1 GBP = 88.40 INR                       

BREAKING NEWS

ഒന്നരമാസത്തെ കഷ്ടപ്പാട്! വിജയരഹസ്യം വെളിപ്പെടുത്തി ഇംഗ്ലീഷ് മണ്ണില്‍ നിറഞ്ഞാടിയ ലോകത്തെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍; ലോകകപ്പ് എഡിഷനില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഈ ലോകോത്തര താരത്തിന് സ്വന്തം; സച്ചിനും ഹെയ്ഡനും പിന്നാലെ 600 റണ്‍സടിക്കുന്ന മൂന്നാമനെന്ന റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചു ഷക്കീബ് അല്‍ ഹസന്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ഈ ലോകകപ്പിന്റെ താരമാരെന്ന് വിശേഷിക്കാന്‍ ഒരുപാടു പേരുണ്ടെങ്കിലും അതില്‍ ഒരുപടി മുന്നിട്ട് നില്‍ക്കുന്ന താരം ഒന്നേയുള്ളു. അത് വേറാരുമല്ല ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ തന്നെ. താന്‍ എന്തുകൊണ്ട് ലോകത്തെ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായി എന്ന് വിളിച്ചോതുന്ന മിന്നല്‍ പ്രകടനമായിരുന്നു ഷാക്കിബിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതില്‍ പല ചരിത്രങ്ങളും രചിക്കപ്പെട്ടു പലതും വഴിമാറി.

വെള്ളിയാഴ്ച പാക്കിസ്ഥാനെതിരേ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഷാക്കിബിന്റെ ലോകകപ്പിലെ റണ്‍നേട്ടം 606 ആയി. ഒരു ലോകകപ്പ് എഡിഷനില്‍ 600 റണ്‍സും 10 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡും ഷാക്കിബ് സ്വന്തം പേരിലാക്കി. ഒരു ലോകകപ്പില്‍ 600 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണ് ഷാക്കിബ്. സച്ചിന്‍ തെണ്ടുല്‍ക്കറും മാത്യു ഹെയ്ഡനും മാത്രമാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

ഈ ലോകകപ്പില്‍ കളിച്ച എട്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 606 റണ്‍സ് ഷാക്കിബ് നേടിയിട്ടുണ്ട്. 86.57 റണ്‍സാണ് ശരാശരി. 96.03 സ്‌ട്രൈക്ക് റേറ്റിലാണ് ബംഗ്ലാ താരം ഈ റണ്‍സടിച്ചുകൂട്ടിയത്. ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഷാക്കിബ് തിളങ്ങി. 11 വിക്കറ്റുകളാണ് ഇതുവരെയുള്ള സമ്പാദ്യം.

ലോകകപ്പ് മത്സരങ്ങള്‍ക്കായി ഒന്നരമാസം കഷ്ടപ്പെട്ട് ശാരീരികക്ഷമത വര്‍ധിപ്പിച്ചതാണ് വിജയത്തിന്റെ പ്രധാന കാരണമെന്നാണ് ഷക്കിബ് പറയുന്നത്. ഇംഗ്ലീഷ് മണ്ണില്‍ എതിരിട്ട എല്ലാ ടീമിനെതിരെയും ഷക്കിബിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. മറ്റുപലരും തകര്‍ന്നപ്പോഴും ഷക്കീബിന്റെ ഒറ്റയാള്‍ പോരാട്ടം കടുവകള്‍ക്ക് തുണയാകുന്നതും കണ്ടു . ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ 66 റണ്‍സാണ് ഷാക്കിബ് കുറിച്ചത്.

അഫ്ഗാനിസ്ഥാനെതിരെ 51 റണ്‍സും 29 റണ്‍സിന് 5 വിക്കറ്റും വീഴ്ത്തി അവിസ്മരണമായി പ്രകടനം കാഴ്ചവച്ചു. ഈ ലോകകപ്പില്‍ ഇത്രയേറെ തിളങ്ങുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഷാക്കിബിന് ഒറ്റ മറുപടിയെയുള്ളൂ. ഠിനാധ്വാനം. ലോകകപ്പിന് മുമ്പ് ഒന്നരമാസത്തെ കഷടപ്പാടിലൂടെ കൂടുതല്‍ ശാരീരികക്ഷമത കൈവരിച്ചതാണ് വിജയത്തിലേക്ക് വഴികാട്ടിയത്.ദക്ഷിണാഫ്രിക്കെതിരായ തുടക്കം നല്‍കിയ ആത്മവിശ്വാസം ചെറുതല്ലെന്നും ഷാക്കിബ് സാക്ഷ്യപ്പെടുത്തുന്നു.മത്സരം നന്നായി ആസ്വദിച്ചാല്‍ ജയം വഴിയേ എത്തുമെന്ന് ഷാക്കിബ് പറയുന്നു. ഏകദിനകരിയറില്‍ 6000 റണ്‍സും 200 വിക്കറ്റ് നേട്ടവും ഷാക്കിബിന് സ്വന്തമായത് ഈ ലോകകപ്പിന്റെ മൈതാനത്തായിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category