1 GBP = 85.40 INR                       

BREAKING NEWS

ആകാശത്തു നിന്നും എടുത്തു ചാടണമെങ്കില്‍ രണ്ടു ദിവസത്തിനകം തീരുമാനിക്കുക; തിങ്കഴാഴ്ചയ്ക്കു ശേഷം സ്‌കൈ ഡൈവിംഗ് അപേക്ഷ സ്വീകരിക്കില്ല

Britishmalayali
kz´wteJI³

കാശത്തു നിന്നും എടുത്തു ചാടി പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിങ്ങളും പെടുമോ? എങ്കില്‍ രണ്ടു ദിവസത്തിനകം അപേക്ഷിക്കുക. തിങ്കളാഴ്ചയോടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്‌കൈ ഡൈവിംഗിനുള്ള അപേക്ഷ അവസാനിപ്പിക്കുന്നു. തിങ്കളാഴ്ചയ്ക്കു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നു ഫൗണ്ടേഷന്‍ ട്രസ്റ്റിമാര്‍ ബ്രിട്ടീഷ് മലയാളിയെ അറിയിച്ചു.

പ്രശസ്ത മിമിക്രി സിനിമാ താരം കലാഭവന്‍ ദിലീപ് അടക്കം നിലവില്‍ 33 പേരാണ് ആകാശച്ചാട്ടത്തിനായി തയ്യാറായിട്ടുള്ളത്. നിങ്ങള്‍ക്ക് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ എത്രയും വേഗം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. താല്‍പര്യമുള്ളവര്‍ക്ക് ഉടന്‍ തന്നെ മെയില്‍ ഐഡി വഴി ഞങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ അയച്ച് സ്‌കൈ ഡൈവിംഗിന്റെ ഭാഗമാകാവുന്നതാണ്.
സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുകയെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കുറച്ചു പേര്‍ക്കു കൂടി അവസരം നല്‍കാം എന്ന തീരുമാനത്തിലേക്ക് ട്രസ്റ്റിമാര്‍ എത്തിയതോടെയാണ് വീണ്ടും അപേക്ഷ ക്ഷണിക്കുന്നത്. 16 വയസുകഴിഞ്ഞ ആര്‍ക്കും ഈ ഉദ്യമത്തിന്റെ ഭാഗമാകാം. കുട്ടികള്‍ക്ക് ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.

സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.

മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.
 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category