kz´wteJI³
ന്യൂഡല്‍ഹി: 'ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയ പേര്. ലോകത്തെ കോടിക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്ന പേര്. അനിഷേധ്യമായ പൈതൃകമുള്ള പേര്. എം.എസ് ധോനി- എന്നത് വെറുമൊരു പേരല്ല.'- എന്ന് ഐ.സി.സിയുടെ ട്വീറ്റ്. നാളെ ധോനിയുടെ ജന്മദിനമാണെന്നിരിക്കെയാണ് അദ്ദേഹത്തെക്കുറിച്ച് ഐ.സി.സിയുടെ ട്വീറ്റര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ധോനിക്കുള്ള ഒരു ട്രിബ്യൂട്ടെന്ന രീതിയിലുള്ളതാണ് വീഡിയോ. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും തങ്ങളുടെ ക്രിക്കറ്റിങ് മികവിനെ ധോനി എങ്ങനെ സ്വാധീനിച്ചുവെന്ന് ഇതില്‍ പറയുന്നുണ്ട്. കൂടാതെ ഇംഗ്ലീഷ് ക്രിക്കറ്റര്‍മാരായ ബെന്സ്റ്റോക്സും ജോസ് ബട്ട്ലറും ധോണിയെക്കുറിച്ച് വാചാലരാവുന്നുണ്ട്.
'നിങ്ങള്‍ പുറത്തുകാണുന്നത് ഒരാള്‍ക്കുള്ളില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം എപ്പോഴും ശാന്തനാണ്. അദ്ദേഹത്തില്‍നിന്ന് കുറേ പഠിക്കാനുണ്ട്. അദ്ദേഹമാണെന്റെ ക്യാപ്റ്റന്‍. എന്നും അദ്ദേഹം ആയിരിക്കും എന്റെ ക്യാപ്റ്റന്‍. ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശം എപ്പോഴും സ്വീകരിക്കാറുണ്ട്.'- കോഹ്ലി പറഞ്ഞു.
എപ്പോഴും ടീമിനെ സഹായിക്കാന്‍ അദ്ദേഹം ഉണ്ടാകുമെന്നായിരുന്നു ബുംറയുടെ പരാമര്‍ശം.ധോനിയെ മിസ്റ്റര്‍ കൂള്‍ എന്ന് ഇംഗ്ലണ്ട് കീപ്പര്‍ ജോസ് ബട്ട്ലര്‍ വിശേഷിപ്പിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തന്റെ ആരാധനാപാത്രമാണ് അദ്ദേഹമെന്നും ബട്ട്ലര്‍ പറയുന്നു. 'മിസ്റ്റര്‍ കൂള്‍, ഫീല്‍ഡിലെ ആ മനുഷ്യനെ ഞാന്‍ സ്നേഹിക്കുന്നു. സ്റ്റമ്പിനു പിന്നില്‍ അദ്ദേഹത്തിന് ഇടിമിന്നല്‍ പോലെ വേഗതയേറിയ കൈകളുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം ശാന്തനാണ്. ഈ കളിയുടെ അംബാസഡറാണ് അദ്ദേഹം.'- ബട്ട്ലര്‍ പറഞ്ഞു.
അദ്ദേഹത്തെപ്പോലെ നല്ലൊരാള്‍ വേറെയുണ്ടെന്നു വിചാരിക്കുന്നില്ലെന്ന് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് പറഞ്ഞു. സ്റ്റോക്സും ധോനിയും ഐ.പി.എല്ലില്‍ റൈസിങ് പുണെ സൂപ്പര്‍ജയന്റ്സിനു വേണ്ടി മുന്‍പ് ഒന്നിച്ചു കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ജൂണ്‍ 30-നു നടന്ന മത്സരത്തിലെ മെല്ലെപ്പോക്കിനെതിരെ ധോനി കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് ഐ.സി.സിയുടെ പ്രശംസ.
ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറില്‍ നേടാവുന്ന നേട്ടങ്ങളില്‍ പരമാവധിയും സ്വന്തമാക്കിയാണ് ധോനി ഇപ്പോഴും കളിക്കളത്തില്‍ തുടരുന്നത്. ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയ ഏക ക്യാപ്റ്റനാണ് ധോനി. ഇന്ത്യയെ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഒന്നാം റാങ്കിലേക്കു നയിക്കാനും ധോനിയെന്ന ക്യാപ്റ്റനു കഴിഞ്ഞു. കൂടാതെ ഐ.പി.എല്ലില്‍ താന്‍ നായകനായ ചെന്നൈ സൂപ്പര്‍ കിങ്സിനു മൂന്നുതവണ കപ്പ് നേടിക്കൊടുക്കാനും അദ്ദേഹത്തിനായി.
https://www.instagram.com/tv/BzkGPGQFwdR/?utm_source=ig_web_copy_link
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam