1 GBP = 88.60 INR                       

BREAKING NEWS

വീനസ് വില്യംസിനെ തോല്‍പിച്ച കറുത്ത വര്‍ഗക്കാരിയായ അമേരിക്കന്‍ പെണ്‍കുട്ടി വിമ്പില്‍ നാലാം റൗണ്ടില്‍ കയറി; ഈ വിമ്പിള്‍ഡണില്‍ താരമാകുന്നത് 15കാരിയായ അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി; വീനസിനെ തോല്‍പിച്ച് ആദ്യ റൗണ്ട് കടന്ന കൊക്കോ ഗൗഫ് കുതിപ്പ് തുടരുന്നു; ഗൗഫ് പുതിയ താരോദയം തന്നെയെന്നുറപ്പായി

Britishmalayali
kz´wteJI³

വിമ്പിള്‍ഡണില്‍ കളിക്കാന്‍ അവസരം ലഭിച്ച യുഎസിലെ അറ്റ്ലാന്റക്കാരിയായ കൊക്കോ ഗൗഫ് എന്ന 15 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വിമ്പിള്‍ഡണിലെ പുതിയ താരോദയം തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇന്നലെ നടന്ന തീ പാറുന്ന മൂന്ന് സെറ്റ് മത്സരങ്ങളില്‍ അന്തിമവിജയം നേടിയാണ് ഗൗഫ് തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നത്. ടെന്നീസ് ഇതിഹാസവും തന്റെ ആരാധനാ പാത്രവുമായ വീനസ് വില്യംസിനെ തോല്‍പിച്ച് ആദ്യ റൗണ്ട് കടന്ന ഗൗഫ് പൊരുതി മുന്നേറി രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലുമെത്തിയത് വന്‍ വാര്‍ത്തയായിത്തീര്‍ന്നിരുന്നു.

ഇന്നലെ സെന്റര്‍ കോര്‍ട്ടില്‍ വച്ച് നടന്ന മത്സരത്തില്‍ സ്ലോവാനിയക്കാരിയായ പൊളോണ ഹെര്‍കോഗിനെ രണ്ട് മണിക്കൂറും 45 മിനുറ്റും നീണ്ട മത്സരത്തിലൂടെയാണ് ഗൗഫ് കെട്ട് കെട്ടിച്ച് നാലാം റൗണ്ടില്‍ സ്ഥാനം നേടിയെടുത്തിരിക്കുന്നത്. ഏഴ് പ്രാവശ്യം ഗ്രാന്‍സ്ലാം നേടിയ വീനസ് വില്യംസിന് ഒന്നാം റൗണ്ടില്‍ തോല്‍പ്പിച്ചും സ്ലോവാക്ക് പ്രഫഷണല്‍ ടെന്നീസ് പ്ലേയറായ മഗ്ദലന റൈബാരികോവയെ രണ്ടാം റൗണ്ടിലും തോല്‍പ്പിച്ചായിരുന്നു ഗൗഫ് ലോകത്തിന് മുന്നില്‍ തന്റെ വരവറിയിച്ചത്. മത്സരം ജയിച്ച വകയില്‍ ലഭിച്ച പണം കൊണ്ട് താന്‍ ഇനിയും ഹൂഡീസ് വാങ്ങുമെന്നാണ് ഗൗഫ് പ്രതികരിച്ചിരിക്കുന്നത്. 

ഹൂഡീസ് ധരിക്കാന്‍ താനേറെ ഇഷ്ടപ്പെടുന്നുവെന്നും എന്നാല്‍ താന്‍ ഇനി രണ്ട് മാസത്തേക്ക് ഹൂഡീസ് വാങ്ങുന്നത് അമ്മ നിരോധിച്ചിരിക്കുകയാണെന്നും പുതിയ താരം പറയുന്നു. തനിക്ക് ഡ്രൈവ് ചെയ്യാനറിയാത്തത് കൊണ്ട് ഇപ്പോള്‍ കാര്‍ വാങ്ങാന്‍ പരിപാടിയില്ലെന്നും ഗൗഫ് വ്യക്തമാക്കുന്നു. വിമ്പിള്‍ഡണില്‍ ഗൗഫ് കളിച്ച എല്ലാ മാച്ചുകളും ഉദ്വേഗത്തോടെ കാണാന്‍ മാതാപിതാക്കളെത്തിയിരുന്നു. ഇന്നലെയും അവര്‍ ആ പതിവ് തെറ്റിച്ചില്ല. തങ്ങളുടെ മകള്‍ നിര്‍ണായകമായ വിജയം നേടുമ്പോള്‍ അവര്‍ പരസ്പരം പുണരുന്നത് കാണാമായിരുന്നു.

