റാന്നിയില്‍ നിന്നും യുകെയിലേക്കു കുടിയേറിയ റാന്നി നിവാസികളുടെ പതിനൊന്നാമത് സംഗമം വൂസ്റ്ററിലെ ത്വകിസ്ബെറിയിലുള്ള ക്രോഫ്റ്റ് ഫാമില്‍ വെച്ച് വിപുലമായി നടത്തപ്പെട്ടു. മൂന്ന് ദിവസത്തെ ക്യാമ്പായി ആണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചത്. കൂടാതെ പ്രസ്തുത ചടങ്ങില്‍ റാന്നിയില്‍ നിന്നും യു കെയിലെത്തി വിവിധ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച റാന്നി നിവാസികളെ ആദരിക്കുകയും ചെയ്തു. റാന്നിയില്‍ നിന്നുമെത്തി കൗണ്‍സിലര്‍ ആയി മാറിയ ക്രോയിഡോണില്‍ മലയാളി സമൂഹത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഫിലിപ്പ് തോമസ്, റാന്നിയില്‍ നിന്നും എത്തി ബ്രിസ്റ്റോളില്‍ ബ്രാഡ്ലി സ്റ്റോക് നഗരത്തിന്റെ മേയര്‍ ആയി മാറിയ ടോം ആദിത്യ ഇരുരിക്കല്‍, ബ്രിട്ടനിലെത്തി വൈദിക വൃത്തിയില്‍ സേവനം അനുഷ്ഠിക്കുന്ന റാന്നി നിവാസി ഫാദര്‍ സജി എബ്രഹാം കൊച്ചെത്തു, കൂടാതെ ബ്രിട്ടീഷ് രാഞ്ജിയുടെ പ്രത്യേക പാചക വിദഗ്ധനായി മൂന്ന് തവണ തെരെഞ്ഞെടുക്കപ്പെട്ട റാന്നി നിവാസി ജോബി കുറ്റിയില്‍, നടനും കവിയും ഗാനരചയിതാവുമായ കുര്യാക്കോസ് എന്നിവരെ ആണ് ചടങ്ങില്‍ ആദരിച്ചത്.
റാന്നി മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റുമാരായിരുന്ന എബ്രഹാം മുരിക്കോലിപ്പുഴ, ജിജി കിഴക്കെമുറി, ജയകുമാര്‍ നായര്‍ എന്നിവര്‍ പൊന്നാട അണിയിക്കുന്നതിനു നേതൃത്വം നല്കി. കൂടാതെ യുക്മ നാഷണല്‍ ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷന് സെക്രട്ടറി കൂടിയായ അനീഷ് ജോണിനെയും റാന്നി മലയാളി അസോസിയേഷന് വാര്‍ഷിക സമ്മേളനത്തില്‍ ആദരിച്ചു. അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിലൂടെ സാമൂഹിക സേവനത്തില്‍ ഊന്നല്‍ നല്കി മുന്‍പോട്ടു പോകുന്നത് കൊണ്ടാണ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത് എന്ന് അജിത് ഉണ്ണിട്ടന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ജൂണ്‍ 21നു വെള്ളിയാഴ്ച ആരംഭിച്ച പരിപാടിയില്‍ നിരവധി ആളുകള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തി ചേരുകയുണ്ടായി. 22നു ശനിയാഴ്ച നടന്ന പൊതു സമ്മേളനത്തിന് മേയര്‍ ടോം ആദിത്യ മുഖ്യാതിഥി ആയിരുന്നു. കൂടാതെ റാന്നിയില്‍ നിന്നും പരിപാടിയില്‍ പങ്കെടുത്ത ഐത്തല മുന്‍ പഞ്ചായത്തു മെമ്പര്‍ വത്സമ്മ എബ്രഹാം, കാഞ്ഞിരത്താമല എംഎസ്സി എല്‍പിഎസ് മുന്‍ ഹെഡ് മിസ്ട്രസ് സാറാമ്മ വി എസ് എന്നിവര്‍ ആശംസ അറിയിച്ചു സംസാരിക്കുകയും ചെയ്തു. പരിപാടിയില്‍ റാന്നി അസോസിയേഷന് പ്രസിഡന്റ് വിനോജ് സൈമണ്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി അനീഷ് ജോണ്‍ റിപ്പോര്‍ട്ട് വായിക്കുകയും ട്രഷറര്‍ അജിത് നന്ദി പറയുകയും ചെയ്തു.
.jpg)
ഇത്തരം കൂടിച്ചേരലുകള്‍ നാടിന്റെ നന്മക്കുതകുന്നവയായി തീരണം എന്ന് മറുപടി പ്രസംഗത്തില്‍ ഫാദര്‍ സജി അഭ്യര്‍ത്ഥിച്ചു. യുകെയില്‍ താമസിക്കുന്ന മലയാളികള്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ യുകെയുടെ പൊതു സമൂഹത്തില്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉദ്ഘാടന പ്രാസംഗികന് മേയര്‍ ടോം ആദിത്യ ചൂണ്ടിക്കാട്ടി. ദേശീയ ഗാനത്തോടെ പരിപാടികള്‍ പര്യവസാനിച്ചു. പിന്നീട് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി. കുരുവിള തോമസിനെ പ്രസിഡന്റായും സുധിന്‍ മഡോളില്‍ ഭാസ്കറിനെ സെക്രട്ടറിയായും ഐക്യകണ്ഠേന യോഗം തെരെഞ്ഞെടുത്തു.
ട്രഷറര്‍ ആയി സുനീഷ് ജെയിംസ് കുന്നിരിക്കലിനെയും തെരെഞ്ഞെടുത്തു. കൂടാതെ കമ്മറ്റി അംഗങ്ങളായി അജിത് ഉണ്ണിട്ടന്‍, വിനോജ് സൈമണ്‍, അനീഷ് ജോണ്‍, ജയകുമാര്‍ നായര്‍, അനില്‍ നെല്ലിക്കല്‍ ബിനു മതംപറമ്പില്‍, രാജീവ് എബ്രഹാം, രാജി കുര്യന്, മനോ പുത്തന്‍പുരക്കല്‍, മജു തോമസ്, ജിജി തോമസ്, രഞ്ജി ഉണ്ണി ട്ടന്, പ്രേമിനോ എബ്രഹാം, ഫിലിപ്പുകുട്ടി പുല്ലമ്പള്ളില്‍, ജോമോന് ഇളംപുരയിടേത്, കുര്യാക്കോസ് ഉണ്ണിട്ടന്‍ എന്നിവരെയും തെരെഞ്ഞെടുക്കുകയുണ്ടായി.
.jpg)
യുക്മയുടെ വള്ളം കളിയില്‍ മത്സരിക്കുവാന്‍ പൊതുയോഗത്തില്‍ തീരുമാനിച്ചു. കൂടാതെ മുന്‍ വര്‍ഷം പോലെ തന്നേ അടുത്ത വര്‍ഷവും മൂന്ന് ദിവസത്തെ ക്യാമ്പായി തന്നേ കൂടുവാന്‍ തീരുമാനിച്ചു. 2020 സെപ്റ്റംബര്‍ മാസം 11, 12, 13 തീയതികളില്‍ ക്യാമ്പ് കൂടുവാനും തീരുമാനിച്ചു. ബ്രിട്ടനിലെത്തിയ മുഴുവന്‍ റാന്നി നിവാസികളും ക്യമ്പിലെത്തി അടുത്ത വര്‍ഷത്തെ സംഗമം വന്‍ വിജയമാക്കി തീര്‍ക്കണം എന്ന് പ്രസിഡന്റ് ജോ സെക്രട്ടറി, സുധിന്‍, ട്രഷറര്‍ സുനീഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സുനോജ് സൈമണ്‍, ബില്ലു എബ്രഹാം, ജോജി ഇളംപുരയിടത്തില്‍, ജോമോന് ജോസ്, എബി മോന്, സോജന് ജോണ്‍, മനോജ് സൈമണ്‍, ബിന്നി മുരിക്കോലിപ്പുഴ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