1 GBP = 97.50 INR                       

BREAKING NEWS

ആകാശ ചാട്ടത്തിനായി നാട്ടില്‍ നിന്നും ടിവി -സിനിമ താരവും; സ്‌കൈ ഡൈവിങ്ങിനെത്തുന്ന കലാഭവന്‍ ദിലീപിന് എങ്ങും കയ്യടി; ഇത്തവണത്തെ ചാട്ടം അടിപൊളിയാകും

Britishmalayali
kz´wteJI³

ലാഭവന്‍ ദിലീപ് എന്ന മിമിക്രി താരത്തിന്റെ ജീവിതത്തെ മാറ്റി മറിച്ച സംഭവമായിരുന്നു 2018ലെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ്. സതാംപ്ടണില്‍ വച്ചു നടന്ന ആ അവാര്‍ഡ് നൈറ്റ് വേദിയില്‍ അവതാരകനായി എത്തിയ ദിലീപ് കാണികള്‍ക്കു നല്‍കിയ അപൂര്‍വ്വ കലാപ്രകടനം ലോക മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. വെറും എട്ടു മിനിറ്റു കൊണ്ട് 128 താരങ്ങളുടെ ശബ്ദം അനുകരിച്ച് കലാസ്നേഹികളുടെ ആദരവ് ഏറ്റുവാങ്ങിയാണ് അന്ന് ദിലീപ് നാട്ടിലേക്ക് വിമാനം കയറിയത്.

പിന്നീടങ്ങോട്ട് അവസരങ്ങളുടെ വാതായനം തുറക്കുകയായിരുന്നു ദിലീപിനു മുന്നില്‍. മഴവില്‍ മനോരമയുടെ റിയാലിറ്റി ഷോ ആയ മിമിക്രി മഹാമേളയില്‍ ആദ്യ ഷെഡ്യൂളില്‍ തന്നെ ഫൈനല്‍ വിന്നറായി അഞ്ചു ലക്ഷം രൂപയും ട്രോഫിയും കരസ്ഥമാക്കി. നിരവധി സിനിമകളുടെ ഭാഗമായി. അതോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും. 2018ല്‍ തന്റെ ജീവിതം മാറ്റി മറിച്ച ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് എന്ന വേദിയെയും അതിന്റെ സംഘാടകരെയും മറന്നിട്ടില്ലായെന്നും അന്നു തന്ന സ്നേഹം പതിന്മടങ്ങായി തിരിച്ചു തരുമെന്നും തെളിയിച്ചുകൊണ്ടാണ് കലാഭവന്‍ ദിലീപ് ആകാശച്ചാട്ടത്തില്‍ പങ്കെടുക്കുവാനുള്ള തീരുമാനം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ അറിയിച്ചത്.
ആകാശച്ചാട്ടത്തിന്റെ പ്രാധാന്യവും ലക്ഷ്യവും യുകെയിലെ ഓരോ മലയാളി ഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ മാത്രമല്ല, നാട്ടിലും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. നാട്ടിലെ ഒട്ടനേകം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദിലീപിന്റെ പങ്കാളിത്തം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും കമ്മറ്റിക്കും ആകാശച്ചാട്ടത്തില്‍ പങ്കെടുക്കാന്‍ തയ്യാറായ മറ്റു താരങ്ങള്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

എറണാകുളം ജില്ലയിലെ രാമമംഗലം എന്ന ഗ്രാമത്തില്‍ കാരാവട്ടേടത്ത് കുടുംബത്തില്‍ 1983 ഡിസംബര്‍ 25ന് ആണ് ദിലീപ് കലാഭവന്‍ ജനിച്ചത്. പരേതനായ പോലീസ് ഉദ്യോഗസ്ഥന്‍ കെ വി കൃഷ്ണന്‍ കുട്ടിയുടെയും താമരക്കാട് സ്വദേശിനി ശോഭനയുടെയും മകനാണ്. രാമമംഗലം ഹൈ സ്‌കൂളിലും ഗവണ്‍മെന്റ് കോളേജ് മണിമല കുന്നിലും ആയിരുന്നു പഠനം. പിന്നീട് ഗവണ്‍മെന്റ് ഐടിഐ ധനുവച്ചപുരം, ഇന്ത്യന്‍ നേവി അപ്രന്റിസ് ഷിപ്പ് ഡിപ്ലോമ എന്നീ യോഗ്യതകളും നേടി. അന്ന് മുതലാണ് മിമിക്രി കലയെ പരിപോഷിപ്പിച്ചു തുടങ്ങിയത്.

അവിടെ നടക്കാറുള്ള മത്സരങ്ങളില്‍ എല്ലാം വിജയിച്ചു തുടങ്ങിയതോടെ കലയുടെ ഈറ്റില്ലമായ കൊച്ചിന്‍ കലാഭവനില്‍ എത്തിപ്പെട്ടു. രണ്ടു വര്‍ഷത്തിന് ശേഷം ഒരു പ്രവാസിയായി എല്ലാം മതിയാക്കി പോകേണ്ടി വന്നു. പിന്നീട് തുച്ഛമായ ശമ്പളത്തില്‍ ദുബായില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പഴയ മിമിക്രി വീണ്ടും പൊടി തട്ടി എടുത്തു ഒരു ജീവിത ഉപാധിയായി മാറ്റുകയായിരുന്നു. പിന്നീട് എമിറേറ്റ്സ് ഗ്രൂപ്പില്‍ മികച്ച ശമ്പളത്തില്‍ ജോലി ചെയ്യുമ്പോള്‍ പിതാവിനു കാന്‍സര്‍ രാഗം പിടിപെടുകയും.

