1 GBP = 93.40 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ തിരുന്നാള്‍ ഇന്ന്; തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9.45 മുതല്‍; അണിഞ്ഞൊരുങ്ങി വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയം

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

 

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം ഇന്ന്. രാവിലെ 9.45 മുതല്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ദേവാലയം തിരുന്നാള്‍ ആഘോഷത്തിനായി തയ്യാറായി കഴിഞ്ഞു. പൊന്തിഫിക്കല്‍ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് ശ്രാമ്പിക്കല്‍ പിതാവ് മുഖ്യ കാര്‍മ്മികന്‍ ആവുമ്പോള്‍ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന ഒട്ടേറെ വൈദീകര്‍ സഹ കാര്‍മ്മികര്‍ ആവും.

രാവിലെ 9. 45 ന് ശ്രാമ്പിക്കല്‍ പിതാവിനെയും വൈദീകരെയും ഗില്‍ഡ് റൂമില്‍ നിന്നും പ്രദക്ഷിണമായി വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അലങ്കരിച്ചു മോഡി പിടിപ്പിച്ച അള്‍ത്താരയിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആവും അത്യാഘോഷ പൂര്‍വമായ തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാവുക.

ദിവ്യബലി മദ്ധ്യേ മാര്‍. ജോസഫ് ശ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കും. മാഞ്ചസ്റ്റര്‍ മിഷനിലെ വിവിധ മാസ്സ് സെന്ററുകളില്‍ നിന്നും എത്തുന്ന ഗായകരുടെ ആലാപനങ്ങള്‍ തിരുന്നാള്‍ കുര്‍ബാനയെ ഭക്തി സാന്ദ്രമാക്കും. ിവ്യബലിയെ തുടര്‍ന്ന് നടക്കുന്ന ലദീഞ്ഞിനെ തുടര്‍ന്നാവും പൗരാണികത വിളിച്ചോര്‍ത്തുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിനു തുടക്കമാവുക.

സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്നും ആരംഭിക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം ഡങ്കറി റോഡിലൂടെ പോയി പോര്‍ട്ട് വെയില്‍ പ്രവേശിച്ച ശേഷം തിരികെ ദേവാലയത്തില്‍ പ്രവേശിക്കും. പതാകകളും, പൊന്നിന്‍ കുരിശുകളും, വെള്ളികുരിശും, മരക്കുരിശുകളും, മുത്തുക്കുടകളും, ഫാമിലി യൂണിറ്റുകളുടെ പതാകകളും എല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കുമ്പോള്‍ മേള പ്പെരുക്കം തീര്‍ത്തു മാഞ്ചസ്റ്റര്‍ മേളവും സ്‌കോര്‍ട്ടിഷ് പൈപ്പ് ബാന്‍ഡും പ്രദക്ഷിണത്തില്‍ അണിനിരക്കും. കൂടാതെ, നാടന്‍ വിഭവങ്ങളുമായി മാതൃദീപ്തിയുടെ സ്റ്റാള്‍ പള്ളി പെരുന്നാള്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതാണ്. സ്ത്രീകള്‍ വിവിധ ഗ്രൂപ്പുകളിലായി തിരിഞ്ഞ് വീട്ടില്‍ ഉണ്ടാക്കിയെടുത്ത അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം തുടങ്ങിയ പലഹാരങ്ങളാണ് ഇവിടെ വില്‍പനയ്ക്ക് എത്തിക്കുക. ആവശ്യക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് യഥേഷ്ടം വാങ്ങിക്കാം.

വിശുദ്ധ തോമാസ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങളും വഹിച്ചു നീങ്ങുന്ന തിരുന്നാള്‍ പ്രദക്ഷിണം മറു നാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും പാച്ചോര്‍ നേര്‍ച്ച വിതരണവും സ്‌നേഹ വിരുന്നും നടക്കും. അന്നേ ദിവസം വിശ്വാസികള്‍ക്ക് കഴുന്ന് എടുക്കുന്നതിനും അടിമ വെക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന മാഞ്ചസ്റ്റര്‍ തിരുന്നാളിന് തുടക്കമായത്. പിന്നീട് ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും നടന്നു വരിക ആയിരുന്നു.

എല്ലാ വര്‍ഷവും ജൂലായ് മാസത്തിലെ ആദ്യ ശനിയാഴ്ചകളിലാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍ നടക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാനാ ജാതി മതസ്ഥരായ ആയിരങ്ങള്‍ ഒത്തുചേരുന്ന യുകെ മലയാളികളുടെ ആത്മീയ ഉത്സവമാണ് മാഞ്ചസ്റ്റര്‍ തിരുന്നാള്‍. ഇടവക വികാരി ഫാ ജോസ് അഞ്ചാനിക്കലിന്റെയും ട്രസ്റ്റിമാരായ സിബി, ബിജോയ്, ജോബി എന്നിവരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സീറോ മലബാര്‍ മാഞ്ചസ്റ്റര്‍ മിഷന്‍ കോര്‍ഡിനേറ്ററും ഇടവക വികാരിയും ആയ ഫാ.ജോസ് അഞ്ചാനിക്കല്‍ സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം
65 Dunkery Rd, Wythenshawe, Manchester, M22 0WR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category