1 GBP = 93.75 INR                       

BREAKING NEWS

നീ വഞ്ചകി അമൂല്യമായ എന്റെ വിശ്വാസത്തെ ഒറ്റു കൊടുത്തവള്‍.. നിന്റെ കളി എല്ലാവരും അറിഞ്ഞു..! ഹയ രാജകുമാരി ലണ്ടനില്‍ എത്തിയിരുന്നത് ബ്രിട്ടീഷ് ബോഡിഗാര്‍ഡിനൊപ്പം ജീവിക്കാനോ? ഷെയ്ഖ് മുഹമ്മദ് അപ്രതീക്ഷിതമായി ലണ്ടനിലെ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കണ്ടത് ഇരുവരും ഒരുമിച്ച് കഴിയുന്നത്

Britishmalayali
kz´wteJI³

ലണ്ടന്‍: ദുബായില്‍ നിന്നും ഒളിച്ചോടി ലണ്ടനില്‍ കഴിയുന്ന ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂമിന്റെ ഭാര്യ ഹയ രാജകുമാരിക്ക് മേല്‍ ഷെയ്ഖിനുണ്ടായിരുന്ന കടുത്ത സംശയം ശരിയാണെന്ന് തെളിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഹയക്ക് അവരുടെ ബ്രിട്ടീഷ് ബോഡിഗാര്‍ഡ് അല്‍-ഹുസൈനുമായി അവിഹിത ബന്ധമുണ്ടെന്ന ഷെയ്ഖിന്റെ സംശയം ശരിയാണെന്ന് ബോധ്യപ്പെട്ടുവെന്നാണ് സൂചന. ദുബായ് ഭരണാധികാരിയെ വെട്ടിച്ച് ഭാര്യ ഹയ രാജകുമാരി ഇടക്കിടെ ലണ്ടനില്‍ എത്തിയിരുന്നത് ബ്രിട്ടീഷ് ബോഡിഗാര്‍ഡിനൊപ്പം ജീവിക്കാനോ...? എന്ന സംശയം നേരത്തെ തന്നെ ഷെയ്ഖിനുണ്ടായിരുന്നു.

തന്റെ സംശയം ഇത് തെളിയിക്കാനായി ഷെയ്ഖ് അപ്രതീക്ഷിതമായി ലണ്ടനിലെ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കണ്ടത് ഇരുവരും ഒരുമിച്ച് കഴിയുന്നതാണെന്നാണ് റിപ്പോര്‍ട്ട്. ഒളിച്ചോടിയ രാജകുമാരിക്കെതിരെ സുല്‍ത്താന്‍ ഉയര്‍ത്തുന്നത് ഞെട്ടിക്കുന്ന ആരോപണങ്ങളാണ്. തനിക്ക് ബ്രിട്ടീഷ് പൗരനായ ഈ ബോഡിഗാര്‍ഡുമായുള്ള ബന്ധത്തെക്കുറിച്ച് ഷെയ്ഖിന് സംശയമുണ്ടെന്നും അതിന്റെ ലഭിച്ചേക്കാവുന്ന ശിക്ഷയെ ഭയന്നാണ് ഹയ ദുബായ് വിട്ടതെന്നും സൂചനയുണ്ട്. തന്റെ വഴി വിട്ട ബന്ധത്തെക്കുറിച്ച് താന്‍ ദുബായിലുള്ളപ്പോഴാണ് ഷെയ്ഖ് അറിയുന്നതെങ്കില്‍ ജീവന്‍ വരെ നഷ്ടപ്പെടുമെന്ന പേടി കാരണമാണ് ഹയ മുന്‍ പിന്‍ നോക്കാതെ ലണ്ടനിലേക്ക് പലായനം ചെയ്തിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

69 വയസുള്ള ഷെയ്ഖിനെതിരെ 45 കാരിയായ ഹയ ബ്രിട്ടനിലെ ഫാമിലി കോര്‍ട്ടില്‍ ഡിവോഴ്‌സ് പെറ്റീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയൊരു ജീവിതം തുടങ്ങുന്നതിനാണ് ഹയ ഒരുങ്ങുന്നതെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ഷെയ്ഖിന്റെ ആറ് പത്‌നിമാരില്‍ ഒരാള്‍ മാത്രമായ ഹയ ബ്രിട്ടീഷ് ബോഡിഗാര്‍ഡിന് അമൂല്യമായ ഉപഹാരങ്ങള്‍ കൈമാറിയത് നേരത്തെ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതിനെതിരെ രാജകുടുംബത്തില്‍ നിന്നും വന്‍ ചോദ്യം ചെയ്യലുകളാണ് ഹയക്ക് നേരിടേണ്ടി വന്നിരുന്നത്. തന്റെ ഭാര്യയുടെ പലായനത്തിന്റെ പശ്ചാത്തലത്തില്‍ ഷെയ്ഖ് കഴിഞ്ഞ വാരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രശസ്തമായ ഒരു അറബിക്കവിതാ ശകലം പോസ്റ്റ് ചെയ്തിരുന്നു. നീ വഞ്ചകി അമൂല്യമായ എന്റെ വിശ്വാസത്തെ ഒറ്റു കൊടുത്തവള്‍.. നിന്റെ കളി എല്ലാവരും അറിഞ്ഞു..എന്ന വരികളാണ് ഷെയ്ഖ് പോസ്റ്റ് ചെയ്തിരുന്നത്.

യുകെയിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തിനടുത്ത് 85 ലക്ഷം പൗണ്ട് വിലയുള്ള കൊട്ടാര സദൃശയമാ ബംഗ്ലാവിലാമ് ഹയ തന്റെ രണ്ട് മക്കള്‍ക്കൊപ്പം ഇപ്പോള്‍ താമസിക്കുന്നത്. തന്നെ വഞ്ചിച്ച് രക്ഷപ്പെട്ട ഭാര്യയെയും മക്കളെയും എങ്ങനെയെങ്കിലും തിരിച്ച് കൊണ്ട് പോവാന്‍ ഷെയ്ഖ് കൊണ്ട് പിടിച്ച ശ്രമമാണ് നടത്തുന്നത്. ഇതിനായി കോടതിയുടെ വിധിയും ഷെയ്ഖ് നേടിയിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബവുമായി ഇരുവരും നല്ല ബന്ധം നിലനിര്‍ത്തുന്നവരാണ്. വളരെ പാടു പെട്ട് മാസങ്ങള്‍ ശ്രമിച്ചാണ് ഹയ ദുബായില്‍ നിന്നും ലണ്ടനിലെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ഷെയ്ഖിന്റെ ഒരു മകളായ ലത്തീഫാ രാജകുമാരി ദുബായിലെ ജീവിതം മടുത്ത് ഒളിച്ചോടിയെങ്കിലും അവസാനം പിടികൂടി ദുബായിലേക്ക് കൊണ്ട് വന്ന് ഷെയ്ഖ് തടവിലാക്കിയിരിക്കുകയാണ്.

ബ്രിട്ടീഷ് പൗരനുമായി ഭാര്യ ഏറെ അടുപ്പത്തിലാണെന്നു മഖ്‌തോമിന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ജീവന് പോലും ഭീഷണിയാകുമെന്നു ഹായ ഭയക്കുന്നു. ജീവന് തന്നെ ഭീഷണിയാകുമെന്ന് ഭയന്നാണ് ഹായ ഒളിച്ചോടിയതെന്ന് സുഹൃത്തുക്കളും പറഞ്ഞു. ഇതുവരെ സംശയത്തെ ബലപ്പെടുത്തുന്ന ഒന്നും കണ്ടെത്താന്‍ പറ്റിയിട്ടില്ലെങ്കിലും ബ്രിട്ടീഷ് പൗരനോട് രാജ്ഞി കാട്ടുന്നത് അസാധാരണ സൗഹൃദം ആണെന്ന് രാജകുടുംബത്തില്‍ സംസാരമുണ്ട്. ഹായ രാജകുടുംബത്തിലെ എതിര്‍പ്പ് മറികടന്നു ബ്രിട്ടീഷ് പൗരനു വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ബ്രിട്ടനില്‍ 50 ലക്ഷം പൗണ്ടുകള്‍ സമ്പാദിക്കുന്ന യുകെ മിഷന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ജീവനക്കാരനായാ ബ്രിട്ടീഷുകാരന്‍ ഇതുവരെ പ്രതികരിചിട്ടില്ല.

ബ്രിട്ടനിലെ കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ 85 ദശലക്ഷം പൗണ്ട് മൂല്യമുള്ള ബംഗ്ളാവിലാണ് ഹായാ രാജ്ഞി 11, 7 വയസ്സ് പ്രായമുള്ള തന്റെ മക്കളുമായി കഴിയുന്നത്. ഭാര്യയെയും മക്കളെയും നാട്ടില്‍ എത്തിക്കാന്‍ രാജവും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. അതേസമയം മഖ്തുമും ഹായയും ബ്രിട്ടീഷ് രാജകുടുംബവുമായി നല്ല സൗഹൃദം പുലര്‍ത്തുന്നവരാണ്. മാസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ദുബായിലെ സ്വര്‍ഗീയ ജീവിതം ഉപേക്ഷിച്ചു യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ ഹായയ്ക്ക് അവസരമുണ്ടായത്. നേരത്തെ രാജകുടുംബത്തിലെ മഖ്ദുമിന്റെ മക്കളില്‍ ഒരാളായ ലത്തീഫാ രാജകുമാരി കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടിയിരുന്നു. ഒരു ബോട്ടില്‍ കയറി രക്ഷപെട്ട ഇവരെ ഇന്ത്യന്‍ തീരത്തു നിന്നും മഖ്ത്തുമിന്റെ സൈനികര്‍ പിടിച്ചു തിരികെ കൊണ്ടുപോയി. ഇത് തന്നെയാണ് ഹായയ്ക്കും പ്രചോദനം ആയത്. അതേസമയം താനും കുട്ടികളും മഖ്‌തോമിന്റെ ആള്‍ക്കാരാല്‍ ലണ്ടനിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയാകുമോ എന്ന ആശങ്കയും ഹായയ്ക്കുണ്ട്. അയര്‍ലന്‍ഡ് മുന്‍ പ്രസിഡന്റ് മേരി റോബിന്സണിന്റെ ഇടപെടലാണ് ഒളിച്ചോട്ടത്തിനു ഹായയ്ക്ക് സഹായകരമായതെന്നും വിവരമുണ്ട്.

ദുബായിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിന്റെ കൊട്ടാരത്തില്‍നിന്നു രക്ഷപ്പെടുന്ന മൂന്നാമത്തെ വനിതയാണു ഹയ. ഷെയ്ഖ് മുഹമ്മദിന്റെ പെണ്‍മക്കളായ ഷെയ്ഖ ഷംസയും ഷെയ്ഖ ലത്തിഫയും നാടുവിട്ടെങ്കിലും പിന്നീട് പിടിയിലായിരുന്നു. ഇവര്‍ ജയില്‍വാസം അനുഭവിക്കുകയാണെന്നാണു സൂചന.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category