1 GBP = 85.80 INR                       

BREAKING NEWS

മദ്യപിച്ച് അതിവേഗതയില്‍ ബിഎംഡബ്യു ഓടിച്ചു കയറ്റിയത് മൂന്ന് കുട്ടികളുടെ ദേഹത്ത്; അപകടമുണ്ടാക്കി നിര്‍ത്താതെ പോയത് ഗുരുതര കുറ്റം; പെര്‍ത്തില്‍ മലയാളിക്ക് ഒന്‍പതു കൊല്ലം തടവ് ശിക്ഷ; ബിജുപൗലോസിന് പരോള്‍ കിട്ടാനും ഏഴ് വര്‍ഷമെടുക്കും

Britishmalayali
kz´wteJI³

പെര്‍ത്ത്: ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ മദ്യലഹരിയില്‍ മൂന്നു കുട്ടികളെ ഇടിച്ചുവീഴ്ത്തുകയും, അതിലൊരു കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളിയായ ബിജു പൗലോസിനെ കോടതി ഒമ്പതു വര്‍ഷം തടവുശിക്ഷക്ക് വിധിച്ചു. ഏഴു വര്‍ഷത്തിനു ശേഷമേ 49കാരനായ ബിജു പൗലോസിന് പരോള്‍ ലഭിക്കുകയുള്ളൂ.

കിഴക്കന്‍ പെര്‍ത്തിലെ മിഡ് വെയിലില്‍ 2018 ജൂലൈ 31നായിരുന്നു ബിജു പൗലോസ് ഓടിച്ചിരുന്ന ബിഎംഡബ്ല്യൂ കാര്‍ മൂന്ന് ആണ്‍കുട്ടിളെ ഇടിച്ചിട്ടത്. റോഡിന്റെ മീഡിയനിലേക്ക് ഇടിച്ചുകയറിയ കാര്‍, കുട്ടികളെ ഇടിച്ചിട്ട ശേഷം നിര്ത്താതെ ഓടിച്ചു പോയിരുന്നു. പിന്നീട് തൊട്ടടുത്തുള്ള ഒരു നിരത്തില്‍ നിന്നാണ് പൊലീസ് കാര്‍ കണ്ടെടുത്തി. ഇതിന് ശേഷം ബിജുവിനെ അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരുക്കേറ്റിരുന്ന കെയ്ഡന്‍ മക്ഫീ എന്ന പതിനഞ്ചുകാരന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. ബ്ലേക്ക് ഒ നെയില്‍ എന്ന പതിനാറുകാരനും ഗുരുതരമായി പരുക്കേറ്റെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഒരു പന്ത്രണ്ടുകാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കേസില്‍ ബിജു പൗലോസ് നേരത്തേ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. മദ്യലഹരിയിലാണ് ബിജു പൗലോസ് കാറോടിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തിയതും നിര്‍ണ്ണായകമായി. തീര്‍ത്തും തെറ്റായതും അപകടകരമായതുമായ രീതിയിലാണ് ബിജു പൗലോസ് കാറോടിച്ചതെന്നും, കുട്ടികള്‍ക്ക് ഒഴിഞ്ഞുമാറാനുള്ള അവസരം പോലും ലഭിച്ചില്ലെന്നും വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ജോസഫ് മക്ഗ്രാത്ത് ചൂണ്ടിക്കാട്ടി. അപകടകരമായ രീതിയിലാണ് ഇയാള്‍ വാഹനമോടിച്ചതെന്ന മറ്റു ഡ്രൈവര്‍മാരുടെ സാക്ഷിമൊഴികളും കോടതി പരിശോധിച്ചു. തെറ്റു സമ്മതിച്ചുകൊണ്ട് ബിജു പൗലോസ് കോടതിക്ക് കത്തുമെഴുതിയിരുന്നു.

തനിക്കു നേരേ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് അപകടത്തിനു ശേഷം കാര്‍ നിര്‍ത്താതെ പോയതെന്ന് ബിജു പൗലോസ് വാദിച്ചു. ഇത് അംഗീകരിക്കാത്ത കോടതി ചെയ്ത തെറ്റിന് ബിജു പശ്ചാത്തപിക്കുന്നു എന്ന കാര്യം ആംഗീകരിക്കുകയും ചെയ്തു. അടുത്ത കാലത്തെങ്ങും ബിജു പൗലോസ് മദ്യപിച്ചിട്ടില്ലെന്നും, സംഭവിച്ചുപോയ തെറ്റില്‍ നിന്നും, അതിന്റെ ആഘാതത്തില്‍ നിന്നും ബിജു പൗലോസ് ഇതുവരെയും മുക്തനായിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കടുത്ത മാനസികാഘാതത്തിലായിരുന്നു ബിജുവെന്നും അഭിഭാഷകന്‍ വാദിച്ചു. അതായിരുന്നു മദ്യപാന ശീലത്തിന് കാരണം എന്നായിരുന്നു വാദം.

അപകടത്തില്‍പ്പെട്ട കുട്ടികളുടെ കുടുംബത്തോട് ബിജു പൗലോസ് ഇതുവരെയും നേരിട്ട് മാപ്പു പറഞ്ഞിട്ടില്ലെന്നും, ഒരു കുടുംബാംഗം വഴി പരോക്ഷമായി ഖേദപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അപകടം നടന്ന ശേഷവും കാര്‍ നിര്‍ത്താതെ പോയതിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദന കണക്കിലെടുക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.
ബിജു പൗലോസിന് ഒമ്പതു വര്‍ഷം തടവുശിക്ഷ വിധിച്ചെങ്കിലും, ഏഴു വര്‍ഷം കഴിയുമ്പോള്‍ പരോളിന് അര്‍ഹതയുണ്ടാകും. ബിജു പൗലോസിന്റെ ഡ്രൈവിങ് ലൈസന്‍സും ഏഴു വര്‍ഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category