1 GBP = 85.80 INR                       

BREAKING NEWS

ആര്‍ച്ചി രാജകുമാരന്റെ മാമോദീസ നാളെ നടക്കുമ്പോള്‍ രാജ്ഞി പങ്കെടുക്കില്ലെന്ന് ഉറപ്പായി; ഇന്നത്തെ ചടങ്ങ് നാളത്തേക്ക് മാറ്റിയത് ചാള്‍സ് രാജകുമാരനു വേണ്ടി; പാരമ്പര്യങ്ങള്‍ മറന്നുള്ള മാമോദീസയെച്ചൊല്ലി ഊഹാപോഹങ്ങള്‍ തുടരുന്നു

Britishmalayali
kz´wteJI³

ഹാരി രാജകുമാരന്റെയും മേഗന്‍ രാജകുമാരിയുടെയും മകന്‍ ആര്‍ച്ചി രാജകുമാരന്റെ മാമോദീസ ശനിയാഴ്ച നടക്കുമെങ്കിലും ചടങ്ങില്‍ എലിസബത്ത് രാജ്ഞി പങ്കെടുക്കില്ലെന്ന് ഉറപ്പായി. ഇന്ന് നടക്കേണ്ടിയിരുന്ന മാമോദീസ, ഹാരിയുടെ അച്ഛന്‍ ചാള്‍സ് രാജകുമാരന് പങ്കെടുക്കാനുള്ള സൗകര്യാര്‍ഥമാണ് നാളത്തേക്ക് മാറ്റിയത്. പേരക്കുട്ടികളുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കുന്ന പതിവ് രാജ്ഞിക്കില്ലെങ്കിലും, ആര്‍ച്ചിയുടെ മാമോദീസയില്‍ രാജ്ഞി പങ്കെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഫിലിപ്പ് രാജകുമാരനൊപ്പം സന്ദ്രിഘമില്‍ വീക്കെന്‍ഡ് ചെലവിടാമെന്ന് നേരത്തെ നിശ്ചയിച്ചതിനാലാണ് രാജ്ഞി മാമോദീസയ്ക്ക് എത്താത്തതെന്ന് കൊട്ടാരം വൃത്തങ്ങള്‍ വ്യക്തമാക്കി.

വിന്‍ഡ്‌സര്‍ കാസിലില്‍ ഇന്ന് നിശ്ചയിച്ചിരുന്ന ചടങ്ങ് അവസാന നിമിഷമാണ് നാളത്തേക്ക് മാറ്റിയത്. ചടങ്ങില്‍ ആര്‍ച്ചിയുടെ തലതൊട്ടപ്പന്മാര്‍ ആരായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. മേന്റെ അമ്മ ഡോറിയയാണ് മറ്റൊരു മുഖ്യാതിഥി. എല്ലാം ആസൂത്രണം ചെയ്തുകഴിഞ്ഞപ്പോഴാണ് രാജ്ഞിയുടെയും ചാള്‍സ് രാജകുമാരന്റെയും അസൗകര്യം ഇവരറിയുന്നത്. ഇതോടെയാണ് ചാള്‍സിന് പങ്കെടുക്കുന്നതിനായി ചടങ്ങ് നാളത്തേക്ക് മാറ്റിയതെന്നാണ് വിവരം. വെയ്ല്‍സിന്റെ രാജകുമാരനായി ചുമതലയേറ്റതിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചാള്‍സ് വെയ്ല്‍സിലാണിപ്പോഴുള്ളത്.

രാജ്ഞിയുടെ സന്ദ്രിഘം പരിപാടിയും നേരത്തെ നിശ്ചയിച്ചിരുന്നതാണ്. അവിടെ ഔദ്യോഗിക ചടങ്ങുകള്‍ കൂടിയുള്ളതിനാല്‍ രാജ്ഞിക്ക് മാമോദീസയ്ക്ക് എത്തിച്ചേരാനാവില്ല. പൊതുവെ പേരക്കുട്ടികളുടെ മാമോദീസയ്ക്ക് രാജ്ഞി എത്തുന്ന പതിവില്ലെന്ന് കൊട്ടാരം വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം വില്യമിന്റെ മൂന്നാമത്തെ മകന്‍ ലൂയി രാജകുമാരന്റെ മാമോദീസയ്ക്കും രാജ്ഞിയുണ്ടായിരുന്നില്ല. എന്നാല്‍, ഹാരിയുടെ ആദ്യപുത്രനെന്ന നിലയില്‍ ആര്‍ച്ചിയുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്ഞി ആഗ്രഹിച്ചിരുന്നുവെന്നാണ് വിവരം.

സാധാരണ രാജ്ഞിയുടെ ഔദ്യോഗിക പരിപാടികളെല്ലാം ഒരുവര്‍ഷം മുമ്പെങ്കിലും നിശ്ചയിക്കുന്നതാണ്. അതറിയാമായിരുന്നിട്ടും മാമോദീസയ്ക്കായി ഹാരിയും മേനും ഈ ദിവസം തിരഞ്ഞെടുത്തത് കൊട്ടാരത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയിരുന്നു. മാമോദീസയ്ക്ക് രാജ്ഞിക്കുകൂടി സൗകര്യപ്രദമായ ഒരു ദിവസം ഹാരിയും മേനും തിരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍, അതിഥികളുടെ സൗകര്യാര്‍ഥമാണ് ഹാരിയും മേഗനും നിശ്ചയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചടങ്ങില്‍ തലതൊട്ടപ്പന്മാരായി വരുന്നത് ആരാണെന്ന കാര്യത്തില്‍ രഹസ്യസ്വഭാവം ഇ്‌പ്പോഴും തുടരുകയാണ്. എന്നാല്‍, കഴിഞ്ഞദിവസം വിംബിള്‍ഡണില്‍ സെറീന വില്യംസിന്റെ മത്സരം കാണാനെത്തിയ മേഗന്‍, തന്റെ ദീര്‍ഘകാലമായുള്ള സുഹൃത്തുക്കളായ ലിന്‍ഡ്‌സേ റോത്തിനെയും ഗെനെവീവ് ഹില്‍സിനെയും ഒപ്പം കൂട്ടിയിരുന്നു. അവരായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് സൂചന.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category