1 GBP = 90.60 INR                       

BREAKING NEWS

ജയ്മോന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ ബര്‍ട്ടണ്‍ കേരളൈറ്റ് കമ്മ്യൂണിറ്റിക്ക് നവനേതൃത്വമായി; സെക്രട്ടറിയായി ബിനു ഏലിയാസും ട്രഷററായി ഷാജോ ജോസും

Britishmalayali
ദിനു ഫിലിപ്പ്

സ്റ്റ് മിഡ്ലാന്റ്‌സില്‍ ഉള്ള ബര്‍ട്ടണ്‍ ഓണ്‍ ട്രെന്‍ഡ് എന്ന സ്ഥലത്തെ മലയാളി കൂട്ടായ്മയായ ബര്‍ട്ടണ്‍ കേരളൈറ്റ് കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജയ്മോന്‍ മാത്യു (പ്രസിഡന്റ്), ബിനു ഏലിയാസ് (സെക്രട്ടറി), ഷാജോ ജോസ് (ട്രഷറര്‍), മാത്യു അറയ്ക്കപറമ്പില്‍, ദിനു ഫിലിപ്പ്, ചാക്കോ വയലുങ്കല്‍, അനീഷ് എം അശോകന്‍, അനില്‍ ജെ ആലനോലി, ലൈലാ രാജു എന്നിവരാണ് ആണ് പുതിയ സാരഥികളായി 2019- 2020 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പ്രസിഡന്റായി ആയി തെരഞ്ഞെടുക്കപ്പെട്ട ജയ് മോന്‍ ബര്‍ട്ടനില്‍ ഉള്ള ഓരോരുത്തര്‍ക്കും സുപരിചിതനാണ്. അഭിനയ സംഗീത കലാരംഗത്ത് വളരെ കഴിവും താല്‍പ്പര്യം ഉള്ള അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉള്ള വരവ് ബര്‍ട്ടണില്‍ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഏതു പ്രതിസന്ധിയെയും ലാഘവത്തോടെ അതിജീവിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ കൂട്ടായ്മയെ വിജയകരമായി മുന്നോട്ടു നയിക്കുവാന്‍ പ്രാപ്തിയുള്ളതാക്കുന്നു. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനു എലിയാസ് യുകെയിലെ അറിയപ്പെടുന്ന ഗായകന്‍ കൂടിയാണ്. സ്പോര്‍ട്സില്‍ അതീവ താല്‍പ്പര്യമുള്ള ഷാജോ ജോസിന്റെ ട്രഷറര്‍ സ്ഥാനത്തേക്കുള്ള വരവോടെ  ബര്‍ട്ടനിലെ കായികപ്രേമികളില്‍ പുതിയൊരു ഉന്മേഷം ഉണ്ടാക്കിയിട്ടുണ്ട്.

പൊതുവായ യുകെ  മലയാളി അസ്സോസിയേഷനുകളുടെ പതിവ് രീതികളില്‍ നിന്നും മാറി ചിന്തിച്ചു കൊണ്ട്, ബാര്‍ട്ടന്‍ ഓണ്‍ ട്രെന്റ് കേരളൈറ്റ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ സാസ്‌കാരിക, സാമൂഹിക, കലാകായിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം പ്രാധാന്യം കൊടുക്കാതെ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെയും  അവരുടെ കുടുബാംഗങ്ങളുടെയും ആയുരാരോഗ്യത്തിനും സന്തോഷത്തിനും ഊന്നല്‍ കൊടുത്തു കൊണ്ട് ഉള്ള കര്‍മപദ്ധതികളാണ് ഈ വര്‍ഷം പ്ലാന്‍ ചെയ്തിരിക്കുന്നത്.

ജയ്മോന്റെ നവ നേതൃത്വത്തില്‍ 2019- 2020 കാലയളവിലേക്ക് മൂന്നു കര്‍മ്മ പരിപാടികള്‍ക്ക് എക്‌സിക്യൂട്ടിവ് കമ്മറ്റി രൂപം കൊടുക്കുകയുണ്ടായി. മലയാളി കൂട്ടായ്മയെ ഒത്തൊരുമിച്ചു കൊണ്ടുപോകുവാനും, കുടുംബ സൗഹൃദങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തി കൊണ്ടും, ദേശീയ തലത്തില്‍ അംഗങ്ങളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ കര്‍മ്മ പരിപാടികള്‍. ഈ കര്‍മ്മ പരിപാടികളുടെ വികസനത്തിനും ഉന്നമനത്തിനും ബര്‍ട്ടണ്‍ കേരളൈറ്റ്, സ്ട്രോങ്ങര്‍, ടുഗതര്‍, ഹാപ്പിനസ് എന്ന മൂന്ന് ഹാഷ്ടാഗിനും രൂപം കൊടുക്കുകയും സോഷ്യല്‍ മീഡിയയിലൂടെ അംഗങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്യുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category