ടെന്നീസില്‍ പയറ്റിത്തെളിഞ്ഞ 28കാരിയും ശക്തയുമായ താരം ഹെര്‍കോഗിനെ ഗൗഫ് പരാജയപ്പെടുത്തുന്നത് വന്‍ കൈയടിയോടെയാണ് കാണികള്‍ പ്രോത്സാഹിപ്പിച്ചിരുന്നത്. ആദ്യ റൗണ്ടില്‍ ഗൗഫ് പതറിപ്പോയെങ്കിലും 70 മിനുറ്റ് നേരം നീണ്ട രണ്ടാം സെറ്റില്‍ ഗൗഫ് ഹെര്‍കോഗിനെ തറപറ്റിച്ചിരുന്നു. തുടര്‍ന്ന് മൂന്നാം റൗണ്ടില്‍ ഗൗഫ് തന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പതറിപ്പോയെങ്കിലും താന്‍ തിരിച്ച് വരുമെന്നുറപ്പായിരുന്നുവെന്നാണ് ഗൗഫ് മാച്ചിന് ശേഷം പ്രതികരിച്ചിരിക്കുന്നത്. താന്‍ മത്സരത്തില്‍ താണു പോയ ഘട്ടത്തിലും കാണികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ഉയര്‍ത്തിക്കൊണ്ട് വന്നത് മറക്കാനാവില്ലെന്നും ഈ പെണ്‍കുട്ടി പറയുന്നു. 

ഇക്കഴിഞ്ഞ റൗണ്ടുകളിലെല്ലാം പൊരുതി നേടാന്‍ ഗൗഫിന് സാധിച്ചെങ്കിലും അവരുടെ നാലാം റൗണ്ടിലെ വിജയം അത്ര അനായാസമായിരിക്കില്ല. കാരണം ഇതില്‍ മുന്‍ വേള്‍ഡ് നമ്പര്‍ വണ്‍ സിമോണ ഹാലെപിനെയാണ് ഇതില്‍ ഗൗഫ് നേരിടാനിരിക്കുന്നത്. ആ മത്സരം തിങ്കളാഴ്ചാണ് നടക്കുന്നത്. ഇതിന് പുറമെ ഇന്ന് മിക്സഡ് ഡബിള്‍സിലും ഗൗഫിന് കളിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച  കാണികള്‍ തിങ്ങി നിറഞ്ഞ വേദിയില്‍ 6.4, 6-4 എന്നീ സെറ്റുകള്‍ക്കാണ് ഗൗഫ് തന്റെ ആരാധനാ ബിംബവും ഏഴ് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവുമായ വീനസ് വില്യംസിനെ തോല്‍പ്പിച്ചത്. 

2000ത്തില്‍ വീനസ് വില്യംസ് തന്റെ ആദ്യത്തെ വിംബിള്‍ഡണ്‍ കളിക്കുമ്പോള്‍ ഗൗഫ് ജനിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ഗൗഫിന്റെ ആരാധനാ ബിംബമായ വീനസിനെ തോല്‍പിക്കാന്‍ സാധിച്ചതും ഗൗഫിന്റെ കരിയറിലെ എടുത്ത് പറയാവുന്ന നേട്ടമാണ്. വീനസിനെ പോലെ തന്നെ കറുത്ത വര്‍ഗ പശ്ചാത്തലത്തില്‍ നിന്ന് തന്നെയാണ് ഗൗഫുമെത്തിയിരിക്കുന്നതെന്നത് എടുത്ത് പറയേണ്ട കാര്യമാണ്. രണ്ടാം റൗണ്ടില്‍ ഗൗഫ് തോല്‍പിച്ച സ്ലോവാക് മഗ്ദനലെനെ റൈബാരികോവ വിമ്പില്‍ഡണ്‍ സെമിഫൈനലില്‍ 2017ല്‍ എത്തിയ താരമാണ്. റൈബാരികോവയ്ക്ക് മേല്‍ 6-3, 6-3 എന്നിങ്ങനെയുളള സെറ്റുകളിലാണ് ഗൗഫ് വിജയിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category