1 GBP = 93.40 INR                       

BREAKING NEWS

നാളെ ന്യൂപോര്‍ട്ട് നൂപുര ധ്വനികളാല്‍ മുഖരിതമാകും; ഗുരുവും ശിഷ്യരും ചേര്‍ന്നൊരുക്കുന്നത് ആറുമണിക്കൂറില്‍ അധികം നീളുന്ന അപൂര്‍വ്വ സംഗീത നൃത്ത വിരുന്ന്

Britishmalayali
ജെഗ്ഗി ജോസഫ്‌

നൃത്തകലാ ലോകത്ത് തന്റെതായ പ്രതിഭ തെളിയിച്ച ജിഷ സംഗീത നൃത്ത്യ കലാ അക്കാഡമിയിലെ അധ്യാപികയായ ജിഷയും ശിഷ്യരും ഒരുമിച്ച് ചേര്‍ന്ന് യുകെയില്‍ അവിസ്മരണീയമായ നൃത്തവിരുന്ന് ഒരുക്കുകയാണ്. നൂപുര ധ്വനി എന്നപേരില്‍ ഒരുക്കുന്ന ഈ കലാമാമാങ്കം നാളെ ഞായറാഴ്ച ന്യൂപോര്‍ട്ടില്‍ അരങ്ങേറും. ന്യൂപോര്‍ട്ട് റോഗ്മോണ്ട് സ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി ഒന്‍പതു മണി വരെയാണ് നൂപുര ധ്വനി അരങ്ങേറുക. 


കലാമണ്ഡലത്തില്‍ നിന്നും നൃത്തം അഭ്യസിച്ച ജിഷ ടീച്ചര്‍ യുകെയിലെ വിവിധ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. യുബിഎംഎ സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ടീച്ചര്‍ കൂടിയാണ് ജിഷ. സ്വിന്‍ഡന്‍, ബാത്ത്, കാര്‍ഡിഫ്, ന്യൂപോര്‍ട്ട് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. ജിഷ സംഗീത നൃത്ത്യ കലാ അക്കാഡമിയ്ക്ക് യുകെയില്‍ വിവിധ ഇടങ്ങളിലായി ഏകദേശം 13 ഓളം സെന്ററുകളുണ്ട്. ഈ നൃത്ത കേന്ദ്രങ്ങളില്‍ നിന്നുമുള്ള മികച്ച ശിഷ്യരാണ് വേദിയില്‍ കലാവിരുന്ന് ഒരുക്കുന്നത്. കര്‍ണാട്ടിക് മ്യൂസിക്കും, ഡാന്‍സും ഒത്തുചേരുന്ന മനോഹരമായ കലാപരിപാടിയാണ് നൂപുര ധ്വനിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വേദിയില്‍ മികച്ച നാടന്‍ ഭക്ഷണവും ലഭ്യമായിരിക്കും. വര്‍ണ്ണോജ്ജ്വലമായ നൃത്തവിരുന്നിന് മിതമായ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - 07896224567
നൂപുര ധ്വനി നടക്കുന്ന വേദിയുടെ വിലാസം
Rougemont School, Malpas Road, Newport, NP20 6QB

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category