1 GBP = 92.00 INR                       

BREAKING NEWS

പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ ബര്‍ട്ടന്‍ ഓണ്‍ ട്രെന്റ് മലയാളിയും; ആകാശച്ചാട്ടത്തിന് ഷാജോ ജോസും

Britishmalayali
അജിമോന്‍ എടക്കര

ബര്‍ട്ടന്‍ ഓണ്‍ ട്രെന്റ്: മാനത്തു നിന്ന് മേഘങ്ങള്‍ക്കിടയിലൂടെ ചിറകില്ലാതെ പറന്നിറങ്ങിയാല്‍ അത് ജന്മനാട്ടിലെ പാവപെട്ട വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഉയര്‍ന്നു പറക്കാന്‍ ചിറകു നല്‍കും എന്ന തിരിച്ചറിവ് കൊണ്ടുമാത്രമാണ് ഇപ്പോള്‍ ബര്‍ട്ടന്‍ ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ഷാജോ ജോസ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആകാശ ചാട്ടത്തില്‍ പങ്കെടുക്കുവാന്‍ ധൈര്യ സമേതം മുന്നോട്ടുവന്നിരിക്കുന്നത്. 

കേരളത്തിലെ ഒട്ടേറെ പാവപെട്ട കുടുംബങ്ങള്‍ക്ക് അതിജീവന പാത തന്നെ തുറന്നു കൊടുത്ത ഒരു മേഖലയാണ് ആതുര സേവനം. തികഞ്ഞ അര്‍പ്പണബോധവും സഹജീവി സ്‌നേഹവും മനസ്സില്‍ സൂക്ഷിക്കുന്ന സമര്‍ത്ഥരായ പല കുട്ടികള്‍ക്കും ഈ മേഖലയില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സാമ്പത്തിക പ്രതിസന്ധി ആണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫെഡറേഷന്‍ ഈ വര്‍ഷവും സ്‌കൈ ഡൈവിങ് എന്ന സാഹസിക കായിക വിനോദത്തിലൂടെ  സംഭാവനകള്‍ സമാഹരിച്ചു സമര്‍ത്ഥരായ നഴ്സിങ് വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുക എന്ന ഉദ്യമം വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.
തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ (ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി) ബിരുദമെടുത്തതിന് ശേഷം ഭക്ഷ്യ സുരക്ഷാ നിയന്ത്രണ വിഷയത്തില്‍ (ഫുഡ് സേഫ്റ്റി & കണ്‍ട്രോള്‍) ബിരുദാനന്തര ബിരുദം എടുക്കുവാനായി പതിനാലുവര്‍ഷം മുന്‍പ് ലണ്ടന്‍ സൗത്ത് ബാങ്ക് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ഷാജോ ജോസ് മലയാളികളില്‍ ആരും തന്നെ എത്തിപ്പിടിക്കാത്ത ഫെല്ലോഷിപ് മെമ്പര്‍ഷിപ് (FIFST - ഫെല്ലോഷിപ് -ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് സയന്‍സ് + ടെക്‌നോളജി ) വരെ കരസ്ഥമാക്കി ഹെയ്ന്‍സ് (Heinz) അടക്കമുള്ള പ്രമുഖ കമ്പനികളുടെ ഭക്ഷ്യ സുരക്ഷാ വിഭാഗ മേധാവി ആയിട്ടാണ് ജോലി ചെയ്യുന്നത്.

ഭക്ഷ്യ സുരക്ഷാ മേഖലയിലുള്ള തന്റെ കഴിവുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, പബ്, ഫാക്ടറികള്‍ എന്നിവയുമായി പങ്കുവയ്ക്കുവാന്‍ തയ്യാറാണ്. സ്‌കൈ ഡൈവിങ് ഫണ്ട് ശേഖരണത്തിന് വേണ്ടിയുള്ള സംഭാവനകള്‍ മാത്രം സ്വീകരിച്ചു കൊണ്ട് ഭക്ഷ്യനിര്‍മ്മാണ വിതരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഫുഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം, സൗജന്യമായി റിവ്യൂ ചെയ്തു കൊടുക്കാനും ഷാജോ ജോസ് സമ്മതമറിയിച്ചിട്ടുണ്ട്. ഒട്ടേറെ നിയമപരമായ മുന്‍കരുതലുകളും കൃത്യതയും പാലിക്കേണ്ട അതീവജാഗ്രത ആവശ്യമുള്ള അംഗീകൃത പ്രൊഫഷണലുകള്‍ മാത്രം കൈകാര്യം ചെയ്യേണ്ട ഒരു രംഗമാണിത്. 

പ്രോസ്റ്റേറ്റ് കാന്‍സര്‍, ടെസ്റ്റിക്യൂലര്‍ കാന്‍സര്‍, മെന്റല്‍ ഹെല്‍ത്ത് & സൂയിസൈഡ് പ്രിവന്‍ഷന്‍ മേഖലകള്‍ക്ക് വേണ്ടിയുള്ള ധന ശേഖരണാര്‍ത്ഥം 2012ല്‍ നടത്തിയ മോവെമ്പര്‍ ചാരിറ്റി 5K മാരത്തണില്‍ പങ്കെടുത്തിട്ടുള്ള ഷാജോ കേരളൈറ്റ് കമ്മ്യൂണിറ്റി ഓഫ്ബര്‍ട്ടന്‍ ഓണ്‍ ട്രെന്റ് എന്ന മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും നിലവിലെ കമ്മിറ്റിയിലെ ട്രഷററും ആണ്. പെരുമ്പാവൂര്‍ അടുത്ത് പൂക്കാട്ടുപടി കടപ്പറമ്പില്‍ വര്‍ഗീസ്, ടെസ്സി ദമ്പതികളുടെ മകനായ ഷാജോയുടെ ഭാര്യ സിനില ഷാജോയും ഭക്ഷ്യ സുരക്ഷ മേഖലയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

ഫുഡ് ബയോ ടെക്നോളജിയില്‍ മാസ്റ്റര്‍ ബിരുദധാരിയായ സിനില മോറിസണ്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ ടെക്നിക്കല്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. നാല് വയസ്സ് വീതമുള്ള ഇരട്ട കുട്ടികളായ ഇഷ മോളും ആല്‍ഫി മോനും അമ്മയ്‌ക്കൊപ്പം പപ്പയുടെ ഈ ജീവകാരുണ്യ സാഹസിക ഉദ്യമത്തിന് പരിപൂര്‍ണ്ണ പിന്തുണയും ശക്തിയുമായി ഷാജോക്ക് ഒപ്പമുണ്ട്. തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജിയും ആത്മ സംതൃപ്തിയും അമൂല്യങ്ങളാണ് എന്ന തിരിച്ചറിവ് കൂടിയാണ് ബ്രിട്ടീഷ് മലയാളി വായനക്കാരോട് ഷാജോ ജോസ് പങ്കുവയ്ക്കുന്നത്.
സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. 33 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്‌സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category