1 GBP = 91.50 INR                       

BREAKING NEWS

തീപാറുന്ന പോരാട്ടത്തിന് പ്രശസ്ത ടീമുകള്‍ ആഷ്‌ഫോര്‍ഡിലേക്ക്; മത്സരം ആഘോഷമാക്കാന്‍ കാര്‍ണിവലും; ഏഴാമത് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഒരുക്കങ്ങള്‍ തുടങ്ങി

Britishmalayali
ജോണ്‍സണ്‍ മാത്യു

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഏഴാമത് അഖില യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വില്‍സ്ബ്രോ കെന്റ് റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് ഈമാസം 28നു ഞായറാഴ്ച രാവിലെ മുതല്‍ നടത്തപ്പെടും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏഴാം വര്‍ഷം വളരെ ആഘോഷമായി നടക്കുമ്പോള്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തമായ ടീമുകള്‍ വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുന്നു.


ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസഫ് മൈലാടുപാറയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് പുറമെ 501 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കുന്നതാണ്. ഇതിനു പുറമെ ബെസ്റ്റ് ബാറ്റ്സ്മാനും ബെസ്റ്റ് ബൗളര്‍ക്കും ട്രോഫികളും നല്‍കും. കെന്റ് റീജിയണല്‍ ക്രിക്കറ്റ് ലീഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ഒരു പറ്റം ചെറുപ്പക്കാര്‍ ആരംഭിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് യുകെയിലെ വലിയ ഒരു കായിക മാമാങ്കമായി തീര്‍ന്നിരിക്കുകയാണ്.

മത്സര ദിവസം രാവിലെ മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അസോസിയേഷന്‍ കാര്‍ണിവല്‍ (കിലുക്കി കുത്ത്, വായിലേറ്, വളയേറ്, പാട്ടയേറ്) സംഘടിപ്പിക്കുന്നതാണ്. കൂടാതെ രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ വൈവിധ്യവും രുചികരവുമായ ഭക്ഷണ ശാല കൈയ്യേന്തി ഭവന്‍ പ്രവര്‍ത്തിക്കുന്നതാണ്.

വര്‍ഷം തോറും 100 കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്ന ഈ ടൂര്‍ണ്ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ക്ക് രൂപം കൊടുത്തു. ഈ ടൂര്‍ണ്ണമെന്റ് വന്‍ വിജയമാകുവാന്‍ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്ന് യുകെയിലെ കായിക പ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം വില്‍സ്ബ്രോ റീജിയണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ സജി കുമാര്‍ ജി പ്രസിഡന്റ്, ആന്‍സി സാം വൈസ് പ്രസിഡന്റ്, ജോജി കോട്ടക്കല്‍ സെക്രട്ടറി, സുബിന്‍ തോമസ് ജോയിന്റ് സെക്രട്ടറി, ജോസ് കണ്ണൂക്കാടന്‍ ട്രഷറര്‍, ജെറി ജോസ് സ്പോര്‍ട്സ് കണ്‍വീനര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സുബിന്‍ - 07515672274, ജെറി ജോസ് - 07861653060, സജികുമാര്‍ - 07392007611, ജോസ് കണ്ണൂക്കാടന്‍ - 07956775931
സ്ഥലത്തിന്റെ വിലാസം
Willesborough Regional Cricket Ground, Ashford, Kent, TN24 0NE

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category