1 GBP = 97.50 INR                       

BREAKING NEWS

ശബരിമലയും സഭാ കേസും ഒരുപോലെയല്ലെന്ന് ഗീര്‍വാണം അടിച്ച സഖാക്കളെ ആരെങ്കിലും കണ്ടോ ? ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടി ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റിയ പിണറായി എന്തുകൊണ്ട് സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധിയോട് മുഖം തിരിച്ചു എന്ന ചോദ്യത്തിന് ഉത്തരം പറയുക; പിണറായി വിജയന്റെ നവോത്ഥാനത്തെ സുപ്രീം കോടതി കശക്കിയെറിയുമ്പോള്‍..

Britishmalayali
ഷാജൻ സ്‌കറിയ

ടുവില്‍ സുപ്രീം കോടതിയില്‍ നിന്നും പിണറായി വിജയന്‍ സര്‍ക്കാരിന് വയറ് നിറച്ച് കിട്ടിയിരിക്കുന്നു. സുപ്രീം കോടതിയുടെ ജഡ്ജി പിണറായി വിജയന്‍ സര്‍ക്കാരിനോട് ചോദിച്ചത് ഞങ്ങള്‍ നിങ്ങളെ പിടിച്ച് ജയിലില്‍ ഇടുമെന്നാണ്. ആരെ, സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ചീഫ് സെക്രട്ടറിയെ. നിങ്ങള്‍ എന്താണ് സര്‍ക്കാരെ നിയമത്തിന് അതീതമാണോ ? നിങ്ങള്‍ക്കെന്താണ് സര്‍ക്കാരെ ഞങ്ങള്‍ പറയുന്നത് മനസിലാവുകയില്ലേ? ബിഹാറില്‍ പണ്ടൊരു ചീഫ് സെക്രട്ടറിക്ക് പറ്റിയത് നിങ്ങള്‍ക്ക് അറിയാത്തതുകൊണ്ടാണോ ? അറിയാവുന്ന ആരെങ്കിലും സര്‍ക്കാരിനോട് പറഞ്ഞ് മനസിലാക്കി കൊടുക്കൂ. ഇങ്ങനെയാണ് കോടതി പറഞ്ഞത്. എന്താണ് കോടതിയുടെ പ്രശ്നം.

കേരളത്തിലെ രണ്ട് സഭകള്‍ തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതിയില്‍ എത്തുകയും അതില്‍ അന്തിമ വിധി പ്രഖ്യാപിക്കുകയും ചെയ്തിട്ടും ആ വിധി നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ഈ വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കിയതും തള്ളപ്പെട്ടു. ഇനിയൊരാളും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജിയും ഒരിടത്തും കൊടുക്കരുത് എന്ന് കോടതി ഉത്തരവിട്ടു. എന്നിട്ടും കേരളത്തിലെ പലയിടങ്ങളിലും മുന്‍സിഫ് കോടതി മുതല്‍ ഹൈക്കോടതി വരെ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വ്യത്യസ്ഥ കേസുകള്‍ കുന്നു കൂടുന്നു. ഒടുവില്‍ സഹികെട്ട് സുപ്രീം കോടതി പറയുന്നു ഞങ്ങള്‍ എന്ത് പറഞ്ഞുവോ അതാണ് നിയമം.

ഞങ്ങള്‍ എങ്ങനെ ചെയ്യാന്‍ പറഞ്ഞുവോ അതാണ് നിയമം. അത് ചെയ്യാന്‍ കഴിയാത്തതാരാണെങ്കിലും അവരെ ഞങ്ങള്‍ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടു വരുമെന്ന്. സഭാ തര്‍ക്കത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഇവിടെ പരിശോധിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. യാക്കോബായക്കാരും ഓര്‍ത്തഡോക്സുകാരും ഇരട്ടപെറ്റ സഹോദരങ്ങളാണ്. ഒരേ ആരാധനാക്രനവും ഒരേ പാരമ്പര്യവും ഒരേ മേലധികാരികളുമൊക്കെയുള്ള സഭാ വിശ്വാസം. നിര്‍ഭാഗ്യവശാല്‍ സഭയില്‍ ചെറിയ ഭിന്നിപ്പുണ്ടാവുകയും അവ രണ്ടായി തീരുകയും ചെയ്യുന്നു. യാക്കോബായക്കാര്‍ അന്ത്യോക്യയുമായുള്ള ബന്ധം അതേപടി നിലനിര്‍ത്തിക്കൊണ്ട് ആഗോള സഭയുടെ ഭാഗമായി മുന്നേറിയപ്പോള്‍ ഓര്‍ത്തഡോക്സുകാര്‍ പൗരസ്ത്യപാരമ്പര്യം സ്വീകരിച്ചുകൊണ്ട് കേരള സഭയായി മാറി.

