1 GBP = 88.40 INR                       

BREAKING NEWS

അര്‍ധനഗ്ന ചിത്രങ്ങളുടെ പേരില്‍ പോലീസ് തിരയുന്നുവെന്നറിഞ്ഞ് തുര്‍ക്കി വഴി ഫ്രാന്‍സിലെത്തിയ ഇറാനിയന്‍ മോഡലിന്റെ ജീവിതം പാരീസ് തെരുവില്‍; വീടില്ലാതലയുന്ന സുന്ദരിക്കായി കൈകോര്‍ത്ത് ലോകം

Britishmalayali
kz´wteJI³

ര്‍ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തടവുശിക്ഷയും ചാട്ടവാറടിയുമായിരുന്നു നെഗ്‌സിയ എന്ന 29-കാരിയായ ഇറാന്‍ മോഡലിനെ ജന്മനാട്ടില്‍ കാത്തിരുന്നത്. ശിക്ഷ ഭയന്ന് തുര്‍ക്കി വഴി ഫ്രാന്‍സിലേക്ക് കടന്ന നെഗ്‌സിയയെ അവിടെ കാത്തിരുന്നത് അതിലും കടുത്ത പരീക്ഷണങ്ങള്‍. വീടില്ലാതെ പാരീസിലെ തെരുവില്‍ താമസിക്കേണ്ടിവന്ന മോഡലിനെ സഹായിക്കാന്‍ കൈകോര്‍ക്കുകയാണ് ലോകമിപ്പോള്‍.

2017-ലാണ് റെവന്യൂഷണറി ഗാര്‍ഡുമാരെ ഭയന്ന് നെഗ്‌സിയക്ക് നാടുവിടേണ്ടിവന്നത്. അടിവസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തതോടെയാണ് നെഗ്‌സിയയ മതപോലീസിന്റെ നോട്ടപ്പുള്ളിയായത്. ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍ ഇവ പോലീസിന് കൈമാറുകയായിരുന്നു. ഇറാനിലെ ഇസ്ലാമിക നിയമം ലംഘിച്ചതിന് ചാട്ടവാറടിയുള്‍പ്പെടെ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഉറപ്പായതോടെ, അവര്‍ തുര്‍ക്കിയിലേക്ക് കടന്നു. അവിടെനിന്ന് പാരീസിലേക്കും.

സ്ത്രീകള്‍ക്ക് വില കല്‍പിക്കാത്ത, അവരെ ബഹുമാനിക്കാത്ത നിയമങ്ങള്‍ ലംഘിച്ചതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് നെഗ്‌സിയ പറയുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 13-നാണ് നെഗ്‌സിയ ഫ്രാന്‍സില്‍ രാഷ്ട്രീയാഭയത്തിന് അപേക്ഷിച്ചത്. എന്നാല്‍, അതിന്റെ കടലാസുകള്‍ ശരിയാകാന്‍ വൈകിയതോടെ, നെഗ്‌സിയക്ക് തെരുവില്‍ അഭയം തേടേണ്ടിവന്നു. ജോലി കണ്ടെത്താന്‍ സാധിക്കാതിരുന്നതും സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാതിരുന്നതും അവരെ വല്ലാതെ കഷ്ടപ്പെടുത്തി. പാര്‍ക്കിലെ ബെഞ്ചുകളിലും തെരുവുകളിലുമായിരുന്നു ഉറക്കം.

താന്‍ നേരിട്ട കഷ്ടപ്പാടുകളെ തലയുയര്‍ത്തിനിന്നാണ് നഗ്‌സിയ നേരിടുന്നത്. ഇറാനിലെ കടുത്ത മതനിയമങ്ങള്‍ ലംഘിക്കുകയും സ്വന്തം അസ്തിത്വം വീണ്ടെടുക്കുകയും ചെയ്ത താന്‍, ഇറാനിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ വിമോചനമാണ് ആഗ്രഹിക്കുന്നതെന്നും നഗ്‌സിയ പറഞ്ഞു. ഒരുഘട്ടത്തില്‍, ഭക്ഷണം കഴിക്കാന്‍ വകയില്ലാതെ കൈയിലുണ്ടായിരുന്ന ബാഗും വസ്ത്രങ്ങളും വില്‍ക്കേണ്ട ഗതികേടില്‍വരെ അവരെത്തിയിരുന്നു. അഭയാര്‍ഥികള്‍ക്കുള്ള ക്യാമ്പില്‍ തല്‍ക്കാലം താമസിക്കാനിടം കിട്ടിയതോടെയാണ് നഗ്‌സിയക്ക് ആശ്വാസമായത്.

അഭയാര്‍ഥി കേന്ദ്രത്തിലെത്തുന്നതുവരെ നഗ്‌സിയ അജ്ഞാതയായാണ് ജീവിച്ചത്. അവരുടെ കഥ പുറംലോകമറിഞ്ഞതോടെ, അവരെ സഹായിക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ആരംഭിച്ചു. ഇത് ഫ്രഞ്ച് സര്‍ക്കാരിന്റെ ചെവിയിലുമെത്തി. നഗ്‌സിയയുടെ അഭയാര്‍ഥി അപേകേഷ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫ് കാസ്റ്റനര്‍ പറഞ്ഞു. നഗ്‌സിയയെ ബന്ധപ്പെട്ടുവെന്നും അവരുടെ അപേക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category