1 GBP = 86.00INR                       

BREAKING NEWS

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മുട്ടുചിറ സംഗമം ഇന്നു മുതല്‍; ചെണ്ടമേളവും കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് പൊലിമ നല്‍കും; കൊഴുപ്പേകാന്‍ സ്വാദൂറും വിഭവങ്ങളും

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

കെഫാന്‍ലീ പാര്‍ക്കില്‍ അടിച്ചുപൊളിക്കാന്‍ യുകെയിലെ മുട്ടുചിറക്കാര്‍ ഇന്ന് ഒത്തുചേരുന്നു. ആഘോഷത്തിന് മോഡി കൂട്ടാന്‍ ചെണ്ടമേളവും കലാപരിപാടികളും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മുട്ടുചിറ സംഗമത്തിന് ഇന്ന് മുതല്‍ തുടക്കമാകുന്നു. വെയില്‍സിലെ കെഫാന്‍ലീ പാര്‍ക്കില്‍ ആണ് ഇക്കുറി ആഘോഷപരിപാടികള്‍ നടക്കുക. മുന്‍ വര്‍ഷങ്ങളെത്തില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി മൂന്നു ദിവസം കുടുംബസമേതം ആണ് സംഗമ പരിപാടികള്‍ നടക്കുന്നത്. ചെണ്ടമേളവും കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് പൊലിമ നല്‍കുമ്പോള്‍ സ്വാദൂറും നാടന്‍ വിഭവങ്ങളും സംഗമ പരിപാടികള്‍ക്ക് നിറം പകരും. ഈ വര്‍ഷത്തെ സംഗമം ആര്‍ഭാടമാക്കുവാന്‍ ഗാനമേള ചെണ്ടമേളം കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ക്കായി മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പതിനൊന്നാമത് സംഗമമാണ് ഇന്ന് ഉച്ച കഴിഞ്ഞ് മുതല്‍ ഏഴിനു ഞായറാഴ്ച ഉച്ചവരെ വെയില്‍സിലെ കെഫലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നത്. പ്രധാന സംഗമം ദിവസം നാളെ ശനിയാഴ്ചയായിരിക്കും. സംഗമ ദിവസങ്ങളില്‍ മൂന്നു ദിവസം പങ്കെടുക്കുവാന്‍ ചില അസൗകര്യങ്ങള്‍ ഉണ്ട് എന്നറിയിച്ചവര്‍ക്കാണ് പ്രധാന സംഗമ ദിവസമായ ആറിനു ശനിയാഴ്ച മാത്രമായി സംഗമത്തില്‍ പങ്കെടുക്കുന്നതിന് സംഘാടകര്‍ ക്രമീകരണം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ 9. 45ന് വിശുദ്ധ കുര്‍ബാനയോടു കൂടി സംഗമ പരിപാടികള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് സംഗമ രക്ഷാധികാരിയും സ്വിറ്റ്‌സര്‍ലന്റിലെ കത്തോലിക്കാ പള്ളി വികാരിയും എല്ലാ വര്‍ഷവും മുടങ്ങാതെ സംഗമത്തില്‍ പങ്കെടുത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതുമായ ഫാ: വര്‍ഗ്ഗീസ് നടയ്ക്കല്‍, കൂടാതെ മുന്‍ മുട്ടുചിറ ഫെറോനപള്ളി അസിസ്റ്റന്റ് വികാരിയായി സേവനമുഷ്ഠിച്ച് ഇപ്പോള്‍ ഇംഗ്ലണ്ടിലെ സീറോ മലബാര്‍ സഭയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ: ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

നാട്ടില്‍ നിന്നെത്തുന്ന മാതാപിതാക്കളും കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന നൂറിലധികം മുട്ടുചുറ നിവാസികളുടെ ഭവനങ്ങളില്‍ നിന്നുള്ള മുഴുവന്‍ ആളുകളും സംഗമത്തില്‍ മുഴുനീളെ പങ്കെടുത്ത് സംഗമ പരിപാടികള്‍ മികവുറ്റതാക്കും. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് പൊതു സമ്മേളനവും കൂടാതെ വിവിധ കലാകായിക മത്സരങ്ങളും അതോടൊപ്പം തന്നെ വ്യത്യസ്തതയാര്‍ന്ന ഔട്ട്‌ഡോര്‍ മത്സരങ്ങളും കലാപരിപാടികളും അതിനെ തുടര്‍ന്ന് നടക്കുന്ന സൈറ്റ് സന്ദര്‍ശനവുമെല്ലാം ഈ പ്രാവശ്യത്തെ സംഗമ പരിപാടികള്‍ അങ്ങേയറ്റം ആകര്‍ഷണമാക്കും.

നാട്ടില്‍ നിന്ന് വിവിധ രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക നായകര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകള്‍ അര്‍പ്പിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ ജീവക്കുന്ന നൂറിലധികം മുട്ടുചിറ നിവാസികളുടെ കുടുംബങ്ങളെ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണി കണിവേലില്‍ - 07889800292, ഡോണി കരോടന്‍ -07723920248, ബിജു കരോടന്‍ - 07723702367
സ്ഥലത്തിന്റെ വിലാസം
Cefn Lea Park, Dolfor, Newtown, SY16 4AJ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category