1 GBP = 91.50 INR                       

BREAKING NEWS

നേട്ടങ്ങള്‍ വാരിക്കൂട്ടി യുകെകെസി എ കണ്‍വന്‍ഷനില്‍ രണ്ടാംസ്ഥാ നം; കായിക രംഗത്തും കലാ രംഗത്തും തൊട്ടതെല്ലാം പൊന്നാക്കി കവന്‍ട്രി ആന്റ് വാര്‍വിക്ഷെയര്‍ യൂണിറ്റ്

Britishmalayali
kz´wteJI³

യുകെയിലെ ഏറ്റവും വലിയ ക്‌നാനായ യൂണിറ്റുകളിലൊന്നായ കവന്‍ട്രി ആന്റ് വാര്‍വിക്ഷയര്‍ യൂണിറ്റിന് യുകെകെസിഎയുടെ ഏറ്റവും നല്ല യൂണിറ്റിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുകെകെസിഎ കണ്‍വന്‍ഷനിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പല പ്രമുഖ യൂണിറ്റുകളെയും പിന്തള്ളിയാണ് കവന്‍ട്രി ഈ അവാര്‍ഡിന് അര്‍ഹരായത്. കായിക മാമാങ്കത്തില്‍ ചാമ്പ്യന്‍ഷിപ്പും വാശിയേറിയ വടംവലി മത്സരത്തില്‍ ഒന്നാം സ്ഥാനവും യുകെകെസിഎയുടെ ചരിത്രത്തില്‍ ആദ്യമായി വടംവലിയില്‍ ഹാട്രിക് നേടിയ ഏക യൂണിറ്റ് എന്നുള്ളത് കവന്‍ട്രിയുടെ മാത്രം ഒരു സ്വകാര്യ അഹങ്കാരമാണ്.

ബാഡ്മിന്റണ്‍ മത്സരത്തില്‍ ഡബിള്‍സിലും മിസ്സസ് ഡബിള്‍സിലും രണ്ടാം സമ്മാനം കരസ്ഥമാക്കി പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. കലാമേളയില്‍ കലയുടെ കാന്തിയില്‍ മുങ്ങിത്താണ് മാരിവില്ലിന്റെ പ്രഭയോടെ തേരിലേറി അത്ഭുതം സൃഷ്ടിച്ച് രണ്ടാം സ്ഥാനം നേടിയെടുത്ത യൂണിറ്റ് ഏറ്റവും വലിയ ചാരിറ്റിയുമായി മുന്നേറുകയാണ്. ഈ നേട്ടങ്ങളുടെയും യൂണിറ്റിന്റെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടേയും യുകെകെസിഎ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് കവന്‍ട്രി യൂണിറ്റ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഈ അവാര്‍ഡിന് അര്‍ഹരായത്.

ഈ അവാര്‍ഡ് ലബ്ദിയില്‍ യൂണിറ്റിലെ ഓരോ അംഗവും കലവറയില്ലാതെ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും സഹായ സഹകരണങ്ങള്‍ക്കും നന്ദിപറയുകയും എല്ലാ അംഗങ്ങള്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുകയും ചെയ്യുന്നു. കമ്മിറ്റിയുടെ ശക്തവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ അവാര്‍ഡിനെ കാണുന്നത്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റി മിന്നിത്തിളങ്ങിയ യൂണിറ്റിനുവേണ്ടി രാപ്പകലില്ലാതെ അധ്വാനിച്ചു കൊണ്ടിരിക്കുന്ന ജോബി എബ്രഹാമിന്റെയും ബിനു മുപ്രാപ്പള്ളിയുടേയും ജിന്റോ സൈമന്റേയും നേതൃത്വമാണ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category