1 GBP = 88.40 INR                       

BREAKING NEWS

പെറുവിന്റെ 'മൂന്നടി'യില്‍ വീണ് ചിലി! കോപ്പ ഫൈനലില്‍ ബ്രസീലിനെ നേരിടാന്‍ പെറുവെത്തുന്നത് നിലവിലെ ചമ്പ്യന്മാരെ നിലംപരിശാക്കി; 1975ന് ശേഷം കലാശപോരാട്ടത്തിന് ടിക്കറ്റെടുത്തത് മൂന്നു ഗോള്‍ വിജയത്തില്‍; ലൂസേഴ്സ് ഫൈനലില്‍ അര്‍ജന്റീന ചിലി പോരാട്ടം

Britishmalayali
kz´wteJI³

കോപ്പ അമേരിക്കയില്‍ അട്ടിമറിയില്‍ വീണ് ചിലി. നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തകര്‍ത്ത് പെറു ഫൈനലില്‍ പ്രവേശിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു. പെറുവിന്റെ തകര്‍പ്പന്‍ വിജയം ടീമിന് നേടിക്കൊടുത്തത് 1975നു ശേഷം ആദ്യമായി കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനല്‍ പ്രവേശനം.

എഡിസണ്‍ ഫ്‌ലോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റില്‍ എഡിസണ്‍ ഫ്‌ലോറിസാണ് ആദ്യം ഗോള്‍ വല കുലുക്കിയത്. പിന്നാലെ 38-ാം മിനിറ്റില്‍ യോഷിമര്‍ യോടുന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ പൗലോ ഗെറേറോ മൂന്നാം ഗോള്‍ നേടി.

അതിനിടെ ഒരു ഗോള്‍ മടക്കാന്‍ പെനല്‍റ്റി കിക്കിലൂടെ ചിലിക്ക് അവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ പിടികൂടി. മത്സരത്തിലുടനീളം പെറു ഗോള്‍ കീപ്പറുടെ സേവുകളും ടീമിന്റെ രക്ഷക്കെത്തി. ജയത്തോടെ ബ്രസീല്‍-പെറു തമ്മിലായി ഫൈനല്‍ പോരാട്ടം. എട്ടാം തിയതിയാണ് ബ്രസീല്‍-പെറു ഫൈനല്‍. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടും.

ഉറുഗ്വെയെ പരാജയപ്പെടുത്തിയായിരുന്നു പെറു സെമിയിലെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5- 4നാണ് പെറു ഉറുഗ്വേയെ കീഴടക്കിയത്. ഇരുപകുതിയും ഗോള്‍രഹിത സമനിലയായതോടെയാണ് മല്‍സരം പെനാറ്റിയിലേക്കു മാറിയത്. സൂപ്പര്‍ താരം ലൂയിസ് സുവരാസ് എടുത്ത കിക്ക് പെറു ഗോള്‍കീപ്പര്‍ ഗല്ലെസെ സേവ് ചെയ്യുകയായിരുന്നു. പെനാറ്റില്‍ കിക്ക് പാഴാക്കിയ സുവാരസ്, നിറക്കണ്ണുകളോടെയാണ് സ്റ്റേഡിയം വിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category