചൂരപ്പൊയ്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും അത്ലറ്റിക് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് പുറമെ വടംവലി, ലെമണ്‍ സ്പൂള്‍ റയ്സ്, കസേരകളി, കപ്പിള്‍ റണ്‍, സുന്ദരന്റെ സാരിയുടുക്കല്‍, കപ്പിള്‍ ഡാന്‍സ് തുടങ്ങിയ ഫണ്‍ ഫില്‍ഡ് ആക്റ്റിവിറ്റീസ് ഏവരും നന്നായി ആസ്വദിച്ചു. ഉച്ചയ്ക്കു ശേഷം വര്‍ണാഭമായ കലാവിരുന്നിനു സംഗമം സാക്ഷ്യം വഹിച്ചു. പ്രായ ഭേദമെന്യേ കുട്ടികളും മുതിര്‍ന്നവരും കലാപരിപാടികളില്‍ പങ്കെടുത്തു.

ജിജി പ്രിന്‍സിന്റെ നേതൃത്വത്തില്‍ വെയില്‍സ് ടീം ഒരുക്കിയ വൈവിധ്യമായ പരിപാടികള്‍ എടുത്തു പറയേണ്ടതാണ്. നയനാനന്ദമായ നാട്യ നടന വിസ്മയ പരിപാടികള്‍ക്ക് ശേഷം ചടുല സംഗീതത്തിന് താളം ചവിട്ടി മുതിര്‍ന്നവരും കുട്ടികളും തങ്ങളുടെ മനസിനെയും ശരീരത്തെയും ആനന്ദ ലഹരിയില്‍ ആഴ്ത്തി. ക്യാമ്പ് ഫയറും ബാര്‍ബിക്യൂവും പരിപാടികള്‍ക്ക് ആവേശം കൂട്ടി.

ഞായറാഴ്ച രാവിലെ കോടഞ്ചേരിക്കാരനായ ഫാ: ലൂക്ക് മാറാപ്പിള്ളില്‍ നയിച്ച വിശുദ്ധ കുര്‍ബാനയോടെ മൂന്നാം ദിവസ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് റാഫിള്‍, സമ്മാനദാനം ജനറല്‍ ബോഡി, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍ എന്നിവ നടത്തി. ഇത്തവണത്തെ കാര്യവാഹകരായ ജോണ്‍സന്‍ തോമസ്, സജിമോന്‍ കുന്നത്ത്, ജിജി പ്രിന്‍സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളുടെ സാന്നിധ്യം കൊണ്ട് ഈ പ്രവാസി സംഗമം അനുഗ്രഹീതമായിരുന്നു.

ആനിയമ്മ മാണി മാക്കിയില്‍, കൊച്ചുകാഞ്ഞിരത്തിങ്കല്‍ കെ. എം മാത്യു, മേരി മാത്യു എന്നിവര്‍ പങ്കെടുക്കുകയും അവരുടെ മക്കളുടെയും കൊച്ചു മക്കളുടെയും കൂട്ടായ്മയെ അനുഗ്രഹിക്കുകയും ചെയ്തു. പരസ്പര സഹകരണത്തിലും സന്തോഷപൂര്‍ണമായ പങ്കു വയ്ക്കലിലും ഊന്നിയുള്ള ഇത്തവണത്തെ പരിപാടികള്‍ ഏവര്‍ക്കും കോടഞ്ചേരിയുടെ ഊഷ്മളത പകരുന്ന അനുഭവമായി. നടപ്പു വര്‍ഷത്തില്‍ രണ്ടു ചാരിറ്റി ഇവെന്റ്സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ പ്രസിഡന്റ് ഏവര്‍ക്കും നന്ദി പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലെ പോലെ ചാരിറ്റി ആക്ടിവിറ്റീസ് തുടരുവാന്‍ ഈ സംഗമം തീരുമാനമെടുത്തു. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓര്‍ക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതല്‍ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാനും ആയി വര്‍ഷം തോറും നടത്തുന്ന ഈ ഒത്തുചേരലിനെ വന്‍ വിജയമാക്കിയ എല്ലാ കോടഞ്ചേരിക്കാര്‍ക്കും ഈ വര്‍ഷത്തെ ഭാരവാഹികള്‍ നന്ദി പറഞ്ഞു. കപ്പ ബിരിയാണിയില്‍ തുടങ്ങി വിഭവ സമൃദ്ധമായ നാടന്‍ രുചികളാല്‍ സമ്പുഷ്ടമായിരുന്ന ഭക്ഷണം ഏവര്‍ക്കും തൃപ്തികരമായി.

അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:
പ്രസിഡന്റ് - ബെന്നി ഒരപ്പുഴിയില്‍ (മിഡ്‌ലാന്റ്), സെക്രട്ടറി- ജോസഫ് വിനോയ് തോണികുടത്ത്, ട്രഷറര്‍ - സജി വാമറ്റം, വൈസ് പ്രസിഡന്റ് - റോസ്ലിന്‍ രാജീവ് അറമത്ത്, ജോയിന്റ് സെക്രട്ടറി- ഷാന്റി ബാബു ചൂരപൊയ്ക, പി.ആര്‍.ഓ -ജോയി അബ്രഹാം.

യൂത്ത് വിങ്ങ് ഭാരവാഹികള്‍: അലന്‍ ജോയ്, ജാനിസ് പ്രിന്‍സ്,രാഹുല്‍ വിനോയ്, അനു കുന്നത്ത്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category