1 GBP = 93.40 INR                       

BREAKING NEWS

ആരവങ്ങളും ആര്‍പ്പുവിളികളും താളവും വഞ്ചിപ്പാട്ടിന്റെ ഈരടികളും നാളെ ബര്‍ക്കിന്‍ഹെഡില്‍ മുഴങ്ങും; ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുട്ടനാട്ടുകാര്‍ ഒത്തുച്ചേരുന്നു

Britishmalayali
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

തിനൊന്നാമത് കുട്ടനാട് സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ബര്‍ക്കിന്‍ഹെഡിലെ ഡോ. അയ്യപ്പ പണിക്കര്‍ നഗര്‍ സെന്റ് ജോസഫ് കത്തോലിക് പ്രൈമറി സ്‌കൂളില്‍ നടക്കും. ആരവങ്ങളും ആര്‍പ്പുവിളികളും താളവും വഞ്ചിപ്പാട്ടിന്റെ ഈരടികളും നിറഞ്ഞു നില്‍ക്കുന്ന ഒരു സൗഹൃദ പകലിലേക്ക് എല്ലാ കുട്ടനാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി കുട്ടനാട് സംഗമം 2019ന്റെ ജനറല്‍ കണ്‍വീനര്‍മാരായ റോയി മൂലംങ്കുന്നം, ജോര്‍ജ് കാവാലം, ജെസ്സി വിനോദ് എന്നിവര്‍ അറിയിച്ചു.

നാളെ രാവിലെ 10 മണിക്ക് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. കുട്ടനാടിന്റെ തനതായ ശൈലിയില്‍ അതിഥികളെ നെല്‍ കതിര്‍ നല്‍കി കളഭം ചാര്‍ത്തി സ്വീകരിക്കും. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ചെണ്ടവാദ്യ താളമേള ഘോഷത്തോടെ നടക്കുന്ന കുട്ടനാടന്‍ ഘോഷയാത്രയോടെ പരിപാടികള്‍ക്ക് ആരംഭം കുറിക്കും. പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യുകെ പ്രവാസികളുടെ പങ്കും എന്ന വിഷയത്തില്‍ സിമ്പോസിയം കുട്ടനാടിന്റെ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, ഞാറ്റുപാട്ട്, തേക്കുപാട്ട്, കൊയ്ത്തുപാട്ട്, വള്ളംകളിയുടെ ദൃശ്യാവിഷ്‌കരണം എന്നിവ സ്റ്റേജജില്‍ അവതരിപ്പിക്കും.

ജിസിഎസ്സി എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് കുട്ടനാട് ബ്രില്യന്‍സ് അവാര്‍ഡ് കുട്ടനാടന്‍ കലാപ്രതിഭകളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, കുട്ടനാടന്‍ വള്ള സദ്യ തുടങ്ങി അനവധി പരിപാടികളുമായാണ് കുട്ടനാട് സംഗമം അണിഞ്ഞൊരുങ്ങുന്നത്. സംഗമത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബീന ബിജുവിന്റെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതാണ്.

ബീന ബിജു - 07865198057 

യുകെയിലെ പ്രാദേശിക സംഗമങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുട്ടനാട് സംഗമത്തില്‍ ഈ പ്രാവശ്യം യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി കുട്ടനാട്ടുകാരുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്ന് റിസ്പ്ഷന്‍ കണ്‍വീനേഴ്സ് ആയ വിനോദ് മാലിയില്‍, ജയാ റോയ്, റെജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു. ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ സിന്നി കാനേച്ചേരി മോനിച്ചന്‍ കിഴക്കേച്ചിറ എന്നിവരുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റിയും കുട്ടനാട് സംഗമ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതായി ബര്‍ക്കിന്‍ഹെഡ് ടീം അറിയിച്ചു. വിപുലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കുട്ടനാട് സംഗമം 2019ന്റെ വിജയത്തിനായി ഏരിയാ കോര്‍ഡിനേറ്റര്‍മാരായ ജിമ്മി മൂലംങ്കുന്നം, സോണി പുതുക്കരി, ലാല്‍ നായര്‍, രാജേഷ്, യേശുദാസ് തോട്ടുങ്കല്‍, ആന്റണി പുറവടി, സുബിന്‍ പെരുംമ്പള്ളി, ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍, ജോര്‍ജ്ജ് കാട്ടാംമ്പള്ളി, തോമസ് ചാക്കോ, ജേക്കബ്ബ് കുര്യാളശ്ശേരി, ജോസ് ഓടേറ്റില്‍, ബ്ലസണ്‍ മണിമുറി, ഫിലിപ്പ് എബ്രഹാം - (വെയില്‍സ്), സനിച്ചന്‍ തുണ്ടുപറമ്പ് (സ്‌കോട്ലന്റ്), ഡിന്നി കോട്ടുവരുത്തി എന്നിവരുടെ നേതൃത്വത്തില്‍ ഏരിയാ കോഡിനേറ്റിംഗ് കമ്മറ്റിയും പ്രവര്‍ത്തിച്ചു വരികയാണ്.
സ്ഥലത്തിന്റെ വിലാസം
Dr. Ayyapappanikar Nagar, St. Joseph Catholic Primary School, WoodChurch Road, Birkenhead, CH43 5UT

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category