1 GBP = 88.60 INR                       

BREAKING NEWS

ഇന്ത്യയ്ക്ക് ഒരിക്കല്‍ക്കൂടി 'ഓറഞ്ച്' പരീക്ഷ എഴുതേണ്ടി വരുമോ? അതും സെമിയില്‍ ഇംഗ്ലണ്ടിനെതിരെ; ഉത്തരം കിട്ടാന്‍ ശനിയാഴ്ച വരെ കാത്തിരിക്കണം; ഓസ്ട്രേലിയ തോല്‍ക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താല്‍ നീലപ്പട ഒന്നാം സ്ഥാനക്കാരാകും; ഓസ്ട്രേലിയയ്ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായാല്‍ ഇന്ത്യ രണ്ടാമതും; ഐസിസിയുടെ നിയമപ്രകാരം ഇന്ത്യക്ക് എവേ ജഴ്സി അണിയേണ്ടി വന്നേക്കും

Britishmalayali
kz´wteJI³

ലണ്ടന്‍: ലോകകപ്പില്‍ സെമി ലൈനപ്പ് ഏകേദേശം വ്യക്തമായി കഴിഞ്ഞു. അത്ഭുതങ്ങള്‍ നടന്നില്ലെങ്കില്‍ കീവിസായിരിക്കും നാലാം സ്ഥാനത്ത് ഇംഗ്ലണ്ടിന് പിന്നാലെ സെമി ബര്‍ത്ത് ഉറപ്പിക്കുന്നത്. ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാന ലാപ്പിലെത്തിനില്‍ക്കുമ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ സെമി പോരാട്ടത്തിനുള്ള ടിക്കറ്റ് ഉറപ്പിച്ചുകഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കിവികളാകും സെമിയിലേക്ക് പറന്നെത്തുകയെന്ന സാധ്യതയാണ് എങ്ങും നിറയുന്നത്. 1992ലെ പാക് അത്ഭുതം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഒന്നും തന്നെയില്ല. നിലവില്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മികച്ചതാണെന്നതാണ് കാരണം.

സെമിയിലെ നാലാം ടീം ഏത് എന്നതിനൊപ്പം ഇന്ത്യന്‍ ആരാധകര്‍ക്കറിയേണ്ട മറ്റൊരു ചോദ്യം, ആരാകും ഇന്ത്യയുടെ സെമി എതിരാളികള്‍ എന്നതാണ്. ശനിയാഴ്ച വരെ കാത്തിരിക്കണം അതിന് ഉത്തരം കിട്ടാന്‍. ഇന്ത്യ- ശ്രീലങ്ക, ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമിലൈനപ്പ് തീരുമാനിക്കുക. ഓസ്ട്രേലിയ തോല്‍ക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താല്‍ നീലപ്പട ഒന്നാം സ്ഥാനക്കാരാകും അങ്ങനെയങ്കില്‍ നാലാം സ്ഥാനക്കാരെയാകും ഇന്ത്യ സെമിയില്‍ നേരിടുക. അങ്ങനയെങ്കില്‍ മിക്കവാറും ന്യൂസിലന്‍ഡാകും എതിരാളികള്‍.

ഓസ്ട്രേലിയന്‍ പ്രഭാവത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായാല്‍ ഇന്ത്യ രണ്ടാം സ്ഥാനക്കാരാകും. നിലവിലെ ഫോമില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെ പരാജയപ്പെടുത്താന്‍ ആഫ്രിക്കന്‍ ശക്തികള്‍ക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. അങ്ങനയെങ്കില്‍ ആതിഥേയരായ ഇംഗ്ലണ്ടാകും സെമിയില്‍ എതിരാളികള്‍.ലീഗ് റൗണ്ടില്‍ ഇന്ത്യയെ കീഴടക്കിയ ഏക ടീം എന്ന ആത്മവിശ്വാസത്തോടെയെത്തുന്ന ഇംഗ്ലണ്ടിനോട് കണക്ക് തീര്‍ക്കാന്‍ കോലിപ്പടയ്ക്ക് അവസരം ലഭിക്കും. അങ്ങനെ വരുമ്പോള്‍ ഐസിസി പുതിയതായി അവതരിപ്പിച്ച നിയമപ്രകാരം ഇന്ത്യക്ക് എവേ ജഴ്സി അണിയേണ്ടി വന്നേക്കും. ഓറഞ്ച് ജേഴ്സിയുടെ പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായതിന് പിന്നാലെ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. ഇതു തന്നെയായിരുന്നു ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഏക തോല്‍വിയും.

അതേസമയം ഒരേ നിറമുള്ള ജേഴ്സി അണിയുന്ന ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ വരുമ്പോള്‍ ഹോം-എവേ എന്നിങ്ങനെ ഫുട്ബോളിലെ രീതി ഐസിസി ക്രിക്കറ്റില്‍ പരീക്ഷിക്കുകയായിരുന്നു. ഹോം ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിന് നീല ജേഴ്സിയും ഇന്ത്യക്ക് ഓറഞ്ച് ജേഴ്സിയും അങ്ങനെയാണ് വന്നത്. ഇപ്പോള്‍ സെമിയിലും ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വന്നാല്‍ ആ രീതി തുടരാനാണ് സാധ്യത. സെമിയില്‍ എന്തെങ്കിലും മാറ്റം വരുമോയെന്ന കാര്യത്തില്‍ പുതിയ അറിയിപ്പുകള്‍ ഒന്നും വന്നിട്ടുമില്ല.ലോകകപ്പിലെ നിബന്ധന അനുസരിച്ച് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് വരുന്ന ടീമിനെ ഹോം ടീമായാണ് പരിഗണിക്കുന്നത്. പക്ഷേ, ഇംഗ്ലണ്ടിന് നിലവില്‍ എവേ ജേഴ്സി ഇല്ലാത്തതിനാല്‍ ഇന്ത്യയുമായി മത്സരം വന്നാല്‍ എന്താകും ഐസിസിയുടെ തീരുമാനമെന്ന് കണ്ടറിയണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category