അതിനപ്പുറത്തേക്ക് ഒരു വ്യത്യാസവും ഈ സഭകള്‍ തമ്മിലില്ല. പക്ഷേ ഭംഗിയായി കേസ് നടത്തിയത് ഓര്‍ത്തഡോക്സുകാരായിരുന്നു. യാക്കോബായക്കാര്‍ക്ക് അതിന് കഴിഞ്ഞില്ല. ഒടുവില്‍ കേസിന്റെ വിജയം ഓര്‍ത്തഡോക്സുകാര്‍ക്ക് ലഭിച്ചു. രണ്ടു വിഭാഗവും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ഭൂരിപക്ഷം വിശ്വാസികളുള്ള പള്ളികള്‍ രണ്ടു വിഭാഗവും വീതിച്ചെടുക്കുന്നതിന് പകരം കോടതിയെ സമീപിച്ചപ്പോള്‍ സംഭവിച്ചതാണ് ഇതൊക്കെ. അതുകൊണ്ട് തന്നെ യാക്കോബായക്കാര്‍ക്ക് മഹാഭൂരിപക്ഷമുള്ള പള്ളികളും ഓര്‍ത്തഡോക്സുകാര്‍ വേണം എന്ന് പറഞ്ഞാല്‍ അതിന് നിയമത്തിന്റെ പിന്തുണയുണ്ട്. അവര്‍ വര്‍ഷങ്ങളോളം കേസ് നടത്തി നേടിയ വിജയം ഒരു സുപ്രഭാതത്തില്‍ വിട്ടുകൊടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാല്‍ അവരെയെങ്ങനെ പഴിക്കാന്‍ സാധിക്കും.

ആ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. സര്‍ക്കാര്‍ പറയുന്നത് സാമൂഹിക പ്രത്യാഘാതം ഞങ്ങള്‍ പരിശോധിക്കും എന്നാണ്. ഉദാഹരണത്തിന് രണ്ട് പള്ളികളുടെ കണക്കെടുക്കുക. കോതമംഗലം ചെറിയ പള്ളിയും പിറവം പള്ളിയും. ഈ രണ്ട് പള്ളികളിലേയും 99 ശതമാനം വിശ്വാസികളും യാക്കോബായക്കാരാണ്. കേടതി വിധി അനുസരിച്ച് ഇത് രണ്ടും ഓര്‍ത്തഡോക്സുകാര്‍ക്ക് വിട്ടുകൊടുക്കണം. സാമൂഹിക പ്രത്യാഘാതമളന്നാല്‍ എങ്ങനെയിരിക്കും. ഒരു സര്‍ക്കാര്‍ സാമൂഹിക പ്രത്യാഘാതം അളക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ സുപ്രീം കോടതി ഒരു വിധി പറയുമ്പോള്‍ അത് രാജ്യത്തെ പരമോന്നത നീതിയായി മാറുമ്പോള്‍ അത് രാജ്യത്തെ നടപ്പിലാക്കേണ്ട നിയമമായി മാറുമ്പോള്‍ അതില്‍ വിട്ടു വീഴ്ച്ച ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണം.

ഏത് ഭാഗത്തിനാണോ ഈ ചര്‍ച്ച കൊണ്ട് നഷ്ടമുണ്ടാകുന്നത് ആ ഭാഗത്തെ പറഞ്ഞ് മനസിലാക്കിക്കണം. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ ചെയ്തത് വര്‍ഷങ്ങളായി സിപിഎമ്മിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന സഭയെന്ന നിലയില്‍ യാക്കോബായ സഭയെ മാത്രം പരിഗണിക്കുന്നതാണ്. സുപ്രീം കോടതി വിധി നടപ്പിലാാക്കുക പ്രയാസമാണ് എന്ന് പ്രഖ്യാപിക്കുകയാണ്. ഏറെ വൈകിയ സാഹചര്യത്തിലാണെങ്കില്‍ കൂടി ഏതെങ്കിലും തരത്തില്‍ ചര്‍ച്ചകള്‍ നടത്തി വിട്ടുവീഴ്ച്ചയോടു കൂടി ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും യേശുക്രിസ്തുവിന്റെ സാഹോദര്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category