1 GBP =99.10INR                       

BREAKING NEWS

അപ്രതീക്ഷിതമായി മെഡിറ്ററേനിയന്‍ ദ്വീപിലെ വൊല്‍ക്കാനോ ന്യൂക്ലിയര്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ബീച്ചുകളില്‍ ഉല്ലസിച്ച് കൊണ്ടിരുന്നവര്‍ പുകപടലത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയിറങ്ങിയത് കടലിലേക്ക്; ഒരാളുടെ മരണമേ സ്ഥിരീകരിച്ചുള്ളൂവെങ്കിലും അനേകം പേരെ കുറിച്ച് വിവരമൊന്നുമില്ല

Britishmalayali
kz´wteJI³

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മെഡിറ്ററേനിയന്‍  ദ്വീപിലെ വൊല്‍ക്കാനോ ന്യൂക്ലിയല്‍ ബോംബ് പൊട്ടുന്നത് പോലെ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത് കടുത്ത ഭീതിയുണര്‍ത്തി. ഇറ്റാലിയന്‍ ഹോളിഡേ ഐലന്റായ സ്ട്രോംബോളിയിലാണ് സംഭവം. ഇവിടുത്തെ ബീച്ചുകളില്‍ ഉല്ലസിച്ച് കൊണ്ടിരുന്നവര്‍ പുകപടലത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയിറങ്ങിയത് കടലിലേക്കായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് ഒരാളുടെ മരണം മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളുവെങ്കിലും അനേകം പേരെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തെ തുടര്‍ന്ന് കല്ലുകള്‍ ദേഹത്തേക്ക് തെറിച്ചതിനെ തുടര്‍ന്നാണ് 35 കാരന്‍ മരിച്ചിരിക്കുന്നതെന്ന് ഒരു റെസ്‌ക്യൂ സര്‍വീസ് ഒഫീഷ്യല്‍ വെളിപ്പെടുത്തുന്നു. 

രണ്ടാമതൊരാള്‍ക്ക് പരുക്കേറ്റുവെന്നും ജനകീയമായ ഈ ടൂറിസ്റ്റ് ഡെസ്റ്റിനേഷന് പടിഞ്ഞാറ് വശത്ത് അഗ്‌നിബാധയുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ലാവയില്‍ ചുട്ടുപഴുത്ത പാറകള്‍ അഗ്‌നിപര്‍വതത്തില്‍ നിന്നും തെറിച്ച് വരുന്നത് കണ്ടായിരുന്നു പലരും പ്രാണരക്ഷാര്‍ത്ഥം കടലിലേക്ക് ഓടിയിറങ്ങിയത്. ഇതിനെ തുടര്‍ന്ന് ആളുകളെ ഈ ദ്വീപില്‍ നിന്നും കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിനായി നേവി ബോട്ടുകളെ അയച്ചിരുന്നു.  ലാവപ്രവാഹം തുടര്‍ന്നതിന്റെ ഫലമായി  ചാരത്തിന്റെ മേഘം രാത്രിയിലും ഇവിടുത്തെ ആകാശത്ത് തങ്ങി നിന്നിരുന്നു.  ഏതാണ്ട് 70 ടൂറിസ്ററുകളും പ്രദേശവാസികളും ഇവിടെ നിന്നും പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തിരുന്നു. 

യൂറോപ്പില്‍ ഏറ്റവും സജീവമായി നിലകൊള്ളുന്ന അഗ്‌നിപര്‍വതമാണ് ഇവിടെയുള്ളത്.  1932 മുതല്‍ ഈ അഗ്‌നിപര്‍വതം ഏതാണ്ട് തുടര്‍ച്ചയായി പൊട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ബുധനാഴ്ചയുണ്ടായിരിക്കുന്ന രണ്ട് സ്ഫോടനങ്ങളും ഏറ്റവും ശക്തമായവയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.  ഇതിനെ തുടര്‍ന്ന് തീ മഴ ആകാശത്ത് നിന്നും പെയ്തിറങ്ങിയിരുന്നുവെന്നാണ് പ്രാദേശിക വൈദികനായ ജിയോവാനി ലോന്‍ഗോ വെളിപ്പെടുത്തുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് മരിച്ച 35കാരന്‍ സിസിലിയിലുള്ളയാളാണ്.  ഇദ്ദേഹം ഈ അഗ്‌നിപര്‍വതത്തിന് മേല്‍ തന്റെ ബ്രസീലിയന്‍ സഹപ്രവര്‍ത്തകനൊപ്പം കയറുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്ഫോടനം സംഭവിച്ചിരിക്കുന്നത്.

ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 2.46നാണ് രണ്ട് സ്ഫോടനങ്ങളും സംഭവിച്ചിരിക്കുന്നത്. ഈ ദ്വീപില്‍ നാളിതുവരെ രേഖപ്പെടുത്തിയിട്ടുളള സ്ഫോടനങ്ങളില്‍ ഏറ്റവും ശക്തമായവയാണിവ.  ഇതിനെ തുടര്‍ന്ന് ഭീതിദമായ തോതിലായിരുന്നു ഇതില്‍ നിന്നും ലാവാ പ്രവാഹമുണ്ടായിരുന്നുവെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആന്‍ഡ് വൊല്‍ക്കാനോളോജിയിലെ ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്.  ഇതിനെ തുടര്‍ന്ന് ചാരത്തിന്റെയും പുകയുടെയും പടലം ആകാശത്ത് ഒരു മൈലോളം ചുറ്റളവില്‍ ദൃശ്യമായിരുന്നു. 

സ്ഥോടനത്തെ തുടര്‍ന്ന് ഏതാണ്ട് 30 ടൂറിസ്ററുകളാണ് കടലിലേക്ക് തെറിച്ച് പോയിരിക്കുന്നത്. വലിയ കൂണുപോലെ പുകയും തീയും ആകാശത്തേക്ക് ഉയരുന്നത് കണ്ടുവെന്നാണ് ഇവിടെ വിനോദസഞ്ചാരത്തിലേര്‍പ്പെട്ടിരുന്ന ചിലര്‍ അഗ്‌നിപര്‍വത സ്ഫോടനത്തെ പേടിയോടെ ഓര്‍ക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കുതിച്ചെത്തിയ ബോട്ടുകളില്‍ കയറി രക്ഷപ്പെടാന്‍ ടൂറിസ്റ്റുകള്‍ തിക്കും തിരക്കും കൂട്ടുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category