1 GBP = 88.40 INR                       

BREAKING NEWS

നായയുമായി മോസ്‌കില്‍ കയറിയ വീട്ടമ്മയെ ചോദ്യം ചെയ്ത് വിശ്വാസികള്‍; താന്‍ ഒരു കത്തോലിക്ക് ആണെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും വിശദീകരിച്ച് വീട്ടമ്മ; കലിപ്പ് മൂത്തപ്പോള്‍ തല്ലിയോടിച്ച് വിട്ട വീട്ടമ്മയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പോലീസ്; മാനസിക രോഗിയാണെന്ന് വ്യക്തമായിട്ടും മതാന്ധതയുടെ പേരില്‍ അഞ്ച് വര്‍ഷം ജയിലില്‍ അടച്ച് കോടതി

Britishmalayali
kz´wteJI³

ന്തോനേഷ്യയില്‍ നായയുമായി മോസ്‌കില്‍ കയറിയ മാനസിക രോഗിയായ സ്ത്രീയെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. നായയുമായി മുസ്ലീ പള്ളിയിലെത്തിയ ഈ സ്ത്രീയെ അവിടുത്തെ മുസ്ലീം മതവിശ്വാസികള്‍ ചോദ്യം ചെയ്തിരുന്നു. താന്‍ ഒരു കത്തോലിക്കാ വിശ്വാസിയായതിനാലാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു അവര്‍ വിശദീകരണം നല്‍കിയിരുന്നത്. വിശ്വാസികള്‍ തന്നെ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന ആ സ്ത്രീ തുടര്‍ന്ന് വിശ്വാസികളെ തല്ലിയോടിക്കുകയും ചെയ്തിരുന്നു. അവസാനം വീട്ടമ്മയെ പോലീസെത്തി അറസ്റ്റ് ചെയ്യുകയും കോടതി അഞ്ച് വര്‍ഷത്തേക്ക് ജയിലില്‍ അടയ്ക്കുകയുമായിരുന്നു.

എസ്എം എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ സ്ത്രീ മാനസിക രോഗിയാണെന്ന് വ്യക്തമായിട്ടും ശിക്ഷിച്ച നടപടി മതാന്ധത നിറഞ്ഞ കോടതി നടപടി കടുത്ത വിമര്‍ശനത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്.  ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവയിലെ ബോഗോര്‍ ജില്ലയിലെ മോക്സില്‍ നായയുമായെത്തിയ ഈ സ്ത്രീയുടെ വീഡിയോയും ചിത്രങ്ങളും  പുറത്ത് വന്നിരുന്നു.  പരമ്പരാഗത വിശ്വാസികളായ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോള നായ ഹറാമാണ്.  ഇതിനെ മസ്ജിദില്‍ കൊണ്ട് വന്നത് കടുത്ത ദൈവനിന്ദയായിട്ടാണ് അവര്‍ ആരോപിക്കുന്നത്. ഇതിന് പുറമെ മോസ്‌കില്‍ കയറുന്നതിന് മുമ്പ് തന്റെ പാദരക്ഷകള്‍ നീക്കം ചെയ്യാനും ഈ സ്ത്രീ വിസമ്മതിച്ചത് കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. 

സ്ത്രീയുടെ ഈ രണ്ട് നടപടികളെയും കടുത്ത മതനിന്ദയായിട്ടാണ് ഇന്തോനേഷ്യന്‍ കോടതി വിലയിരുത്തി ശിക്ഷ വിധിച്ചിരിക്കുന്നത്. സ്ര്തീ നായയുമായി മോസ്‌കിലെത്തിയ ഫൂട്ടേജ് ഓണ്‍ലൈനിലൂടെ പുറത്ത് വന്നതോടെ മുസ്ലീങ്ങള്‍ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയിരുന്നത്.  ഇതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ മുസ്ലീം ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് നേരെ തിരിയുമെന്നുള്ള ആശങ്ക ശക്തമായതിനെ തുടര്‍ന്ന് സംയമനം പാലിക്കാന്‍ മുസ്ലീം മതപണ്ഡിതന്മാര്‍ നിര്‍ദേശിച്ചിരുന്നു. മോസ്‌കില്‍ നായയുമായെത്തിയ സ്ത്രീ വിശ്വാസികളോട് തട്ടിക്കയറുന്നത് വീഡിയോയില്‍ കാണാം.

വിശ്വാസികള്‍ ഇവര്‍ക്കെതിരെ തിരിയാനും വൈകിയില്ല. ഇത്തരത്തില്‍ സംഭവം വഷളായപ്പോള്‍ പോലീസ് കുതിച്ചെത്തി സ്ത്രീയെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീക്ക് മാനസികരോഗമുള്ളതായി കരുതുന്നുവെന്നാണ് പോലീസ് പ്രതികരിച്ചിരിക്കുന്നത്. സ്ത്രീയും പള്ളിയുടെ കെയര്‍ടേക്കറും തമ്മിലുള്ള തര്‍ക്കം അടിപിടിയുടെ വക്കത്തെത്തിയിരുന്നു.  എനിമല്‍ വെല്‍ഫെയര്‍ ഗ്രൂപ്പ് ഈ നായയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത് ഒരു കാര്‍ തട്ടി ചത്ത് പോവുകയും ചെയ്തിരുന്നു.  ഇന്തോനേഷ്യയില്‍ മതനിന്ദക്ക് പരമാവധി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിക്കാറുള്ളത്. ഈ സ്ത്രീയെ ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചിരിക്കുന്നത്. ഈ നിയമം നിരോധിക്കണമെന്ന് റൈറ്റ് ഗ്രൂപ്പുകാര്‍ വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അതുണ്ടായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category