1 GBP = 97.70 INR                       

BREAKING NEWS

അധിക സമ്മര്‍ദ്ദം നല്‍കി മക്കളെ പീഡിപ്പിക്കരുത്; മാഞ്ചസ്റ്ററിലെ ജോണ്‍ ലെവിസില്‍ ചാടി മരിച്ച മിടുക്കി പെണ്‍കുട്ടിയുടെ ജീവിതം മലയാളി രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പ്

Britishmalayali
kz´wteJI³

ഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററിലെ ജോണ്‍ ലെവിസില്‍ ചാടി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടി ഹന്നാ ഭരാജ് എന്ന 20കാരിയുടെ മരണത്തെക്കുറിച്ചുള്ള ഇന്‍ക്വസ്റ്റ് ആരംഭിച്ചു. രക്ഷിതാക്കള്‍ തന്റെ പഠനത്തില്‍ അമിതമായി ഇടപെട്ടത് കാരണമാണ് ഹന്നാ ജീവന്‍ അവസാനിപ്പിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. മനസ് മടുത്ത പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് തടയാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടുകയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. പഠനത്തിലും കലാപരിപാടികളിലും എന്നും മികവ് കാട്ടിയിരുന്നവളും വീട്ടുകാരെയും കൂട്ടുകാരെയും വല്ലാതെ സ്നേഹിച്ചവളുമായിരുന്നു ഹന്നാ. ഹന്നയ്ക്കുണ്ടായ ദുരന്തം മക്കളുടെ പഠനകാര്യത്തിലും മറ്റും അമിതമായി ഇടപെടുകയും ആശങ്ക പുലര്‍ത്തുകയും ചെയ്യുന്ന രക്ഷിതാക്കള്‍ക്കെല്ലാമുള്ള കടുത്ത മുന്നറിയിപ്പാണ്.

ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ നിന്നും തന്റെ മെഡിക്കല്‍ ഡിഗ്രിയുടെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കി ഒരു ദിവസം തികയുമ്പോഴായിരുന്നു ഹന്ന കഴിഞ്ഞ ജൂലൈ 12ന് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി എല്ലാം അവസാനിപ്പിച്ചത്. ജോണ്‍ ലെവിസിന്റെ ഹാന്‍ഡ്ഫോര്‍ത്ത് ഡീന്‍ ബ്രാഞ്ചിന്റെ ഇന്റേണല്‍ ബാല്‍ക്കണിയില്‍ നിന്നും ചാടിയായിരുന്നു ഹന്ന സ്വയം ഒടുങ്ങിയത്. കടുത്ത മാനസിക പ്രശ്നങ്ങള്‍ ഹന്നായെ വേട്ടയാടിയിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റിലൂടെ സ്ഥിരീകരിക്കപ്പെട്ടത്. ആത്മഹത്യ ചെയ്യുന്ന വേളയില്‍ സമീപത്തെ പ്രിയറി സൈക്യാട്രിക് ഹോസ്പിറ്റലിലെ രോഗിയായിരുന്നു ഈ യുവതി. ഭക്ഷണം കഴിക്കലിലെ ക്രമരാഹിത്യം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവക്കായിരുന്നു ഹന്ന ചികിത്സ തേടിയത്. 

താന്‍ മറ്റൊരു ഡ്രിങ്ക് വാങ്ങാന്‍ പോവുകയാണെന്നാണ് അന്നേ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ എഴുന്നേറ്റ ഹന്നാ തങ്ങളോട് പറഞ്ഞതെന്നും എന്നാല്‍ അവള്‍ ആ പോക്കില്‍ ബാല്‍ക്കണിയിലേക്ക് കയറി ചാടുകയായിരുന്നുവെന്നുമാണ് ഹന്നായുടെ അച്ഛനമ്മമാരായ ഹര്‍മിന്ദറും സാറാ ഭരാജും ഇന്‍ക്വസ്റ്റില്‍ വെളിപ്പെടുത്തിയത്. അന്ന് വൈകുന്നേരം 6.15ന് ഹന്നയെ പ്രിയറി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകേണ്ടതായിരുന്നുവെന്നാണ് സാറാ ഓര്‍മ്മിക്കുന്നത്. അതിനു മുന്നോടിയായി ജോണ്‍ലെവിസിന്റെ മുകളിലുള്ള കഫെയില്‍ നിന്നും ഭക്ഷണം കഴിക്കാനെത്തിയവരായിരുന്നു തങ്ങളെന്നും ഹന്നായുടെ അമ്മ വെളിപ്പെടുത്തുന്നു. 

ഹന്നാ ബാല്‍ക്കണിക്കടുത്തേക്ക് പോവുകയാണെന്നാണ് താന്‍ വിചാരിച്ചിരിക്കുന്നതെന്നും എന്നാല്‍ അവിടെ നിന്നും ചാടാനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ഓടിപ്പോയി പിടിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നാണ് ഹര്‍മിന്ദര്‍ വേദനയോടെ ഓര്‍ക്കുന്നത്. ഹന്നാ കാല്‍ തെറ്റി വീണതല്ലെന്നും സ്വയം ജീവനെടുക്കാനായി മനപൂര്‍വം ചെയ്തതാണെന്നുമാണ് ഹര്‍മിന്ദര്‍ പറയുന്നത്. വളരെ ആഹ്ലാദവതിയും തമാശകളെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയും കഠിനാധ്വാനിയുമായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റില്‍ വെളിപ്പെട്ടിരിക്കുന്നത്.

പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഹന്നാ സയന്‍സ്, ഇംഗ്ലീഷ്, ഡ്രാമ എന്നിവയില്‍ മുന്‍പന്തിയിലായിരുന്നു. തന്റെ മകളെ ഒരു ജിപിയാക്കി മാറ്റാന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു. ഉന്നത നിലയിലെത്തണമെന്ന കടുത്ത ആഗ്രഹം ഹന്നയ്ക്കുമുണ്ടായിരുന്നു. എന്നാല്‍ പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം ഹന്നയ്ക്ക് ഒരു വേളയില്‍ താങ്ങാനാവാത്തതിനെ തുടര്‍ന്ന് സ്വയം ജീവനെടുക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും മാതാപിതാക്കളുടെ അമിത ഉത്കണ്ഠകള്‍ ഹന്നായ്ക്ക് പ്രശ്നമുണ്ടാക്കിയെന്നും സൂചനയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category