1 GBP = 88.40 INR                       

BREAKING NEWS

ഇനി നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ബാക്കിയുള്ള ഇന്ത്യന്‍ രൂപ ഭദ്രമായി കയ്യില്‍ കരുതാം; ഇന്ത്യന്‍ രൂപകൊടുത്ത് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഷോപ്പിങ് നടത്താം; എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ രൂപയ്ക്കും യുഎഇയുടെ അംഗീകാരം നല്‍കുമ്പോള്‍ യുകെ മലയാളികള്‍ക്ക് ആശ്വാസം; നാട്ടിലെ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുകളും സ്വീകരിക്കപ്പെടും

Britishmalayali
kz´wteJI³

ദുബായ്: മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസം. ഇനി മുതല്‍ ദുബായ് വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലുമാണ് ഇന്ത്യന്‍ രൂപ ഇടംപിടിച്ചത്. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിങ് നടത്താനാവുമായിരുന്നുള്ളൂ.

ഇത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിനാണ് പരിഹാരമായിരിക്കുന്നത്. പുതിയ നടപടയിലൂടെ കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാനാവുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ജൂലൈ ഒന്നു രാവിലെ മുതല്‍ കൗണ്ടറുകളില്‍ രൂപ സ്വീകരിച്ചു തുടങ്ങി. നൂറു മുതല്‍ രണ്ടായിരത്തിന്റെ നോട്ടുവരെയാണ് സ്വീകരിക്കുന്നത്. എന്നാല്‍ ബാക്കി നല്‍കുക ദിര്‍ഹത്തിലാവും. ഇവിടെ സ്വന്തം കറന്‍സിയില്‍ വ്യാപാരം നടത്താവുന്ന 16-മത്തെ രാജ്യമായി ഇന്ത്യ.

ഇന്ത്യന്‍ സഞ്ചാരികള്‍ വര്‍ദ്ധിച്ചതാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപയും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയാല്‍ മാത്രമേ ഷോപ്പിങ് നടത്താന്‍ കഴിയു എന്ന സ്ഥിതിയായിരുന്നു. 2015ല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ 13,800 കോടി രൂപയുടെ വില്പനയാണ് രേഖപ്പെടുത്തിയിരുന്നത്. 24 മണിക്കൂറും വിമാനത്താവളത്തിനകത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ് ഈ ഷോപ്പുകള്‍.നാട്ടിലെ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡുകളും സ്വീകരിക്കപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.

നിത്യവും ആയിരക്കണക്കിന് സഞ്ചാരികളും ഇന്ത്യയില്‍ നിന്നെത്തുന്നുണ്ട്. പുതിയ തീരുമാനം ഈ സഞ്ചാരികള്‍ക്കായിരിക്കും ഏറെ സഹായകം. 2018-ല്‍ 2.015 ബില്യന്‍ ഡോളറിന്റെ (ഏകദേശം 13,800 കോടി രൂപ) കച്ചവടമാണ് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നടന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടെ 47 രാജ്യങ്ങളില്‍ നിന്നുള്ള 6100 ജീവനക്കാര്‍ ജോലി ചെയ്യുന്നു. ദുബായ് വിമാനത്താവളത്തില്‍ 38,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വ്യാപാരം ഒരുക്കിയിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category