രണ്ടു വര്‍ഷത്തെ ചികിത്സയ്ക്കു ശേഷം പിതാവ് മരണപ്പെട്ടു. അങ്ങനെ പ്രവാസം മതിയാക്കി നാട്ടിലെത്തി. മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനിയില്‍ ഓട്ടോമൊബൈല്‍ ട്രെയിനറായി ജോലി ചെയ്യവേയാണ് യാദൃശ്ചികമായി ഡയറക്ടര്‍ ഫാസില്‍ ബഷീറിനോട് സിനിമാ മോഹത്തെ കുറിച്ച് പറയുന്നത്. അങ്ങനെ അദ്ദേഹത്തിന്റെ പുതിയ സിനിമയായ മുംബൈ ടാക്സിയില്‍ ഒരു വേഷം ലഭിക്കുകയും പിന്നീട് ജോലി വേണ്ടാന്നു വച്ച് രണ്ടു വര്‍ഷം കൊണ്ട് 14 സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടുകയും ചെയ്തു. വീണ്ടും പോപ്പുലര്‍ മാരുതി എന്ന സ്ഥാപനത്തില്‍ സെയില്‍സ് മാനേജരായി ജോലിയ്ക്കു കയറി. വീണ്ടും മിമിക്രിയും സിനിമയും വിദേശ ട്രിപ്പുകളും ഒക്കെ ആയി തിരക്കു വന്നപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം ആ ജോലിയും ഒഴിവാക്കേണ്ടി വന്നു.

അങ്ങനെ നില്‍ക്കുമ്പോഴാണ് 2018 ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ എത്തി ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് മഴവില്‍ മനോരമയുടെ പരിപാടിയില്‍ വിജയിയുമായി. നാട്ടില്‍ 2014 ജനുവരി 17നു കൊച്ചിന്‍ ഇമെയില്‍സ് എന്ന ട്രൂപ്പ് ഉണ്ടാക്കി കലാഭവന്‍ മണിയുടെ പ്രോഗ്രാം നടത്തി 13 ലക്ഷത്തോളം രൂപ സമാഹരിച്ചു സാന്ത്വന സ്പര്‍ശം എന്ന രാമമംഗലം പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തിന് കൊടുത്തു.

പിന്നീട് കലാഭവന്‍ മണിയുടെ അവസാന കാല ഘട്ടങ്ങളില്‍ ഒരുപാടു ചാരിറ്റി പ്രോഗ്രാമുകള്‍ ചെയ്തു. സൂരാജ് വെഞ്ഞാറുമൂട്, ടിനി ടോം, ഗിന്നസ് പക്രു, പ്രശാന്ത് കാഞ്ഞിരമറ്റം, ബാബു ജോസ്, ബൈജു ജോസ്, കലാഭവന്‍ പ്രജോദ്, സുബി സുരേഷ്, അന്ഗീനുള്ള തുടങ്ങിയ താരങ്ങളുമായി ഒരുപാടു ചാരിറ്റി ഷോ ചെയ്തു. കേരള പോലീസിന്റെ നേത്ര ദാനം സുകൃതം പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. 

നാട്ടില്‍ ഏതു സാമുദായിക സംഘടനകളുടെയും ചാരിറ്റി സംഘടനകളുടെയും അനാഥാലയങ്ങളുടെയും പാലിയേറ്റീവ് സെന്ററുകളുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായും ആവുന്ന രീതിയില്‍ സാമ്പത്തികമായി സഹകരിക്കുന്ന മനുഷ്യ സ്‌നേഹിയാണ് കലാഭവന്‍ ദിലീപ്. കഴിഞ്ഞ പ്രളയ കാലത്തു രക്ഷാ പ്രവര്‍ത്തനങ്ങളിലും ക്ലീനിങ് പ്രവര്‍ത്തനങ്ങളിലും അഹോരാത്രം പ്രവര്‍ത്തിക്കുന്നതിനും നേതൃത്വം കൊടുത്ത കലാകാരന്‍ കൂടി ആണ് ദിലീപ്.

ഭാര്യ സൂര്യ ദിലീപ് നഴ്സായി ജോലി ചെയ്യുകയാണ്. മകള്‍ തീര്‍ത്ഥാ ദിലീപ് വാളകം ബ്രൈറ്റ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ആര്യന്‍ ദിലീപ് ഒന്നര വയസ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, യമണ്ടന്‍ പ്രണയകഥ, CIA തുടങ്ങിയതാണ് സിനിമകള്‍. നാട്ടില്‍ പ്രമുഖ കലാകാരന്‍മാരുടെ ചാരിറ്റി ഗ്രൂപ്പ് ആയ വോയിസ് ഓഫ് ഹ്യൂമാനിറ്റിയുടെ പ്രവര്‍ത്തകന്‍ കൂടിയാണ്. സെപ്റ്റംബര്‍ മാസത്തിലെ പൊന്നോണം 2019 എന്ന യുകെ- യൂറോപ്പ് മെഗാ ഷോയുടെ ഭാഗമായാണ് ദിലീപ് ലണ്ടനില്‍ എത്തുമ്പോഴാണ് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാന്‍ എത്തുന്നത്.

സെപ്റ്റംബര്‍ 28ന് സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. 33 പേരെയാണ് ആകാശച്ചാട്ടത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവിംഗിനായി തയ്യാറാക്കുക.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്‌സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category