1 GBP = 97.50 INR                       

BREAKING NEWS

കള്ളക്കേസ് ആണ് എന്ന് അങ്ങേക്ക് സംശയം തോന്നാന്‍ കാരണം എന്താണ് ? പിന്നെന്തിനാണ് ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനക്ക് വിഷമിക്കുന്നത് ? ഏത് സ്ത്രീ ബലാത്സംഗ കേസ് നല്‍കിയാലും ഇങ്ങനെ തന്നെയാവുമോ കോടതി വിധിക്കുക ? കോടിയേരി പുത്രന് ജാമ്യം ലഭിക്കുമ്പോള്‍ ചര്‍ച്ചയാവേണ്ടത്..

Britishmalayali
ഷാജന്‍ സ്‌കറിയ

കേരളം ഏറെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്ന ഒരു കേസില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരിക്കുന്നു. പലരും അത്ഭുതത്തോടു കൂടി മൂക്കത്ത് കൈ വെക്കുകയാണ് ഈ വിധി കേള്‍ക്കുമ്പോള്‍ കാരണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 438 എന്ന മുന്‍കൂര്‍ ജാമ്യം ഉപയോഗിക്കേണ്ടത് തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമായ ഒരു ആരോപണവുമായി ഒരാള്‍ ഒരു നീതിമാനെ കുടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവന് സുരക്ഷയൊരുക്കുന്നതിന് വേണ്ടി മാത്രമാവണം.

അതായത് രാഷ്ട്രീയ കാരണങ്ങള്‍ മൂലമോ ഉന്നത സ്വാധീനം മൂലം ശത്രുത തീര്‍ക്കുന്നതിനോ തികച്ചും നിരപരാധിയായ ഒരാളെ ഏതെങ്കിലും ഒരു കേസില്‍ പ്രതിചേര്‍ത്തുകൊണ്ട് അവനെ ജയിലിലടപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന ഗൂഢാലോചനയാണ് കോടതിക്ക് ബോധ്യമായാല്‍ അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ. ഒരാളുടെ പേരില്‍ ഒരു കുറ്റം ആരോപിക്കപ്പെടുമ്പോള്‍ അയാള്‍ ആ കുറ്റം ചെയ്തുവോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അല്ല. പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ സമര്‍പ്പിക്കുന്ന തെളിവുകള്‍ പോലും മുന്‍കൂര്‍ ജാമ്യ അവസ്ഥയില്‍ കോടിക്ക് പരിഗണിക്കേണ്ടതില്ല.

ഒരു കുറ്റം ഒരാളുടെ മേല്‍ ആരോപിക്കപ്പെട്ടാല്‍ അങ്ങനെ ഒരു എഫ്ഐആര്‍ ഉണ്ടായാല്‍ ആ എഫ്ഐആര്‍ ഇട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സാമ്പത്തികമോ ആയ സമ്മര്‍ദ്ദമോ ഏതെങ്കിലും തരത്തിലുള്ള അധികാര ദുര്‍വിനിയോഗമോ സംഭവിക്കപ്പെട്ടാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യം നല്‍കേണ്ടതുള്ളൂ. ഇങ്ങനെയൊരു വ്യവസ്ഥ സിആര്‍പിസിയില്‍ കൊണ്ടു വന്നത് തന്നെ രാഷ്ട്രീയ വിരോധം തീര്‍ത്ത് നിരപരാധികളെ ജയിലിടയ്ക്കുന്ന ജനാധിപത്യ രഹിതമായ ഒരു സാഹചര്യം മുന്‍പില്‍ കണ്ടുകൊണ്ടാണ്.

എന്നാല്‍ ഒരു യുവതി തന്നെയൊരാള്‍ ബാലത്സംഗം ചെയ്തിട്ടുണ്ട് എന്ന് പൊലീസില്‍ പരാതി കൊടുക്കുകയും അതേക്കുറിച്ച് പൊലീസ് പ്രാഥമികമായ അന്വേഷണം നടത്തുകയും ചെയ്ത ശേഷം ആ ആരോപണത്തില്‍ കഴമ്പുണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുക എന്ന ചോദ്യം പ്രസക്തമാണ്. മുന്‍കൂര്‍ ജാമ്യത്തെക്കാള്‍ കൂടുതല്‍ പരിഗണന നല്‍കുന്ന ജാമ്യം എന്ന സാധാരണ അവസ്ഥയില്‍ പോലും കോടതികള്‍ തെളിവുകള്‍ പരിശോധിക്കാറില്ല.

അങ്ങനെയാണ് ദിലീപ് എന്ന മലയാളകളുടെ പ്രിയപ്പെട്ട നടനും ഫ്രാങ്കോ എന്ന ജലന്ധര്‍ മെത്രാനും ദിവസങ്ങളോളം ജയിലില്‍ കിടന്നത്. ഒരാളുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ തെളിവുകള്‍ പരിശോധിക്കുന്നതും അയാള്‍ അപരാധിയാണോ എന്ന് തീരുമാനിക്കുന്നതും വിചാരണ വേളയിലാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ ബലാത്സംഗത്തിന് പരാതി കൊടുത്ത ഒരു സ്ത്രീയുടെ പരാതി വ്യാജമാണ് എന്ന പ്രാഥമിക നിഗമനം കോടതി എടുത്തെങ്കില്‍ അത് എന്ത് അടിസ്ഥാനത്തില്‍ എടുത്തു എന്ന് വ്യക്തമാക്കേണ്ട ബാധ്യത ആ ജഡ്ജിക്കുണ്ട്.

നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും പരമമായ സത്യം നില നിര്‍ത്തുന്നത് ജുഡീഷ്യറിയാണ് എന്ന് വിശ്വസിക്കുന്നവരാണ് എന്നെ പോലുള്ള സാധാരണ പൗരന്മാര്‍. അതുകൊണ്ട് തന്നെ സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയാവണം എന്ന പഴഞ്ചൊല്ല് കോടതികള്‍ക്ക് ബാധകമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category