1 GBP = 97.50 INR                       

BREAKING NEWS

നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന എന്‍എച്ച്എസിന് സൈമണ്‍ ലാഭിച്ചു നല്‍കിയത് മൂന്നു ലക്ഷം പൗണ്ട്; ആകാശച്ചാട്ടം ഏറ്റെടുത്ത് സതാംപ്ടണിലെ നഴ്‌സിംഗ് മാനേജരും

Britishmalayali
സാം തിരുവാതിലില്‍

ടല്‍ പോലെ പരപ്പും ആഴവും ഉണ്ടങ്കിലും ഒരു തടാകം പോലെ ശാന്തരാണ് ചിലര്‍. അത്തരത്തില്‍ ഒരാള്‍ ആണ് സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ റെസ്പിറേറ്ററി എച്ച്ഡിയു വാര്‍ഡ് മാനേജര്‍ ആയ സൈമണ്‍ ജേക്കബ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രഷറര്‍ കൂടിയ സൈമണ്‍ ഇതു രണ്ടാം തവണയാണ് ചാരിറ്റി ഫൗണ്ടേഷന്റെ ഉദ്യമത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ത്രീ പീക്ക് ചലഞ്ചില്‍ സാന്നിദ്ധ്യമറിയിച്ചു കൊണ്ടായിരുന്നു ആദ്യ പങ്കാളിത്തം.

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തി അടച്ചു പൂട്ടലിന്റെ വക്കില്‍ ആണ് എന്‍എച്ച്എസുകള്‍ എന്ന വാര്‍ത്തയും, അങ്ങനെ സംഭവിച്ചാല്‍ തൊഴിലിനെയോ  സാമ്പത്തികത്തെയോ മാത്രം അല്ല ആരോഗ്യം, ജീവന്‍ തുടങ്ങിയവ ഉള്‍പ്പെടെ ആരോഗ്യമേഖലയും ആയി ബന്ധപ്പെട്ട എന്തും കടുത്ത വെല്ലുവിളിയില്‍ ആകും. ഒന്നര മില്യണ്‍ പൗണ്ട് വാര്‍ഷിക ബജറ്റുള്ള ഒരു യൂണിറ്റിന്റെ പൂര്‍ണ്ണ ചുമതലയുള്ള സൈമണ്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നു ലക്ഷം പൗണ്ടാണ് എന്‍എച്ച്എസിന് ലാഭിച്ചു കൊടുത്തത്.
തദ്ദേശിയരും വിദേശിയരും അടക്കം അന്‍പതിലധികം സ്റ്റാഫുകളുടെ മേലധികാരിയായി ജോലി ചെയ്യുന്ന സൈമണ്‍ ഏവര്‍ക്കും സമ്മതനും ആദരണീയനും ആണ്. അതേ പോലെ ഹൈ ഡിപെന്‍ഡന്‍സി യൂണിറ്റില്‍ ഒട്ടനവധി ബാന്‍ഡ് ഫോര്‍ നഴ്‌സുമാരെ നിയമിച്ച് മലയാളി നഴ്‌സുമാര്‍ക്ക് എന്‍എച്ച്എസ്സിലേക്ക് വാതായനം തുറന്നു കൊടുത്ത ഒരാളുമാണ് സൈമണ്‍ ജേക്കബ്ബ്. ഇപ്പോള്‍ യുകെയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി ബ്രിട്ടീഷ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ എന്ന സംഘടനാ രൂപീകരണത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ്. 


2018ലെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ അഡ്മിനിസ്റ്റര്‍ എന്ന പദവി അലങ്കരിച്ചു കൊണ്ട് ബജറ്റ് മൂന്നില്‍ ഒന്നായി കുറയ്ക്കുവാനും സൈമണിനു കഴിഞ്ഞു. ചരിത്ര വിജയമായിരുന്ന 2015 സൗത്താംപ്ടണ്‍ ബി.എം അവാര്‍ഡ് നൈറ്റിന്റെ ജോയിന്റ് ജനറല്‍ കണ്‍വീനര്‍ സൈമണ്‍ ജേക്കബ് ആയിരുന്നു. സാം, സൈമി, സജിത്ത് കൂട്ടു കെട്ടിന്റെ ഉജ്ജ്വല വിജയം എന്ന് അറിയപ്പെട്ടെങ്കിലും അതില്‍ സൈമണിന്റെ പങ്ക് വളരെ വലുതായിരുന്നു. തുടര്‍ വര്‍ഷങ്ങളിലെല്ലാം അവാര്‍ഡ് നൈറ്റിന്റെ മുഖ്യ സംഘാടകനായി നിലകൊണ്ടു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ട്രസ്റ്റിയായി 2018 മുതല്‍ പ്രവര്‍ത്തിക്കുകയാണ്. നിലവില്‍ ബിഎംസിഎഫിന്റെ ട്രഷറര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. കഴിഞ്ഞ വര്‍ഷം ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ത്രീ പീക് ചലഞ്ചിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാള്‍ ആയിരുന്നതു കൂടാതെ, ചലഞ്ചില്‍ പങ്കെടുത്ത് കൊടുമുടികള്‍ സമയപരിധിക്കുള്ളില്‍ കീഴടക്കുകയും ചെയ്തു. സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്റെ (മാസ്) സജീവ പ്രവര്‍ത്തകനും കര്‍മ്മ പദ്ധതികളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സൈമണ്‍ സീറോ മലബാര്‍ സഭയുടെ എല്ലാ പ്രവര്‍ത്തനകളിലും സജീവ സാന്നിദ്ധ്യം ആണ്.
ചാരിറ്റി പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തു സൈമണ്‍ ജേക്കബ്ബ് ആദ്യത്തെ സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ത്രീ പീക്ക് ചലഞ്ചില്‍ എത്തിയത്. എന്നാല്‍ സ്‌കൈ ഡൈവിംഗ് മിസ്സായതിന്റെ വിഷമം അങ്ങനെ തന്നെ മനസില്‍ കിടക്കുകയായിരുന്നു. ആ വിഷമം തീര്‍ക്കുവാനാണ് ഇക്കുറി സാലിസ്ബറിയിലേക്ക് സൈമണ്‍ എത്തുന്നത്.
സൗത്താംപ്ടണില്‍ കുടുംബസമേതം താമസിക്കുന്ന സൈമണ്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ വച്ചു നടന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. നാട്ടില്‍ തൊടുപുഴ സ്വദേശിയാണ് സൈമണ്‍. ഭാര്യ സിനി. അക്യൂട്ട് ഓങ്കോളജി എമര്‍ജന്‍സി നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുകയാണ് സിനി. സ്റ്റെഫാന്‍, സറീന എന്നിവര്‍ മക്കളാണ്.

സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. 30 പേരാണ് പങ്കെടുക്കുക. മുഴുവന്‍ പേരെയും ഇതിനോടകം തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതിനോടകം വാര്‍ത്ത പ്രസിദ്ധീകരിച്ചവരും അല്ലാത്തവരും വിര്‍ജിന്‍ മണി ലിങ്കുകള്‍ ക്രിയേറ്റ് ചെയ്ത് ഫണ്ട് ശേഖരണവും ആരംഭിച്ചു.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category