1 GBP = 85.40 INR                       

BREAKING NEWS

മലയാളികളെ കുടുക്കിയത് വാട്സാപ്പ് കിട്ടാതെ വന്നത്; ഇമേജുകളും വീഡിയോകളും ഓഡിയോകളും ഡൗണ്‍ലോഡ് ചെയ്യാനാവാതെ ഭ്രാന്ത് പിടിച്ച് വാട്സാപ്പ് അടിമകള്‍; ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള ആപ്പുകള്‍ മണിക്കൂറുകളായി ഭാഗികമായി പ്രവര്‍ത്തനരഹിതം; എല്ലാം ശരിയാക്കുമെന്ന് പറയുമ്പോഴും ഇപ്പോഴും ലോകം എങ്ങും ഫേസ്ബുക്ക് ഗ്രൂപ്പ് പാതി പ്രവര്‍ത്തനം നിലച്ച മട്ടില്‍

Britishmalayali
kz´wteJI³

ണിലും ഉറക്കത്തിലും സോഷ്യല്‍ മീഡിയകളില്ലാതെ കഴിയാന്‍ സാധിക്കാത്തവര്‍ ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ പെടാപ്പാട് പെട്ടു. ലോകമാകമാനം വാട്സാപ്പും ഫേസ്ബുക്കും പ്രവര്‍ത്തന തകരാറ് വന്നതിനെ തുടര്‍ന്നാണിത്. വാട്സാപ്പ് ലഭിക്കാതെ വന്നതാണ് മലയാളികളെ ഇന്നലെ കുടുക്കിയത്. ഇമേജുകളും വീഡിയോകളും ഓഡിയോകളും ഡൗണ്‍ലോഡ് ചെയ്യാനാവാതെ ഭ്രാന്ത് പിടിച്ച് വാട്സാപ്പ് അടിമകള്‍ നെട്ടോട്ടമോടുകയായിരുന്നു. ഇതിന് പുറമെ  ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള ആപ്പുകള്‍ മണിക്കൂറുകളായി ഭാഗികമായി പ്രവര്‍ത്തനരഹിതമായിരുന്നു.  എല്ലാം ശരിയാക്കുമെന്ന് പറയുമ്പോഴും ഇപ്പോഴും ലോകം എങ്ങും ഫേസ്ബുക്ക് ഗ്രൂപ്പ് പാതി പ്രവര്‍ത്തനം നിലച്ച മട്ടില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

വാട്സാപ്പും ഫേസ്ബുക്കും കിട്ടുന്നുണ്ടോയെന്ന് പരസ്പരം വിളിച്ച് ചോദിക്കുന്ന നിരവധി പേരെ ഇന്നലെ കാണാമായിരുന്നു. ഇവ കുറച്ച് മണിക്കൂര്‍ നേരത്തേക്ക് ലഭിക്കില്ലെന്ന മുന്നറിയിപ്പ് സന്ദേശങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പടര്‍ന്ന്  പിടിക്കുകയും ചെയ്തിരുന്നു. ഇന്നലെയുണ്ടായ തകരാറിന്റെ ഭാഗമായി ഫേസ്ബുക്കില്‍  പോസ്റ്റുകള്‍ക്കൊപ്പം ചിത്രങ്ങള്‍ കാണാനാകുന്നില്ലെന്ന വ്യഥയും പലരും പങ്ക് വച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലും തതുല്യമായ ബുദ്ധിമുട്ടുണ്ടായിരുന്നു.ഇതിന്റെ ഭാഗമായി ഇന്‍സ്റ്റാഗ്രാം ഫീഡുകള്‍ റിഫ്രഷായിരുന്നില്ല. 

അമേരിക്കയിലും യുകെ അടക്കമുളള യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ പ്രതിസന്ധി ഫേസ്ബുക്കിനും വാട്സാപ്പിനും ഇന്‍സ്റ്റാഗ്രാമിനും നേരിട്ടിരുന്നു. ഫേസ്ബുക്കിന്റെ മെയിന്‍ സെര്‍വറിലുണ്ടായ ടെക്നിക്കല്‍ പ്രശ്നമാണ് ഈ ഗ്രൂപ്പിന്റ നിയന്ത്രണത്തിലുള്ള മൂന്ന് സോഷ്യല്‍ മീഡിയകളെയും കുടുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. പലയിടത്തും പ്രശ്നം തുടങ്ങി ഉച്ചയാകുമ്പോഴാണ് ഫേസ്ബുക്ക് ഇതിനെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ ഇതിന്റ വിശദാംശങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇത്തരമൊരു പ്രശ്നമുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇത് എത്രയും വേഗം പരിഹരിക്കുമെന്നുമാണ് ഫേസ്ബുക്ക് വിശദീകരണം നല്‍കിയിരുന്നത്.

പലയിടങ്ങളിലും നീണ്ട എട്ട് മണിക്കൂറുകളാണ് ഇത്തരത്തില്‍ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടത്. പുതിയ ഫീഡുകള്‍ പോസ്റ്റ് ചെയ്യാനാവാതെ ആയിരക്കണക്കിന് ഇന്‍സ്റ്റാഗ്രാം യൂസര്‍മാരാണ് ഇന്നലെ വലഞ്ഞിരിക്കുന്നത്. ഇതിന് പുറമെ ഇന്‍സ്റ്റാഗ്രാമില്‍  സ്റ്റോറികള്‍ കാണാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും  കണ്ടന്റുകള്‍ ലോഡ് ചെയ്യാനും തടസം നേരിട്ടിരുന്നു.  വാട്സാപ്പില്‍ മെസേജുകള്‍ അയക്കുന്നതിനും തടസമേറെയുണ്ടായിരുന്നു. ഓസ്ട്രേലിയ, ബ്രസീല്‍, കൊളംബിയ, ജപ്പാന്‍, മെക്സിക്കോ ,ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, സൗത്ത് ആഫ്രിക്ക, ഉറുഗ്വേ എന്നിവിടങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നു. ഇത്തരത്തില്‍ ഫേസ്ബുക്കിന് കീഴിലുള്ള സോഷ്യല്‍ മീഡിയകള്‍ താറുമാറായതോടെ ക്രോധാകുലരായ യൂസര്‍മാര്‍ ട്വിറ്ററിലേക്ക് തള്ളിക്കയറിയിരുന്നു. ഈ സമയത്തും ട്വിറ്റര്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category