1 GBP = 94.00 INR                       

BREAKING NEWS

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്ന മഹാ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ സോണിയക്ക് മാത്രമേ കഴിയൂ; നാഥനില്ലാതായ അണികള്‍ക്ക് ആശ്വാസമാകാന്‍ തത്ക്കാലം സോണിയ ഒഴിയേണ്ടത് പ്രിയങ്കയുടെ മേല്‍ ചുമതല ഏല്‍പ്പിച്ചാണ്; ഷിന്‍ഡെമാരേയും വോറമാരേയും ആന്റണിമാരേയും ഏല്‍പ്പിച്ച് കുലം മുടിക്കരുത്; നന്മ നിറഞ്ഞവനായ രാഹുലിന് ഒന്നിനും കഴിയില്ലെന്ന് ഉറപ്പായപ്പോളെങ്കിലും സോണിയ സത്യം മനസ്സിലാക്കട്ടെ..

Britishmalayali
kz´wteJI³

ന്ത്യാ മഹാരാജ്യം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ തുടക്കക്കാരായ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനം ഇപ്പോള്‍ അനുഭവിക്കുന്ന പ്രതിസന്ധി സമാനതകള്‍ ഇല്ലാത്തതാണ്. ഇന്ത്യയിലെ ജനാധിപത്യത്തില്‍ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആരും കോണ്‍ഗ്രസിന്റെ ഈ അവസ്ഥയില്‍ സന്തോഷിക്കുകയില്ല. ജനാധിപത്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ശക്തമായ ഒരു പ്രതിപക്ഷം ആണെന്നിരിക്കെ ഏകകക്ഷി ഭരണത്തിലേക്ക് രാജ്യം മുന്നേറിക്കൊണ്ടിരിക്കുന്നത് ഒരുതരത്തിലും യുക്തിക്ക് നിരക്കുന്നതല്ല. അരനൂറ്റാണ്ടിലധികം ഈ രാജ്യം ഭരിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്ത് പോലും ഇരിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന് മാത്രം ആണ് എന്നതും, ആ ഗ്യാപ്പില്‍ കൃത്യമായ അജണ്ടകളോടുകൂടി ഭരണകസേരയില്‍ ഉറയ്ക്കാന്‍ സാധിച്ച ബിജെപിയുടെ മിടുക്കിനെ അംഗീകരിക്കേണ്ടതാണെങ്കിലും കോണ്‍ഗ്രസ് പൂര്‍ണമായും നശിച്ച്പോകുന്നതും ഇന്ത്യയില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി ഇല്ലാതാകുന്നതും ഇന്ത്യയുടെ നന്മ ആഗ്രഹിക്കുന്ന ബിജെപിക്കാര്‍ പോലും ആഗ്രഹിക്കാന്‍ പാടില്ല.

നമ്മുടെ രാജ്യം ഇങ്ങനെയൊക്കെ നിലനില്‍ക്കണമെങ്കില്‍ ഇവിടെ ബഹുകക്ഷി ഭരണം ഉണ്ടാകുകയും അതിശക്തമായ ഒരു പ്രതിപക്ഷം നിലനില്‍ക്കുകയും ചെയ്യണം. വടക്കേ ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഏതാണ്ട് തുടച്ച് മാറ്റപ്പെട്ടിരിക്കുകയാണ്. ആന്ധ്രയിലും കര്‍ണാടകയിലും ഇപ്പോള്‍ കാണുന്ന സൂചനകള്‍ ദക്ഷിണേന്ത്യയും ഇത് പിടിച്ചടക്കും എന്ന് തന്നെയാണ്. അങ്ങനെ വരുമ്പോള്‍ ഒരുപക്ഷേ വരുംകാലത്ത് കേരളത്തില്‍ മാത്രമാകാം കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അവശേഷിക്കുക. അത്തരം ഒരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. 15 വര്‍ഷം മുമ്പ് എംപിയായി മത്സരിച്ചുകൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങിയ രാഹുല്‍ ഗാന്ധി മൂന്നു കൊല്ലം ആ പാര്‍ട്ടിയുടെ ഉപാധ്യക്ഷനായും രണ്ട് കൊല്ലം അധ്യക്ഷനായും പ്രവര്‍ത്തിച്ച ശേഷം കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ദയനീയമായ സ്ഥിതിയിലേക്ക് നീങ്ങപ്പെട്ടപ്പോള്‍ ഈ പണി തനിക്ക് പറ്റിയതല്ല എന്ന് ബോധ്യപ്പെടുകയും അത് വേണ്ടെന്ന് വെക്കാന്‍ തീരുനമാനിക്കുകയും ചെയ്തതിന് കുറ്റം പറയാന്‍ പാടില്ല.

രാഹുലിന്റെ സത്യസന്ധമായ ഈ നിലപാടിന് കയ്യടി കൊടുക്കുകയും രാഹുലിനെ വിശ്രമിക്കാന്‍ അനുവദിക്കുകയുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. രാഹുല്‍ഗാന്ധി പോയാല്‍ കോണ്‍ഗ്രസ് ഇല്ലാതാകും എന്ന് ഭയന്ന് കൈകാലിട്ടടിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാരോട് എനിക്ക് സഹതാപം മാത്രമാണ് ഉള്ളത്. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ഒന്നും നേടാനാകാത്ത രാഹുല്‍ ഗാന്ധി മടങ്ങാന്‍ തീരുമാനിച്ചതില്‍ ഒരു തെറ്റുമില്ല. രാഹുലിന്റെ പരാജയം സൂചിപ്പിക്കുന്നത് ഇന്ത്യാ മാഹാരാജ്യത്ത് ആധുനിക കാലത്ത് നല്ലൊരു മനസ്സും സത്യസന്ധമായ ഇടപെടലും സൂക്ഷ്മമായ വാക്കുകളും മാത്രം പോരാ നേതാവായി തിളങ്ങാന്‍ എന്നും, കൃത്യമായ അജണ്ടകള്‍ സെറ്റ് ചെയ്തുകൊണ്ട് എന്ത് വിലകൊടുത്തും ആരെയും സ്വന്തമാക്കുന്നതിനും എന്ത് നുണപറഞ്ഞും അത് സത്യമായി പരിവര്‍ത്തനം നടത്തുന്നതിനുമുള്ള കുതന്ത്രങ്ങളും ഒക്കെ പരിശീലിച്ചിരിക്കണം എന്നു തന്നെയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category